ദീപാവലി ആഘോഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഓഹരി വിപണിയിലെ കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം നിക്ഷേപകരെ മുഹൂർത്ത വ്യാപാര ദിവസം ഏറ്റവും മികച്ച നിക്ഷേപം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. സിമൻറ്, ഹൌസിംഗ്, സോഫ്റ്റ്വെയർ, ഹെൽത്ത് കെയർ, ടെലികമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ കമ്പനികൾ നിക്ഷേകരുടെ ഏറ്റവും മികച്ച തിരഞ്ഞെടുക്കലുകളിൽ ഒന്നായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ദീപാവലി ദിവസം
ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡൌണിനുശേഷം രാജ്യത്ത് ബിസിനസ്സ് പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിന്റെ സൂചനകൾ നൽകുന്നതാണ് വിപണിയിലെ നേട്ടം. ദീപാവലി ദിവസം പുതിയ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും വാഹനങ്ങൾ, വീടുകൾ തുടങ്ങിയ വാങ്ങുന്നതിനുമെല്ലാം ശുഭ ദിനമായാണ് കണക്കാക്കുന്നത്.
ഏറ്റവും മികച്ച ഓഹരികൾ
പ്രാദേശിക ഓഹരികളുടെ വിദേശ വാങ്ങലുകൾ വർദ്ധിച്ചതോടെ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഈ ആഴ്ച റെക്കോഡിലേക്ക് ഉയർന്നിരുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച ചില ഓഹരികൾ ഇതാ..
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
റീട്ടെയിൽ, ടെലികോം ബിസിനസുകൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതിനാൽ റിലയൻസ് ഓഹരികൾ മികച്ച പ്രകടനം നടത്താൻ സാധ്യത കൂടുതലാണ്. പോസ്റ്റ്-പെയ്ഡ്, എന്റർപ്രൈസ് സെഗ്‌മെന്റുകളിലേക്കുള്ള പ്രവേശനം, എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കായുള്ള ഗൂഗിളുമായുള്ള സഹകരണം എന്നിവ ജിയോയുടെ വളർച്ചയെ നയിക്കും.
ഇൻഫോസിസ് ലിമിറ്റഡ്
15 വർഷത്തിനിടെ ആദ്യമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിനെ ഇൻഫോസിസ് മറികടന്നു. നിക്ഷേപ ഘട്ടം പൂർത്തിയാകുന്നതോടെ, മാർജിനുകൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്. ഇത് ഇൻഫോസിസ് ഓഹരികൾക്ക് ഗുണം ചെയ്തേക്കും.
ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്
മികച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡിവിസ് ലബോറട്ടറീസ്, യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും 70% വരുമാനം നേടുന്നുണ്ട്. ഈ വർഷം കമ്പനി മികച്ച വളർച്ച കൈവരിച്ചേക്കാം.
വിഐപി ഇൻഡസ്ട്രീസ് ലിമിറ്റഡ്
മാളുകൾ വീണ്ടും തുറക്കുന്നതും യാത്രകളും മറ്റും പുനരാരംഭിക്കുന്നതും കമ്പനിയ്ക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ശക്തമായ ബാലൻസ് ഷീറ്റും വിപണിയിലെ മുൻനിര സ്ഥാനവും മറ്റ് ഓഹരികളെ അപേക്ഷിച്ച് കടുത്ത വിപണി സാഹചര്യങ്ങളെ നേരിടാൻ വിഐപി ഇൻഡസ്ട്രീസ് ലിമിറ്റഡിനെ സഹായിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
ഭാരതി എയർടെൽ ലിമിറ്റഡ്
കഴിഞ്ഞ രണ്ട് പാദങ്ങളിൽ വരിക്കാരുടെ എണ്ണത്തിൽ ശക്തമായ തിരിച്ചുവരവാണ് എയർടെൽ നടത്തിയിരിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് ജിയോയെ മറികടന്ന് എയർടെൽ മുന്നിലെത്തിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ക്രമേണ സാമ്പത്തിക വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളാണ് പൊതുമേഖലാ ബാങ്കുകൾക്കിടയിൽ പ്രകടമാകുന്നുത്. ആരോഗ്യകരമായ പ്രൊവിഷൻ കവറേജ്, ശക്തമായ മൂലധനം, ശക്തമായ നിക്ഷേപ അടിത്തറ, മെച്ചപ്പെട്ട പ്രവർത്തന ലാഭം എന്നിവ വരും ദിവസങ്ങളിൽ എസ്ബിഐയുടെ ഓഹരി വില ഉയർത്താൻ സാധ്യതയുണ്ട്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications