നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത കുന്നുകൂടുന്നതെങ്ങനെയെന്നറിയാമോ?

ഏറ്റവും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടുന്ന വസ്തുക്കളില്‍ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു തരുന്ന കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടുന്ന വസ്തുക്കളില്‍ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു തരുന്ന കമ്പനികള്‍, കാര്‍ഡിലെ കുടിശ്ശിക മിച്ചത്തിന്മേല്‍ പലിശ ഈടാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ല എങ്കില്‍ വലിയ കടബാധ്യതയിലേക്കാവും ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം നിങ്ങളെ കൊണ്ടെത്തിക്കുക.

പലിശ നിരക്ക്

പലിശ നിരക്ക്

ക്രെഡിറ്റ് കാര്‍ഡുകളിലെ പലിശ നിരക്ക് അഥവാ ആന്വുല്‍ പെര്‍സന്റേജ് റേറ്റ് (എപിആര്‍) വളരെ ഉയര്‍ന്നതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 39 ശതമാനം മുതല്‍ 42 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്കുള്ളത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന പലിശയ്ക്ക് മുകളിലെ പലിശ നിങ്ങളെ കടക്കെണിയിലേക്ക് വീഴ്ത്തും.

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക

ഓരോ മാസത്തെയും കുടിശ്ശിക മിച്ചത്തിന്മേലാണ് ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ പലിശ ഈടാക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തിയ്ക്ക് 1 ലക്ഷം രൂപ കുടിശ്ശിക ഉണ്ടെന്ന് കരുതുക. ക്രെഡിറ്റ്് കാര്‍ഡ് കമ്പനി 3.5 ശതമാനം പ്രതിമാസ പലിശയോ 42 ശതമാനം എപിആറോ ഈടാക്കുന്നു. ആദ്യ മാസം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവ് 5,000 രൂപ തിരിച്ചടയ്ക്കുന്നു. അതില്‍ 3,500 രൂപ പലിശയിനത്തിലേക്കാണ് വകയിരുത്തുന്നത്. 1,500 രൂപ മാത്രമാണ് മുതല്‍ തുകയിലേക്ക് പോവുക. ആദ്യ മാസത്തിന് ശേഷമുള്ള കുടിശ്ശിക തുക 98,500 രൂപയായിരിക്കും.

വ്യക്തിഗത വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍

വ്യക്തിഗത വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍

പുതിയ കുടിശ്ശിക തുകയിന്മേല്‍ 3.5 ശതമാനം പലിശ നിരക്ക് കമ്പനി ഈടാക്കും. ഈ രീതിയില്‍ ഓരോ മാസവും കുടിശ്ശികയായുള്ള തുകയിന്മേല്‍ കമ്പനി പലിശ കണക്കാക്കിക്കൊണ്ടിരിക്കുകയും ഉപഭോക്താവ് പലിശയ്ക്ക് പലിശ തിരിച്ചടച്ചു കൊണ്ടേയിരിക്കേണ്ട അവസ്ഥയിലാവുകയും ചെയ്യും. എങ്ങനെയാണ് ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് സാധാരണ വായ്പയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്ന് നമുക്ക് നോക്കാം. സമാന പലിശ നിരക്കും പ്രതിമാസ ഇഎംഐയുമുള്ള ഒരു വ്യക്തിഗത വായ്പയുമായി നമുക്ക് ക്രെഡിറ്റ് കാര്‍ഡുകളെ ഒന്ന് താരതമ്യം ചെയ്തു നോക്കാം.

വ്യക്തിഗത വായ്പയില്‍

വ്യക്തിഗത വായ്പയില്‍

ഒരാള്‍ രണ്ട് വര്‍ഷത്തേക്ക് 42 ശതമാനം പലിശ നിരക്കില്‍ ഒരു വ്യക്തിഗത വായ്പ എടുത്തു എന്ന് കരുതുക. അയാളുടെ പ്രതിമാസ ഇഎംഐ തിരിച്ചടവ് തുക 5,287 രൂപയായിരിക്കും. വായ്പാ കാലവധി അവസാനിക്കുമ്പോഴേക്കും വായ്പയെടുത്ത വ്യക്തി തിരിച്ചടയ്‌ക്കേണ്ടുന്ന ആകെ തുക 1,26,891 രൂപയാകും. അതായത് രണ്ട് വര്‍ഷത്തേക്കുള്ള പലിശ തുക 26,891 രൂപയാണ് എന്നര്‍ഥം.

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയില്‍

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയില്‍

ഇനി ഇതേ വ്യക്തിയ്ക്ക് 1 ലക്ഷം രൂപ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുണ്ടെന്ന് കരുതുക. എപിആര്‍ 42 ശതമാനമാണ്. നേരത്തേ പറഞ്ഞ വ്യക്തിഗത വായ്പയ്ക്ക് സമാനമായി 5,287 രൂപയാണ് പ്രതിമാസ ഇഎംഐ തിരിച്ചടവ്. കുടിശ്ശിക മുഴുവന്‍ തിരിച്ചടയ്ക്കുന്നതിനായി ആ വ്യക്തിയ്ക്ക് 3 വര്‍ഷം സമയമെടുക്കും. ആകെ അടയ്‌ക്കേണ്ടി വരുന്ന തുക 1,66,727 രൂപയാണ്. പലിശ ഇനത്തില്‍ അടയ്‌ക്കേണ്ടുന്ന തുക 66,727 രൂപ.

ഒപ്പം ജിഎസ്ടിയും

ഒപ്പം ജിഎസ്ടിയും

പലിശ ചേര്‍ക്കുന്നതിനൊപ്പം തന്നെ പലിശ തുകയ്ക്ക് 18 ശതമാനം ചരക്ക് സേവന നികുതിയും (ജിഎസ്ടി) ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്നുണ്ട്. ആദ്യ വര്‍ഷം ജിഎസ്ടി 600 രൂപയ്ക്ക് മുകളിലായിരിക്കും. പിന്നീട് കുടിശ്ശിക തുക കുറയുന്നതിനനുസരിച്ച് ഇതും കുറഞ്ഞുവരും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകളുണ്ടെങ്കില്‍ മറ്റൊരു വായ്പയെടുക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക വേഗത്തില്‍ തിരിച്ചടയ്ക്കുന്നതാണ് അഭികാമ്യമെന്ന് മിക്ക നിക്ഷേപ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Read more about: credit card
English summary

here is the best way to manage your credit card outstanding - explained |നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത കുന്നുകൂടുന്നതെങ്ങനെയെന്നറിയാമോ?

here is the best way to manage your credit card outstanding - explained
Story first published: Sunday, May 16, 2021, 9:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X