ഏറ്റവും ചുരുങ്ങിയത് 12 മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം എന്ന് പറ
ഏറ്റവും ചുരുങ്ങിയത് 12 മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം എന്ന് പറയുന്നതിനും ചില കാരണങ്ങളുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
ക്രെഡിറ്റ് റിപ്പോര്‍ട്ട്
ക്രെഡിറ്റ് റിപ്പോര്‍ട്ടിന് ഓരോ വ്യക്തിയുടെയും സാമ്പത്തിക ആരോഗ്യം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കാണുള്ളത്. ക്രെഡിറ്റ് സ്കോറിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാം. കൂടാതെ നിങ്ങളുടെ വായ്പാ ഇടപാടുകളുടെയും മറ്റ് സാമ്പത്തിക ബന്ധങ്ങളിലെയും വലിയ ഭാഗം കൂടിയാണ് ക്രെഡിറ്റ് റിപ്പോര്‍ട്ട് എന്ന് എപ്പോഴും ഓര്‍ക്കുക.
നിശ്ചിത ഇടവേളകളില്‍ പരിശോധിച്ചാല്‍
കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത് നിങ്ങളുടെ വായ്പാ നില മനസ്സിലാക്കുവാന്‍ സഹായിക്കുന്നു. പുതിയ വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ അനുകൂലമായ സാഹചര്യമാണോ എന്ന് മനസ്സിലാക്കുവാനും അതിലൂടെ സാധിക്കും. കൂടാതെ മുന്‍കാല വായ്പാ ബാധ്യതകളില്‍ നിന്നും നിങ്ങള്‍ റിക്കവര്‍ ചെയ്തു വരുന്നതിന്റെ വളര്‍ച്ചയും ഇതിലൂടെ മനസ്സിലാക്കാം.
ക്രെഡിറ്റ് റിപ്പോര്‍ട്ട് അവലോകനം
നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ക്രെഡിറ്റ്് കാര്‍ഡ് ബില്ലുകളും പരിശോധിച്ച് വിശകലനം ചെയ്യുന്നതിന് സമാനമായി തന്നെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടും നിങ്ങള്‍ അവലോകനം ചെയ്യേണ്ടതുണ്ട്. വായ്പകള്‍ ശരിയായി കൈകാര്യം ചെയ്യുക, ചിലവുകളുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തുക, സമ്പാദ്യത്തിനായി മാറ്റി വയ്ക്കുക എന്നീ കാര്യങ്ങള്‍ ചിട്ടയോടുകൂടി പിന്തുടരേണ്ടത് സാമ്പത്തികമായി ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് അനിവാര്യമാണ്.
തട്ടിപ്പുകളുടെ ആദ്യ സൂചന
നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട് എങ്കില്‍ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്തുവാനാകും. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വ്യാജ ഐഡന്റിറ്റിയില്‍ നടത്തുന്ന അത്തരം തട്ടിപ്പുകള്‍ മനസ്സിലാക്കാനും അതിനെതിരെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും കൃത്യമായ ഇടവേളകളില്‍ ക്രെഡിറ്റ് റേറ്റ് വിശകലനം ചെയ്യുന്നതിലൂടെ സാധ്യമാകും.
ക്രെഡിറ്റ് സ്കോര്‍ എങ്ങനെ ഉയര്‍ത്താം?
നമ്മുടെ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തുവാന്‍ നമുക്ക് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും? വിവേകപൂര്‍ണമായും ആലോചനയിലൂടെയുമുള്ള പര്‍ച്ചേസിംഗും ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗവും നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ മുകളിലേക്ക് ഉയര്‍ത്തുവാന്‍ നിങ്ങളെ സഹായിക്കും. അതിനായി എന്തൊക്കെയാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാം.
ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം
ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തുന്നതിനുളള എളുപ്പത്തിലുള്ള 5 ടിപ്സുകളാണ് താഴെ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കൊണ്ട് ചെറിയ ചെറിയ പര്‍ച്ചേസുകള്‍ ഇടയ്ക്കിടെ നടത്തുക എന്നതാണ് അതില്‍ ആദ്യത്തേത്. കൂടാതെ കൃത്യ സമയത്ത് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തിരിച്ചടയ്ക്കുകയും വേണം. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും അതിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ നല്‍കുകയും വേണം.
അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം
ക്രെഡിറ്റ് കാര്ഡിന്മേല് അതിരു കടന്നുള്ള ചിലവഴിക്കല്‍ ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഏറെ ശ്രദ്ധാലുവായിരിക്കേണ്ടതും അത് ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതുമാണ്. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി നിര്‍മിക്കുകയും എവിടെയൊക്കെയാണ് ചിലവുകള്‍ വരുന്നത് എന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക.
വായ്പകള്‍ എളുപ്പത്തില്‍
ഇക്കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാണ് നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നത് എങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ഒരിക്കലും നെഗറ്റീവ് ആയി മാറുകയില്ല. അതുവഴി വായ്പ ലഭിക്കുന്നതിലും മറ്റും നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടി വരികയുമില്ല. ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്നതാണെങ്കില്‍ യാതൊരു മടിയുമുല്ലാതെ, സന്തോഷത്തോടെ ബാങ്കുകള്‍ നിങ്ങള്‍ക്ക് വായ്പകള്‍ അനുവദിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications