ഇന്‍ഷുറന്‍സ് പ്രീമിയം എങ്ങനെ കുറയ്ക്കുമെന്നാണോ ആലോചിക്കുന്നത്? വഴിയുണ്ടല്ലോ, അതും ഒന്നല്ല മൂന്നെണ്ണം!

ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ നിങ്ങള്‍ ചിലവിടുന്ന തുക ഒരു നിക്ഷേപത്തിന് സമാനമായാണ് കണക്കാക്കേണ്ടത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവ നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ നിങ്ങള്‍ ചിലവിടുന്ന തുക ഒരു നിക്ഷേപത്തിന് സമാനമായാണ് കണക്കാക്കേണ്ടത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവ നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തും. എങ്കിലും ഒരു ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ബുദ്ധിപരമായി വേണം തീരുമാനമെടുക്കുവാന്‍. അതായത് പ്രീമിയം തുക എത്ര ചുരുക്കാം എന്നാലോചിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തരുത് എന്നര്‍ഥം.

 

ഇന്‍ഷുറന്‍സ് പോളിസിയും പ്രീമിയം തുകയും

ഇന്‍ഷുറന്‍സ് പോളിസിയും പ്രീമിയം തുകയും

ഇനി പ്രീമിയം തുക എപ്പോഴെങ്കിലും പ്രീമിയം തെരഞ്ഞടുക്കുന്നതിലുള്ള നിങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക എങ്ങനെ കുറയ്ക്കുവാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കാം. പോക്കറ്റ് കാലിയാക്കാതെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുവാനും വഴികളുണ്ടെന്നേ.

പ്രീമിയം തുകയും പ്രായവും

പ്രീമിയം തുകയും പ്രായവും

പ്രീമിയം തുകയില്‍ നിങ്ങളുടെ പ്രായത്തിന് നേരിട്ട് സ്വാധീനമുണ്ട്. നിങ്ങള്‍ എത്ര പ്രായം കുറഞ്ഞ വ്യക്തിയാണോ, അത്രയും കുറവായിരിക്കും നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയവും. ചെറിയ പ്രായത്തില്‍ തന്നെ ആരംഭിക്കുക എന്നതാണ് ചെറിയ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലേക്കുള്ള താക്കോല്‍. നിങ്ങള്‍ എത്രയും നേരത്തേ പോളിസി വാങ്ങിക്കുന്നുവോ നിങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയം തുകയേ ആവശ്യമായി വരികയുള്ളൂ.

നേരത്തേ പോളിസി വാങ്ങാം

നേരത്തേ പോളിസി വാങ്ങാം

എന്നാല്‍ പ്രായമാകട്ടെ, പിന്നീട് വാങ്ങിക്കാം എന്ന് വിചാരിച്ച് നീട്ടി വച്ചാല്‍ ഉയര്‍ന്ന പ്രീമിയം തുകയും നല്‍കേണ്ടി വരും. ചെറിയ പ്രായത്തിലുള്ള പോളിസി ഉടമകളെ സംബന്ധിച്ചിടത്തോളം റിസ്‌ക് സാധ്യതകള്‍ കുറവായിരിക്കുമെന്ന വിലയിരുത്തലിലാണ് പ്രീമിയം തുകയിലെ ഈ വ്യത്യാസം. സാമ്പത്തീക വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രീമിയം ഇനത്തില്‍ ചിലവാകുന്ന തുക ലാഭിക്കുവാന്‍ ഒരു വ്യക്തി അയാളുടെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ പോളിസി വാങ്ങിക്കുന്നതാണ് നല്ലത്.

പ്രായം കൂടും തോറും പ്രീമിയം തുകയും കൂടും

പ്രായം കൂടും തോറും പ്രീമിയം തുകയും കൂടും

ഉദാഹരണത്തിന് നിങ്ങള്‍ 25ാം വയസ്സില്‍ ഒരു ടേം പോളിസി വാങ്ങിച്ചു എന്ന് കരുതുക. ഒരു മാസം 600 രൂപയ്ക്കും 800 രൂപയ്ക്കും ഇടയിലായിരിക്കും അതിനായി നിങ്ങള്‍ക്ക് വരുന്ന ചിലവ്. ഇനി അതേ പോളിസി കുറച്ചു കൂടി വൈകിയ പ്രായത്തില്‍, ഒരു 40 വയസ്സില്‍ വാങ്ങിക്കുന്നു എന്ന് വിചാരിക്കൂ. അപ്പോള്‍ നിങ്ങള്‍ അതിനായി ചിലവഴിക്കേണ്ടി വരുന്ന തുക പ്രതിമാസം 1300 രൂപ മുതല്‍ 1400 രൂപ വരെയായിരിക്കും. അതിനാല്‍ കാത്തിരിക്കരുത്, ശരിയായ പോളിസി ശരിയായ സമയത്ത് വാങ്ങിക്കൂ.

പ്രീമിയം അടവ്

പ്രീമിയം അടവ്

ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ പ്രീമിയം അടവ് എങ്ങനെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. അത് മാസത്തിലാകാം, വര്‍ഷത്തിലാകാം, അര്‍ധ വാര്‍ഷിക രീതിയിലുമാകാം. ഇനി താത്പര്യമുള്ളവര്‍ക്ക് മുഴുവന്‍ തുകയും ഒറ്റത്തവണയായി കൊടുക്കുകയുമാകാം. പ്രതിമാസ നിരക്കില്‍ പ്രീമിയം തുകയുടെ അടവ് തെരഞ്ഞടുക്കുകയും കൃത്യ സമയത്ത് അടയ്ക്കാതെ തിരിച്ചടവ് മുടങ്ങുകയും ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പോളിസി നഷ്ടപ്പെടാന്‍ കാരണമായേക്കാം. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം തുക ഒറ്റത്തവണയായി അടയ്ക്കുന്ന പോളിസി ഉടമകള്‍ക്ക് പ്രീമിയം തുകയില്‍ ഇളവ് അനുവദിക്കാറുണ്ട്.

ആരോഗ്യകരമായ ജീവിത ശൈലി

ആരോഗ്യകരമായ ജീവിത ശൈലി

നിങ്ങള്‍ ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ പ്രീമിയം തുകയും കുറവായിരിക്കും. പോളിസി ഉടമയുടെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധിക്കും. ജീവിത ശൈലീ രോഗങ്ങളായ ബ്ലഡ് പ്രഷര്‍, ഹൈപര്‍ ടെന്‍ഷന്‍ തുടങ്ങിയവ പ്രീമിയം തുക ഉയരുവാന്‍ കാരണമാകും.അതിനാല്‍ തന്നെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്്.

ആരോഗ്യമില്ലെങ്കില്‍ കൂടുതല്‍ പ്രീമിയം തുക നല്‍കേണ്ടി വരും

ആരോഗ്യമില്ലെങ്കില്‍ കൂടുതല്‍ പ്രീമിയം തുക നല്‍കേണ്ടി വരും

എന്നാല്‍ ഇതിലെ വിരോധാഭാസം എന്താണെന്ന് വച്ചാല്‍, സാധാരണ ഗതിയില്‍ നമുക്കെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴായിരിക്കും നാം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നത് തന്നെ എന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് പോളിസി പരിരക്ഷ ലഭിക്കില്ല. അല്ലെങ്കില്‍ ഉയര്‍ന്ന പ്രീമിയം തുക നല്‍കേണ്ടി വരും.

Read more about: insurance
English summary

Here Are Three Possible Tips Which Can Reduce The Insurance Premium Amount|ഇന്‍ഷുറന്‍സ് പ്രീമിയം എങ്ങനെ കുറയ്ക്കുമെന്നാണോ ആലോചിക്കുന്നത്? വഴിയുണ്ടല്ലോ, അതും ഒന്നല്ല മൂന്നെണ്ണം!

Here Are Three Possible Tips Which Can Reduce The Insurance Premium Amount
Story first published: Tuesday, June 15, 2021, 18:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X