ക്രെഡിറ്റ് കാര്‍ഡ് വായ്പ കിട്ടാന്‍ എളുപ്പമാണ് ; എന്നാല്‍ തിരിച്ചടയ്ക്കുന്നത് അത്ര എളുപ്പമാകില്ല!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മിക്ക കുടുംബങ്ങളുടെയും സാമ്പത്തിക സ്ഥിതി ഉലച്ചിരിക്കുകയാണ്. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ബിസിനസ് അവസാനിപ്പിക്കേണ്ടതായി വന്നു. അല്ലെങ്കില്‍ വേതനം വലിയ അളവില്‍ കുറയുകയോ ബിസിനസ് തളരുകയോ ചെയ്തു. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ആസൂത്രണത്തെയാണ് അത് പതികൂലമായി ബാധിച്ചത്. കൈയ്യില്‍ പണത്തിന്റെ പരിമിതി ഉണ്ടാകുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. സ്വഭാവികമായും വായ്പകളെക്കുറിച്ച് ആലോചിച്ചിട്ടുമുണ്ടാകും.

 
ക്രെഡിറ്റ് കാര്‍ഡ് വായ്പ കിട്ടാന്‍ എളുപ്പമാണ് ; എന്നാല്‍ തിരിച്ചടയ്ക്കുന്നത് അത്ര എളുപ്പമാകില്ല!

ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ എളുപ്പം ലഭിക്കുന്ന വായ്പയാണ് എല്ലാവരും മുന്‍ഗണന നല്‍കുക. അവയില്‍ ഏറ്റവും വേഗത്തില്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. എന്നാല്‍ സൂക്ഷ്മതയോടെ ഉപയോഗിച്ചില്ല എങ്കില്‍ വലിയ ബാധ്യതകളിലേക്കാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പ നിങ്ങളെ നയിക്കുക. ഏറ്റവും ഉയര്‍ന്ന നിരക്കാണ് ക്രെഡിറ്റ് കാര്‍ഡില്‍ ഈടാക്കുന്നതെന്ന് എപ്പോഴും മനസ്സില്‍ വേണം.

പണപ്പെരുപ്പത്തെ മറികടക്കുന്ന സുരക്ഷിതമായ ഓഹരി, മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഏതൊക്കെ എന്നറിയാമോ?

ക്രെഡിറ്റ് കാര്‍ഡിലെ പ്രതിമാസ ബില്‍ പൂര്‍ണമായി അടയ്ക്കാതെ കുടിശ്ശിക വരുത്തുകയോ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് വായ്പയെടുക്കുകയോ ചെയ്യുമ്പോള്‍ മാസം 3.5% എന്ന നിരക്കിലാണ് കുടിശികയ്ക്ക് ഈടാക്കുക. വര്‍ഷം 39%- 42% പലിശ നിരക്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഈടാക്കുന്നുണ്ട്. തിരിച്ചടവ് വൈകിയാല്‍ പലിശയ്ക്കുമേല്‍ പലിശയും 18% ചരക്ക്- സേവന നികുതിയും (ജിഎസ്ടി) ചുമത്തും. എല്ലാ മാസവും മുടങ്ങാതെ ബില്‍ തുക അടയ്ക്കുന്നവര്‍ക്ക് പോലും ഒന്നോ രണ്ടോ ദിവസം വൈകിയാല്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും ലേറ്റ് ഫീ ചുമത്തും.

സ്ഥാപനത്തില്‍ ചെന്ന് ക്യൂനില്‍ക്കേണ്ടുന്ന ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഒരൊറ്റ മെസ്സേജില്‍ ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ്് കാര്‍ഡ് വായ്പ ലഭിക്കും. ബാങ്കില്‍ നി്ന്ന് വ്യക്തിഗത വായ്പകളെടുക്കുന്നതിനേക്കാള്‍ ഏറെ എളുപ്പമാണിത്. ആ ഒരൊറ്റക്കാരണം കൊണ്ടാണ് പലരും ഓടിപ്പോയി ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്ക് തല വെയ്ക്കുന്നത്. പലിശ നിരക്ക് ഓര്‍ക്കുമ്പോള്‍ ഒന്ന് പിന്നോട്ടടിക്കുവാനാണ് സാധ്യത. എന്നാല്‍ അത്രയും അടിയന്തിര സാഹചര്യങ്ങളില്‍ വായ്പ എടുക്കുക എന്നതല്ലാതെ വേറെ വഴിയുണ്ടാവില്ലല്ലോ.

അനിശ്ചിത സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട 5 സാമ്പത്തിക തീരുമാനങ്ങള്‍

എന്നാല്‍ വായ്പ അനുവദിച്ചു കിട്ടുന്നതിലുള്ള ഈ എളുപ്പം വായ്പ്പാ തിരിച്ചടവില്‍ അത്ര എളുപ്പമാകണമെന്നില്ല. ബാങ്കിലെ വ്യക്തിഗത വായ്പകളേക്കാള്‍ നാലിരട്ടിയോളമാണ് ക്രെഡിറ്റ് കാര്‍ഡുകളിലെ പലിശ നിരക്ക്. ഒപ്പം ജിഎസ്ടിയും ചേരും. ബാങ്ക് വായ്പകള്‍ക്ക് ജിഎസ്ടി ഈടാക്കുകയില്ല. ഈടുകളില്ലാതെ നല്‍കുന്ന വായ്പയായതിനാല്‍ വായ്പാ ദാതാവിന്റെ റിസ്‌ക് സാധ്യതകളാണ് ഉയര്‍ന്ന പലിശ നിരക്കിന്റെ കാരണം.

എല്‍ഐസി ഉപയോക്താവാണോ? പ്രതിമാസം 10,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയാമോ ?

മറ്റേതെങ്കിലും വായ്പ എടുത്തിട്ടായാലും കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതാണ് അഭികാമ്യം. വ്യക്തിഗത വായ്പകളോ, ഭവന വായ്പാ ടോപ്പ് അപ്പോ ഇതിനായി പരിഗണിക്കാം. പലിശ നിരക്ക് വിലയിരുത്തിയതിന് ശേഷം ഉപയോക്താവിന് അനുയോജ്യമായത് തെരഞ്ഞെടുക്കാം. അവയും ലഭിച്ചില്ല എങ്കില്‍ സ്വണവായ്പയോ ആസ്തികള്‍ ഈട് നല്‍കി വായ്പയെടുത്തോ ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ ഒഴിവാക്കാം. തിരിച്ചടവ് വൈകിപ്പിക്കുന്നത് നിങ്ങളെ കൊണ്ടെത്തിക്കുക വലിയ കടക്കെണിയിലായിരിക്കും.

Read more about: credit card
English summary

Here's Why Taking Loan Via Credit Card Is Easy And Payment Is Difficult|ക്രെഡിറ്റ് കാര്‍ഡ് വായ്പ കിട്ടാന്‍ എളുപ്പമാണ് ; എന്നാല്‍ തിരിച്ചടയ്ക്കുന്നത് അത്ര എളുപ്പമാകില്ല!

Here's Why Taking Loan Via Credit Card Is Easy And Payment Is Difficult
Story first published: Thursday, May 20, 2021, 18:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X