ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വലിയൊരു തുക സമ്പാദ്യമായി ലഭിക്കുവാനുള്ള ശരിയായ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള ചില അബദ്ധ ധാരണകള്‍ കാരണം പലരും മ്യൂച്
ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വലിയൊരു തുക സമ്പാദ്യമായി ലഭിക്കുവാനുള്ള ശരിയായ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള ചില അബദ്ധ ധാരണകള്‍ കാരണം പലരും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താതെ മാറി നില്ക്കുന്ന കാഴചയാണ് ഇപ്പോള്കാണുവാന് സാധിക്കുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ച് പ്രചരിക്കുന്ന മൂന്ന് പ്രധാന കെട്ടുകഥകള്‍ എന്തൊക്കെയാണെന്നും അവയ്ക്ക് പിറകിലെ വസ്തുത എന്തെന്നും നമുക്കൊന്ന് പരിശോധിക്കാം.
മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പ്പന പ്രയാസകരം?
മ്യൂച്വല്‍ ഫണ്ടുകള്‍ വില്ക്കുവാന് പ്രയാസകരമാണ് എന്നതാണ് ആദ്യത്തെ മിത്ത്. എന്നാല്‍ ഈ കെട്ടുകഥയില്‍ നിന്നും വ്യത്യസ്തമായി മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ന്ന ലിക്വിഡിറ്റി ഉള്ളവയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ഏത് സമയത്തും നിക്ഷേപകര്‍ക്ക് റെഡീം ചെയ്യുവാന്‍ സാധിക്കും.രണ്ടോ മൂന്നോ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം നിക്ഷേപകന്റെ അക്കൗണ്ടിലേക്കെത്തിച്ചേരും.
മ്യൂച്വല്‍ ഫണ്ടുകള്‍ പൂര്‍ണമായും ഇക്വിറ്റികളാണ് ?
മ്യൂച്വല്‍ ഫണ്ടുകള്‍ പൂര്‍ണമായും ഇക്വിറ്റികളാണ് എന്നതാണ് അടുത്ത വിശ്വാസം. ഇത് പൂര്‍ണമായും തെറ്റായ ധാരണയാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ കൂടാതെ മറ്റ് ഫണ്ട് കാറ്റഗറികളുമുണ്ട്. ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ അതിനൊരുദാഹരണമാണ്. നിങ്ങള്‍ ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ഓഹരി വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഇനി നിക്ഷേപം നടത്തുന്നത് ഡെബ്റ്റ് ഫണ്ടുകളിലാണെങ്കില്‍ നിങ്ങള്‍ക്ക് കമ്പനിയ്ക്ക് പണം കടമായി നല്‍കുകയുമാണ് ചെയ്യുന്നത് എന്നതാണ് ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം.
ഹൈബ്രിഡ് ഫണ്ടുകള്‍
ഹൈബ്രിഡ് ഫണ്ടുകള്‍ എന്ന പേരില്‍ മറ്റൊരു വിഭാഗം ഫണ്ടുകള്‍ കൂടിയുണ്ട്. അവയില്‍ ഇക്വിറ്റി ഫണ്ടുകളും ഡെബ്റ്റ് ഫണ്ടുകളും അടങ്ങിയിരിക്കുന്നു. വിപണയുടെ ചലനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അവയുടെ വിന്യാസം നിശ്ചയിക്കപ്പെടുന്നത്. ഈ മൂന്ന് ഫണ്ട് കാറ്റഗറികള്‍ക്കും പുറമേ കമ്മോഡിറ്റികളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് വിഭാഗങ്ങള്‍ കൂടിയുണ്ട്.
കുറഞ്ഞ എന്‍എവിയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ മോശം ഫണ്ടുകള്‍?
കുറഞ്ഞ എന്‍എവിയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ മോശം ഫണ്ടുകളാണെന്നും ഒരു മിത്ത് പ്രചാരത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ നെറ്റ് അസറ്റ് വാല്യൂ അഥവാ എന്‍എവി എന്നതിന് ഫണ്ടുകളുടെ ക്വാളിറ്റിയുമായി യാതൊരു ബന്ധവുമില്ല. മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം എന്നത് മാത്രമാണ് എന്‍എവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതായത് ഫണ്ടിന്റെ എന്‍എവി കുറവാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ യൂണിറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കുവാന്‍ സാധിക്കും. മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി ഉയരുമ്പോള്‍ നിങ്ങളുടെ നിക്ഷേപ മൂല്യവും മുകളിലേക്ക് ഉയരും.
ഒരു ഉദാഹരണം പരിശോധിക്കാം
ഉദാഹരണത്തിന് നിങ്ങള്‍ക്ക് 50,000 രൂപ ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ട് എന്നിരിക്കട്ടെ. ഇപ്പോള്‍ ആ മ്യൂച്വല്‍ ഫണ്ടിന്റെ ഓരോ യൂണിറ്റിന്റെയും എന്‍എവി 50 രൂപയാണെന്നും കരുതാം. എങ്കില്‍ നിങ്ങള്‍ക്ക് ആ മ്യൂച്വല്‍ ഫണ്ടിന്റെ 10,000 യൂണിറ്റുകളാണ് വാങ്ങിക്കുവാന്‍ സാധിക്കുക. ഇനി അടുത്ത വര്‍ഷം ആ മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി 60 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ. അപ്പോള്‍ നിങ്ങളുടെ നിക്ഷേപ മൂല്യം 60,000 രൂപയായി വര്‍ധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
