മക്കളുടെ കുട്ടിക്കാലം മുതൽ തന്നെ മാതാപിതാക്കൾ അവരുടെ പേരിൽ സമ്പാദ്യം ആരംഭിക്കാവുന്നതാണ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി നിക്ഷേപം ആരംഭിക്കാനും നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് സാധിക്കും. 10 വയസിന് ശേഷം കുട്ടികളുടെ പേരിലേയ്ക്ക് തന്നെ നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുമെന്ന് ബാങ്കുകൾ, പോസ്റ്റോഫീസുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ പറയുന്നു.
സുരക്ഷിത നിക്ഷേപം
പ്രായപൂർത്തിയാകാത്തവർക്കായി ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിനു പിന്നിലെ പ്രാഥമിക ലക്ഷ്യം പണത്തിന്റെ സുരക്ഷയാണ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾ സ്വന്തമായി നിക്ഷേപം കൈകാര്യം ചെയ്യാൻ പ്രാപ്തരല്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്തവർക്കായി മാതാപിതാക്കൾക്ക് ആരംഭിക്കാൻ കഴിയുന്ന രണ്ട് സുരക്ഷിത നിക്ഷേപ ഓപ്ഷനുകളാണ് താഴെ പറയുന്നവ.
പ്രായപൂർത്തിയാകാത്തവർക്കുള്ള എഫ്ഡി
ബാങ്കുകൾ, പോസ്റ്റോഫീസുകൾ, ആർബിഐ സാക്ഷ്യപ്പെടുത്തിയ നോൺ-ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പരമ്പരാഗതവും എളുപ്പവുമായ നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപം (എഫ്ഡി). മാതാപിതാക്കൾക്കോ നിയമപരമായ രക്ഷാകർത്താക്കൾക്കോ കുട്ടികളുടെ പേരിൽ അവർ ആഗ്രഹിക്കുന്നത്ര തുക നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപ പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്രായപൂർത്തിയാകാത്തവർക്കുള്ള പി.പി.എഫ്
സ്ഥിര നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന സുരക്ഷിതമായ മറ്റൊരു നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടുകൾ. കാരണം പിപിഎഫിന് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പിന്തുണയുണ്ട്. മാത്രമല്ല പിപിഎഫ് അക്കൗണ്ടിൽ നൽകുന്ന പലിശ സ്ഥിര നിക്ഷേപങ്ങളിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ്. എന്നാൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.
പിപിഎഫിലെ നിക്ഷേപ പരിധി
ഒരു വ്യക്തിക്ക് ഒരുസാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ മാത്രമേ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. കൂടാതെ പിപിഎഫിന് ഒരു ലോക്ക്-ഇൻ പിരീഡ് ഉണ്ട്. 15 വർഷമാണ് ഈ കാലാവധി. സെക്ഷൻ 80 സി പ്രകാരം അകാല / ഭാഗിക പിൻവലിക്കലിനും നികുതി ആനുകൂല്യത്തിനും ചില വ്യവസ്ഥകളും ബാധകമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
