ഇന്ത്യയിൽ സ്വർണ്ണത്തിന് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്. മാതാപിതാക്കൾ പെൺമക്കളുടെ വിവാഹങ്ങൾക്കായി കരുതി വയ്ക്കുന്ന പ്രധാന സമ്പത്തുകളിലൊന്നാണ് സ്വർണം. സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ നിരവധി മാർഗങ്ങളുണ്ട്. സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), സ്വർണ്ണ മ്യൂച്വൽ ഫണ്ടുകൾ, നാണയങ്ങളും ബാറുകളും പോലുള്ള ഭൌതിക സ്വർണം, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി), ഏറ്റവും പുതിയ ഡിജിറ്റൽ സ്വർണം എന്നിവയെല്ലാം വിവിധ സ്വർണ നിക്ഷേപ മാർഗങ്ങളാണ്.
വിവിധ മാർഗങ്ങൾ
സ്വർണം ഓൺലൈനായി വാങ്ങുന്നവർക്കായി മൊബൈൽ വാലറ്റ് ദാതാക്കളായ പേടിഎം, ഫോൺപേ മുതലായവ ഡിജിറ്റൽ സ്വർണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും MMTC-PAMP, സേഫ് ഗോൾഡ് തുടങ്ങിയവയുമായി സഹകരിച്ചാണ് സ്വർണം വിൽക്കുന്നത്. ഇവ രണ്ടും 24 കാരറ്റ് സ്വർണമാണ് വാഗ്ദാനം ചെയ്യുന്നത്. എംഎംടിസി-പിഎംപി 99.9 ശതമാനം പരിശുദ്ധി വാഗ്ദാനം ചെയ്യുന്നു. എന്നാൽ സേഫ്ഗോൾഡ് 99.5 ശതമാനം പരിശുദ്ധി വാഗ്ദാനം ചെയ്യുന്നു.
ഗോൾഡ് റഷിൽ നിക്ഷേപം നടത്താം
- 100 രൂപ മുതൽ നിങ്ങൾക്ക് സ്വർണം വാങ്ങാം. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. എന്നാൽ വാങ്ങൽ തുക 50,000 രൂപ കവിയുന്നുവെങ്കിൽ, പാൻ കാർഡിന്റെ പകർപ്പ് ആവശ്യമാണ്.
- സ്റ്റോക്ക് ഹോൾഡിംഗിൽ നിന്ന് സ്വർണം വാങ്ങുന്നതിന്, നിങ്ങൾ ഒരു അക്കൗണ്ട് തുറന്ന് കെവൈസി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ ഫീസൊന്നുമില്ല.
- അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം സ്റ്റോക്കിംഗ് കോർപ്പറേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
അക്കൗണ്ട് സെറ്റിൽമെന്റ്
ഭൗതികമായി സ്വർണം വിതരണം ചെയ്യുന്നതിലൂടെ അക്കൗണ്ടിന്റെ സെറ്റിൽമെന്റ് നടത്തും. 1 ഗ്രാം മുതൽ സ്വർണ്ണ നാണയങ്ങൾ അല്ലെങ്കിൽ ബാറുകൾ രൂപത്തിലാണ് സ്വർണ്ണത്തിന്റെ ഭൌതിക വിതരണം ആരംഭിക്കുന്നത്. നിങ്ങൾക്ക് ശേഖരിക്കാവുന്ന സ്വർണ്ണത്തിന്റെ അളവിന് പരിധിയില്ല.
ഫോൺപേ വഴി സ്വർണം വാങ്ങൽ
- ഫോൺപേ മൊബൈൽ വാലറ്റ് MMTC-PAMP, SafeGold എന്നിവയിൽ നിന്ന് സ്വർണം വാങ്ങാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഒരേ ദിവസം ഇവിടെ നിന്ന് സ്വർണം വാങ്ങാനും വിൽക്കാനും കഴിയില്ല. ഫോൺപേ വഴി സ്വർണം എങ്ങനെ വാങ്ങാം എന്ന് നോക്കാം.
- ഫോൺപേ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
- ഫോൺപേ അപ്ലിക്കേഷൻ തുറക്കുക
- "My Money" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് Investment ഓപ്ഷനിഷനിൽ നിന്ന് Gold Icon ക്ലിക്ക് ചെയ്യുക
- ഗോൾഡ് പ്രൊവൈഡറെ തിരഞ്ഞെടുക്കുക - സേഫ്ഗോൾഡ് അല്ലെങ്കിൽ എംഎംടിസി-പാംപ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് നൽകുക (ഗ്രാമിലോ രൂപയിലോ)
- സ്‌ക്രീനിന് താഴെയുള്ള "Proceed To Payment" ബട്ടണിൽ ക്ലിക്കുചെയ്യുക
- ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതി ഉപയോഗിക്കുക (യുപിഐ / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / വാലറ്റ്)
പേടിഎമ്മിന്റെ ഡിജിറ്റൽ സ്വർണം
സ്വർണം വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ മൂല്യം 1 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെയാണ്. വിൽപന സമയത്ത്, നിങ്ങളുടെ ബാങ്ക് അക്കൌണ്ടും ഐഎഫ്‌എസ്‌സി കോഡ് വിശദാംശങ്ങളും നൽകേണ്ടതുണ്ട്. പണം 72 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി സ്വർണം വാങ്ങാനും പേടിഎം നിങ്ങളെ അനുവദിക്കും. പേടിഎം ആപ്ലിക്കേഷൻ അനുസരിച്ച്, നിങ്ങളുടെ ഡിജിറ്റൽ സ്വർണ്ണ അക്കൗണ്ടിൽ ഇത് നാണയമാക്കി മാറ്റുന്നതിന് മിനിമം ബാലൻസ് ഉണ്ടായിരിക്കണം. കല്യാൺ ജ്വല്ലേഴ്‌സ്, പിസി ജ്വല്ലേഴ്‌സ്, തുടങ്ങിയ ജ്വല്ലറികളുമായി ചേർന്നും പേടിഎം വഴി സ്വർണ വിൽപ്പന നടത്തുന്നുണ്ട്. അതിനാൽ, ഇപ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ സ്വർണം ആഭരണങ്ങളാക്കി മാറ്റാനും കഴിയും.
ഓൺലൈനായി നിങ്ങൾ സ്വർണം വാങ്ങുമോ?
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് സൗകര്യപ്രദമായ ഒരു ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. കൂടാതെ, നിലവിലെ കൊവിഡ് സാഹചര്യത്തിൽ നിങ്ങൾക്ക് സ്വർണം വാങ്ങാനുള്ള മികച്ച ഓപ്ഷനാണിത്. എന്നിരുന്നാലും, വിവിധ ചാർജുകളും സവിശേഷതകളും നിക്ഷേപം നടത്തുന്നതിന് മുമ്പ് വാങ്ങുന്നവർ താരതമ്യം ചെയ്യുന്നത് നല്ലതാണ്.
More From GoodReturns

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല് 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications