ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ എന്ആര്ഐകളായാല് അവര്‍ക്ക് പിപിഎഫ് അക്കൗണ്ട് അരംഭിക്കുവാന്‍ സാധിക്കുകയില്ല എന്നതാണ് പഴയ പിപിഎഫ് നയങ്ങളില്‍ പറയുന്നത്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്) ആരംഭിക്കുവാന്‍ സാധിക്കുകയില്ല. നിലവിലുള്ള പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുന്നതിനും 2019 ഡിസംബര്‍ മുതല്‍ അനുമതിയില്ല.

ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ എന്ആര്ഐകളായാല് അവര്‍ക്ക് പിപിഎഫ് അക്കൗണ്ട് അരംഭിക്കുവാന്‍ സാധിക്കുകയില്ല എന്നതാണ് പഴയ പിപിഎഫ് നയങ്ങളില്‍ പറയുന്നത്. എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് അവര്‍ക്ക് നിലവില്‍ പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കില്‍ എന്‍ആര്‍ഐ ആയിക്കഴിഞ്ഞാലും അവര്‍ക്ക് നിക്ഷേപം തുടരാമായിരുന്നു. മെച്യൂരിറ്റി കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം ഇന്ത്യക്കാരനായ മറ്റേതൊരു പിപിഫ് അക്കൗണ്ട് ഉടമയേയും പോലെ നിക്ഷേപ തുക പിന്‍വലിക്കുവാനും സാധിക്കും.
2017 ഒക്ടോബര്‍ മാസത്തിലാണ് സര്‍ക്കാര്‍ പിപിഎഫ് പദ്ധതിയിലെ നയത്തിന് ഭേദഗതി വരുത്തിയത്. വിദേശത്ത് താമസം അരംഭിക്കുന്ന തീയ്യതി തൊട്ട് ആ വ്യക്തിയുടെ പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കും എന്നതായിരുന്നു പ്രൊവിഷന്‍. 2019ലെ പുതിയ നിയമ പ്രകാരം എന്‍ആര്‍ഐകള്‍ക്ക് പിപിഎഫില്‍ പുതിയ നിക്ഷേപം സാധ്യമല്ല. എന്നാല്‍ നിലവിലുള്ള പിപിഎഫ് അക്കൗണ്ട് അതിന്റെ മെച്യൂരിറ്റി കാലാവധി എത്തും വരെ നില നിര്‍ത്തുവാന്‍ സാധിക്കും. നികുതി ഇളവുകള്‍ ഇന്ത്യയില്‍ നടപ്പിലുള്ളതിന് സമാനമാമായിരിക്കും.
എന്നാല്‍ പിപിഎഫ് ഇന്ത്യയില്‍ നികുതി മുക്തമാണെങ്കിലും എന്‍ആര്‍ഐ വ്യക്തി താമസിക്കുന്ന രാജ്യത്തെ നികുതി നിബന്ധനകള്‍ എങ്ങനെയാണെന്ന് അയാള്‍ പരിശോധിക്കേണ്ടതുണ്ട്.
സ്ഥിര താമസത്തിനായി വിദേശത്തേക്ക് മാറിക്കഴിഞ്ഞാല്‍ രാജ്യത്തെ സേവിംഗ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളെല്ലാം എന്‍ആര്‍ഐ അക്കൗണ്ട് അക്കി മാറ്റണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications