ഭാവിയിലെ ചിലവുകളിൽ കൃത്യമായ ധാരണയുള്ള നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യം സ്ഥിര നിക്ഷേപമാണ്. കാരണം സ്ഥിര നിക്ഷേപത്തിലൂടെ ഉറപ്പായ വരുമാനം നേടാൻ സാധിക്കും. സ്വന്തമായൊരു വീട്, വാഹനം, അല്ലെങ്കില്‍ വിവാഹത്തിന് പോലും സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ നിക്ഷേപത്തെ ബാധിക്കുന്നില്ല എന്നതാണ് സ്ഥിര നിക്ഷേപം ഉറപ്പായ വരുമാനം നേടിത്തരുന്നതിന്‍റെ കാരണം. അതുകൊണ്ടു തന്നെ വിപണയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കാത്തവർക്ക് സ്ഥിര നിക്ഷേപമാണ് ഏറ്റവും നല്ലത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപങ്ങൾ ഇന്ന് ലഭ്യമാണ്.

സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഡിസംബർ 8ലെ എംപിസി മീറ്റിംഗിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ അഞ്ചാം തവണയും പ്രധാന റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചിരുന്നു. അതോടെ പല ബാങ്കുകളും സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് ഉയർത്തി. അതുകൊണ്ടു തന്നെ രാജ്യത്തെ പ്രധാന ബാങ്കുകളുടെ നിലവിലുള്ള പലിശ നിരക്ക് പരിശോധിക്കാം
ബാങ്ക് ഓഫ് ഇന്ത്യ
2 കോടി രൂപ മുതൽ 10 കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇന്ത്യ വർദ്ധിപ്പിച്ചത്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 5.25 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. എന്നാൽ 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയാണ് സ്ഥിര നിക്ഷേപത്തിന്‍റെ കാലാവധിയെങ്കിൽ 6.50 ശതമാനം പലിശ നേടാം. ഇനി ഒരു വർഷത്തെ കാലാവധിയിലാണ് നിക്ഷേപം നടത്തുന്നതെങ്കിൽ പലിശ നിരക്ക് 7.25 ശതമാനമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് വർദ്ധിപ്പിച്ചത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 2.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നേടാം. അതേ സമയം മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 3.35 ശതമാനം മുതൽ 7.80 ശതമാനം വരെ ഉയർന്ന പലിശ നിരക്കും കൊട്ടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക്
ആറ് മാസത്തിൽ കൂടുതലുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനവും ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ളവയ്ക്ക് 7 ശതമാനവുമാണ് ആക്സിസ് ബാങ്ക് നൽകുന്ന പലിശ. മുതിർന്ന പൗരന്മാർക്ക് ഒരു വർഷം മുതൽ 15 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.20 ശതമാനം പലിശയും 15 മാസം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള കാലയളവുകളിൽ 7.60 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലാണ് ഏറ്റവും ഉയർന്ന നിരക്കായ 7.75 ശതമാനം പലിശ നൽകുന്നത്.
ഡിസിബി ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഡിസിബി ബാങ്ക് ഉയർത്തിയത്. ഡിസംബർ 13 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലുണ്ട്. സാധാരണ നിക്ഷേപകർക്ക് 8 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനം പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.സാധാരണ ഉപഭോക്താക്കൾക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.75 ശതമാനം മുതൽ 8 ശതമാനം വരെ പലിശയാണ് ഡിസിബി ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാരാണെങ്കിൽ ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 4.25 ശതമാനം മുതൽ 8.60 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഫെഡറൽ ബാങ്ക്
500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനമാണ് ഫെഡറൽ ബാങ്ക് നൽകുന്ന പുതിയ പലിശ. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നേടാം. 21 മാസം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.80 ശതമാനം പലിശ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
