നമ്മളില്‍ ഭൂരിഭാഗം പേരും സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. അതുകൊണ്ടു തന്നെ മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോള്‍, നിലവിലുള്ളതിനേക്കാള്‍ മികച്ച വേതനം ലഭിക്കുമ്പോള്‍, ഇപ്പോഴുള്ളതിനേക്കാള്‍ ഉയര്‍ന്ന പൊസിഷനിലേക്കുള്ള
നമ്മളില്‍ ഭൂരിഭാഗം പേരും സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരാണ്. അതുകൊണ്ടു തന്നെ മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോള്‍, നിലവിലുള്ളതിനേക്കാള്‍ മികച്ച വേതനം ലഭിക്കുമ്പോള്‍, ഇപ്പോഴുള്ളതിനേക്കാള്‍ ഉയര്‍ന്ന പൊസിഷനിലേക്കുള്ള അവസരം ലഭിക്കുമ്പോള്‍ ഒക്കെയും പുതിയ തൊഴിലിടങ്ങളിലേക്ക് മാറാന്‍ നാം മടികാണിക്കാറില്ല. എന്നാല്‍ പുതിയ സ്ഥാപനത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ പിഎഫ് അക്കൗണ്ടിലെ തുക പിന്‍വലിക്കുവാന്‍ ധൃതി കാണിക്കുന്ന ചിലരുണ്ട്.

പല കാരണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ സ്ഥാപനം മാറുമ്പോള്‍ പിഎഫ് തുക പിന്‍വലിക്കുന്നത് ശരിയായ തീരുമാനമാണെന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ പുതിയ കമ്പനിയുമായി ബന്ധിപ്പിച്ചിട്ടുള്ള പിഎഫ് അക്കൗണ്ടിലേക്ക് പഴയ കമ്പനിയുടെ പിഎഫ് അക്കൗണ്ടിലെ തുക മാറ്റുകയാണ് ചെയ്യേണ്ടത്.
ജോലി മാറുമ്പോള്‍ ഇപിഎഫ് പിന്‍വലിക്കുന്നതിന് ചില ദോഷഫലങ്ങളുണ്ട്. നിങ്ങള്‍ തുടക്കക്കാരനായ ഒരു വ്യക്തിയാണെങ്കില്‍ പിഎഫ് തുക പിന്‍വലിക്കുകയാണെങ്കില്‍ ഇപിഎഫ്ഒ നിങ്ങളുടെ നിക്ഷേപത്തിന്മേല് വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് നഷ്ടമാകും.
റിട്ടയര്‍മെന്റ് സമയത്ത് മൊത്തമായി തുക സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെന്നും വരാം. എന്നാല്‍ നേരത്തേയുള്ള പിഎഫ് പിന്‍വലിക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം നികുതി ഇളവുമായി ബന്ധപ്പെട്ടുള്ളതാണ്. 5 വര്‍ഷങ്ങള്‍ നിക്ഷേപിക്കും മുമ്പായി നിങ്ങള്‍ തുക പിന്‍വലിച്ചാല്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല.
ജോലി മാറിയ ഉടനെ പിഎഫ് പിന്‍വലിക്കുന്നത് കൊണ്ട് അക്കൗണ്ട് ഉടമയ്ക്ക് ഉണ്ടാകുന്ന മറ്റൊരു വലിയ നഷ്ടം പെന്ഷനേട്ടങ്ങള് ലഭിക്കുകയില്ല എന്നതാണ്. പുതിയൊരു കമ്പനിയിലേക്ക് ജോലി മാറി പോകുമ്പോള്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചാല്‍ ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്ന പെന്ഷന് നേട്ടങ്ങള്‍ ഒന്നും തന്നെ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുകയില്ല.
ഇപിഎഫ്ഒയുടെ നയ നിബന്ധനകള്‍ പ്രകാരം ഒരു അംഗത്തിന് പെന്ഷന് ലഭിക്കണമെങ്കില്‍ ആ വ്യക്തി 10 വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാക്കിയിരിക്കണം. നിക്ഷേപകന് 58 വയസ്സ് പൂര്‍ത്തിയായതിന് ശേഷമാണ് പെന്ഷന് ലഭിച്ചു തുടങ്ങുക. അതായത് നിങ്ങള്‍ക്ക് പെന്ഷന് നേട്ടങ്ങള്‍ വേണമെങ്കില്‍ 10 വര്‍ഷത്തെ നിക്ഷേപം നിര്‍ബന്ധമാണെന്നര്‍ഥം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
