രണ്ട് വര്‍ഷത്തോളം ഉപയോഗിക്കാതെയിരുന്നാല്‍ ഒരു ബാങ്ക് അക്കൗണ്ട് നിഷ്ക്രിയമായി മാറും. ഒരു അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ട് ആയി മാറിയാല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട യാതൊരു വിധ സേവനങ്ങളും നിക്ഷേപകന് തുടര്‍ന്ന് ഉപയോഗിക്കുവാന്‍
രണ്ട് വര്‍ഷത്തോളം ഉപയോഗിക്കാതെയിരുന്നാല്‍ ഒരു ബാങ്ക് അക്കൗണ്ട് നിഷ്ക്രിയമായി മാറും. ഒരു അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ട് ആയി മാറിയാല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട യാതൊരു വിധ സേവനങ്ങളും നിക്ഷേപകന് തുടര്‍ന്ന് ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. ബാങ്കിന്റെ ഇ മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും കത്തുകള്‍ക്കും മറുപടി നല്‍കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകളും ഒരു വര്‍ഷത്തിന് ശേഷം നിഷക്രിയ അക്കൗണ്ട് ആയി മാറും.
ആര്‍ബിഐയുടെ നിര്‍ദേശം
അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്യുന്നത്. അതിനാലാണ് നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുന്നതില്‍ കൂടുതല്‍ മുന്‍കൈ എടുക്കുവാന്‍ ബാങ്കുകളോട് ആര്‍ബിഐ പറഞ്ഞിരിക്കുന്നത്. യാതൊരു ഇടപാടുകളോ, കാലാനുസാരിയായ പലിശ നിരക്ക് ക്രെഡിറ്റ് ചെയ്തതോ, സര്‍വീസ് ചാര്‍ജുകള്‍ ക്രെഡിറ്റ് ചെയ്തതോ ഒഴികെ മറ്റ് ക്രെഡിറ്റ്, ഡെബിറ്റ് വിനിമയങ്ങളോന്നും തന്നെ നടത്താത്ത അക്കൗണ്ടുകളെക്കുറിച്ചുള്ള പ്രതിവര്‍ഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഉപയോക്താക്കളെ വിവരം അറിയിക്കണം
ഒരു വര്‍ഷത്തിലേറെയായും അക്കൗണ്ടില്‍ യാതൊരു തരത്തിലുള്ള ഇടപാടുകളും നടന്നിട്ടില്ല എങ്കില്‍ ബാങ്ക് ആ വിവരം ഉപയോക്താക്കളെ എഴുതി അറിയിക്കുകയും അതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യണം. താമസ സ്ഥലം മാറിയതിനാല്‍ ഉപയോക്താവ് ബാങ്ക് അക്കൗണ്ട് മാറ്റിയതാണെങ്കില്‍ നിഷക്രിയമായി കിടക്കുന്ന അക്കൗണ്ടിലെ പണം കൈമാറുന്നതിനായി ഉപയോക്താവിന്റെ പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് ശേഖരിക്കേണ്ടതുണ്ട്.
ഒരു വര്‍ഷത്തെ സമയം അനുവദിക്കാം
ബാങ്കിന്റെ കത്തിന് ഉപയോക്താവ് മറുപടി നല്കുകയാണെങ്കില് ആ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാണെന്ന് അടയാളപ്പെടുത്തേണ്ടതും വീണ്ടും അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോക്താവിന് ഒരു വര്‍ഷത്തെ സമയം അനുവദിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ദീര്‍ഘിപ്പിച്ച് നല്കിയ കാലയളവിലും ഉപയോക്താവ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നില്ല എങ്കില്‍ ആ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ടായി ബാങ്കിന് കണക്കാവുന്നതാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
ബാങ്കില്‍ അപേക്ഷ നല്‍കണം
നിഷ്ക്രിയമായ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ഉപയോക്താവ് ബാങ്ക് ശാഖയില്‍ ചെല്ലുകയും അക്കൗണ്ട് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും വേണം. അടുത്ത പ്രവൃത്തി ദിവസത്തിലോ, അല്ലെങ്കില്‍ അക്കൗണ്ട് ഉടമയുടെ റിസ്ക് കാറ്റഗറി ഉള്‍പ്പെടെ വിശകലനം ചെയ്യുന്ന പ്രക്രിയകള്ക്കനുസൃതമായ സമയത്തിന് ശേഷമോ ബാങ്ക് പ്രസ്തുത അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കാം. കെവൈസി വിവരങ്ങളുടെ പരിശോധനയും ഒപ്പ് ശരിയാണോ എന്ന് പരിശോധിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണ്.
അധിക ചാര്‍ജുകള്‍ പാടില്ല
നിഷ്ക്രിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതില്‍ അധിക ചാര്‍ജുകളൊന്നും ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശമുണ്ട്. ഇനി അക്കൗണ്ട് പ്രവര്‍ത്തന ക്ഷമമാണെങ്കിലും അല്ലെങ്കിലും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് കൃത്യമായി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
