ലോക കോടീശ്വരന്മാരിൽ നിന്ന് നിങ്ങൾ തീർച്ചയായും കണ്ടുപഠിക്കേണ്ട നാല് ശീലങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ കോടീശ്വരന്മാരല്ലെങ്കിലും പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ചില കോടീശ്വരന്മാരുടെ ശീലങ്ങൾ പിന്തുടരുന്നത് നല്ലതാണ്. വർഷം തോറും ലക്ഷക്കണക്കിന് രൂപ ഉണ്ടാക്കാനായില്ലെങ്കിലും അതിസമ്പന്നരുടെ സാമ്പത്തിക ശീലങ്ങളും തന്ത്രങ്ങളും അനുകരിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ സമ്പത്ത് വളർത്താൻ കഴിയും.

കുറഞ്ഞ ചെലവിൽ ജീവിക്കുക
 

കുറഞ്ഞ ചെലവിൽ ജീവിക്കുക

എത്ര ധനികനാണെങ്കിലും കുറഞ്ഞ ചെലവിൽ ജീവിക്കുക എന്നത് ഏറ്റവും മികച്ച സാമ്പത്തിക ശീലങ്ങളിലൊന്നാണ്. നിലവിൽ 86.5 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫെറ്റ് ഇപ്പോഴും ഒമാഹയിലെ തന്നെ പഴയ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. 1958 ൽ 31,500 ഡോളറിന് അദ്ദേഹം വാങ്ങിയ വീടാണ് അത്. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ അദ്ദേഹം പ്രഭാതഭക്ഷണത്തിന് ചെലവഴിക്കുന്നത് 3.17 ഡോളറിൽ മാത്രമാണ്. ലോകത്തെ ഏറ്റവും ധനികനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് ഉപയോഗിക്കുന്ന ഏക കാർ ഹോണ്ട അക്കോർഡാണ്.

എനിക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ?

എനിക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ?

ഇഷ്ടമുള്ളതും ആവശ്യമില്ലാത്തതുമായ സാധനങ്ങൾ‌ വാങ്ങിക്കൂട്ടുന്നത് ഒരു നല്ല ശീലമല്ല. വാങ്ങാൻ പോകുന്ന സാധനം എടുക്കുമ്പോഴെല്ലാം, 'എനിക്ക് ഇത് ശരിക്കും ആവശ്യമുണ്ടോ? എന്ന് സ്വയം ചോദിച്ചിട്ടെ വാങ്ങാറുള്ളൂവെന്ന് കോടീശ്വരനായ കെവിൻ ഓ ലിയറി പറയുന്നു. ഒരു കപ്പ് കാപ്പിക്ക് 2.50 ഡോളർ ചെലവഴിക്കാതെ സ്വന്തം വീട്ടിൽ വന്ന് സ്വന്തമായി കാപ്പി ഉണ്ടാക്കി കുടിക്കാനാണാ താൻ ഇഷ്ടപ്പെട്ടുന്നതെന്നും ലിയറി പറയുന്നു.

വാർദ്ധക്യ കാലത്ത് മക്കളുടെ മുന്നിൽ കൈനീട്ടേണ്ടി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കടം വേണ്ട

കടം വേണ്ട

വിദ്യാഭ്യാസം വായ്പ അല്ലെങ്കിൽ ഭവനവായ്പ, തുടങ്ങിയ കടങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഒഴിവാക്കാനാകില്ല. എന്നിരുന്നാലും, സാധ്യമായ എല്ലാ വഴികളിലും കടം ഒഴിവാക്കാനാണ് സമ്പന്നരുടെ ഉപദേശം. കടമെടുത്താൽ തന്നെ എത്രയും വേഗം അടച്ചു തീർക്കാൻ ശ്രമിക്കണമെന്നും വിദഗ്ധർ പറയുന്നു.

വിദേശയാത്രയാണോ സ്വപ്നം? എങ്കിൽ അറിയുക ഫോറെക്സ് കാർഡിന്റെ ​ഗുണങ്ങൾ

സമ്പാദിച്ചാൽ മാത്രം പോരാ നിക്ഷേപിക്കുക

സമ്പാദിച്ചാൽ മാത്രം പോരാ നിക്ഷേപിക്കുക

പണം സമ്പാദിച്ചാൽ മാത്രം പോരാ അത് മികച്ച രീതിയിൽ നിക്ഷേപിക്കുമ്പോഴാണ് ഒരാൾ കൂടുതൽ ധനികനാകുന്നത്. ഒ ലിയറി തന്നെ ഒരിക്കൽ പറഞ്ഞു, "നിങ്ങൾക്ക് 21 വയസ്സ്, അല്ലെങ്കിൽ 20 വയസ്സിൽ നിങ്ങൾ സമ്പാദിക്കുന്നതിന്റെ 10 ശതമാനം നീക്കിവക്കാൻ തുടങ്ങിയാൽ തന്നെ 65 ആകുമ്പോഴേക്കും നിങ്ങൾക്ക് 1,000,000 ഡോളറിൽ കൂടുതൽ നേടാനാകും. ഈ പണം മികച്ച രീതിയിൽ നിക്ഷേപിച്ചാൽ ഇതിൽ കൂടുതലും സമ്പാദിക്കാവുന്നതാണ്.

കോളേജ് വിദ്യാർത്ഥികളുടെ പോക്കറ്റ് കാലിയാകാതിരിക്കാൻ ചില ചില്ലറക്കാര്യങ്ങൾ

English summary

ലോക കോടീശ്വരന്മാരിൽ നിന്ന് നിങ്ങൾ തീർച്ചയായും കണ്ടുപഠിക്കേണ്ട നാല് ശീലങ്ങൾ

Even if you are not a billionaire, it is best to follow the practices of some billionaires to manage your money better. Read in malayalam.
Story first published: Saturday, December 14, 2019, 14:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X