മിക്ക സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുമ്പോള്‍ 330 രൂപ ബാങ്കുകള്‍ കിഴിച്ചതായി കാണാന്‍ സാധിക്കും. ഇതുവരെ പൈസ കിഴിക്കാത്തവരുടേത് മെയ് മാസത്തില്‍ ഏത് സമയത്തും കിഴിയ്ക്കാം.
മിക്ക സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുമ്പോള്‍ 330 രൂപ ബാങ്കുകള്‍ കിഴിച്ചതായി കാണാന്‍ സാധിക്കും. ഇതുവരെ പൈസ കിഴിക്കാത്തവരുടേത് മെയ് മാസത്തില്‍ ഏത് സമയത്തും കിഴിയ്ക്കാം. കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ) അംഗമായവരുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തില്‍ 330 രൂപ കിഴിയ്ക്കുക. എല്ലാ വര്‍ഷവും ജൂണ്‍ 1നാണ് പിഎംജെജെബിഐയുടെ പുതുക്കല്‍ തീയ്യതി. അതിനാല്‍ തന്നെ പദ്ധതിയുടെ നേട്ടം ഉപയോക്കാവിന് നഷ്ടപ്പെടാതിരിക്കാന്‍ മെയ് മാസത്തില്‍ ഏത് സമയത്തും ബാങ്കുകള്‍ അക്കൗണ്ടില്‍ നിന്നും പണം കിഴിച്ചേക്കാം.

ഒരു ബാങ്കില്‍ തന്നെയോ അതോ പല ബാങ്കുകളിലോ ആയി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള വ്യക്തിയാണെങ്കില്‍ ഏതെങ്കിലും ഒരു ബാങ്കിന്റെ ഒരു അക്കൗണ്ടിലൂടെ മാത്രയേ പദ്ധതിയുടെ ഉപയോക്താവ് ആകുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് ഒന്നില്‍ തവണ 330 രൂപ ഡെബിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അത്തരത്തില്‍ ഒന്നിലധികം തവണ തുക കിഴിച്ചിട്ടുണ്ടെങ്കില് നിങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് അധികമായി ഈടാക്കിയ തുക അക്കൗണ്ടിലേക്ക് തിരിച്ചു ലഭിക്കാന്‍ ആവശ്യപ്പെടാം.
ഒരു വര്‍ഷ കാലാവധിയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് പിഎംജെജെബിഐ. ഓരോ വര്‍ഷവും പദ്ധതി പുതുക്കാം. 18 മുതല്‍ 50 വയസ്സ് വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണിത്. പദ്ധതിയില്‍ ചേരുകയും ഓട്ടോ ഡെബ്റ്റിന് അനുമതി നല്‍കുകയും ചെയ്ത ഏതൊരു വ്യക്തികള്‍ ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാലാണ് കവറേജ് ലഭിക്കുക. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കവറേജ് ജൂണ്‍ 1ന് ആരംഭിച്ച് മെയ് 31നാണ് അവസാനിക്കുക.
പിഎംജെജെബിവൈ പദ്ധതിയ്ക്ക് കീഴില്‍ 330 രൂപ പ്രീമിയം തുകയില്‍ 2 ലക്ഷം രൂപയാണ് ലൈഫ് കവറായി ലഭിക്കുക. ജോയിന്റ് അക്കൗണ്ടുകള്‍ക്കും ഈ സേവനം ലഭ്യമാണ് അക്കൗണ്ട് ഉടമകള്‍ അനുമതി നല്‍കണം എന്ന് മാത്രം.
അക്കൗണ്ടില്‍ നിന്നും തുക കിഴിയ്ക്കുന്ന സമയത്ത് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസ് വഴിയോ, ഇമെയില്‍ വഴിയോ സന്ദേശം അയയ്്ക്കും. ഇത് ഓട്ടോ റിന്യൂവല്‍ പദ്ധതിയായതിനാല്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും തുക ഓട്ടോമാറ്റിക്കലി ഡെബിറ്റ് ആകുന്ന സംവിധാനമാണുള്ളത്. അതിനാല്‍ മെയ് മാസത്തില്‍ നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ തുക ഉണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
