നിങ്ങള്‍ ദീര്‍ഘകാലമായി ഓണ്‍ലൈന്‍,ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ല എങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ ബാങ്ക് കാര്‍ഡ് ഡീ ആക്ടിവേറ്റ് ചെയ്തേക്കാം.
നിങ്ങള്‍ ദീര്‍ഘകാലമായി ഓണ്‍ലൈന്‍,ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ല എങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ ബാങ്ക് കാര്‍ഡ് ഡീ ആക്ടിവേറ്റ് ചെയ്തേക്കാം. മുന്‍നിര സ്വകാര്യ ബാങ്കുകളെല്ലാം ഉപയോഗിക്കാതെ കിടക്കുന്ന കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുവാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഈ നടപടിയെന്നാണ് ബാങ്കുകള്‍ പറയുന്നത്. സ്ഥിരമായി ഉപയോഗിക്കാത്ത കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്താവുന്ന തട്ടിപ്പുകള്‍ ഒഴിവാക്കുവാനാണ് ബാങ്കുകളുടെ ഈ നീക്കം.

എന്നാല്‍ അത് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനെയും പിഒഎസ് ടെര്‍മിനലുകളിലെ ഇടപാടുകളെയും ബാധിക്കുകയില്ല. അവ തടസ്സമില്ലാതെ നടക്കും. ഫിസിക്കല്‍ കാര്‍ഡ് ലഭ്യമല്ലാത്ത ഇടപാടുകളില്‍ മാത്രമാണ് കാര്‍ഡ് പ്രവര്‍ത്തന രഹിതമാക്കുക. നിങ്ങള്‍ക്ക് എടിഎമ്മില്‍ നിന്ന് പണമെടുക്കമെങ്കില് എടിഎമ്മില്‍ ചെന്ന് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുവാന്‍ സാധിക്കും. പര്‍ച്ചേസ് നടത്തി കടയില്‍ കാര്‍ഡ് സ്വയ്പ് ചെയ്യുവാനും തടസ്സങ്ങളുണ്ടാവില്ല.
നിങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയില്ല എങ്കില്‍ ബാങ്ക് കാര്‍ഡിന്റെ ഓണ്‍ലൈന്‍ പെയ്മെന്റ് ഫീച്ചര്‍ നീക്കം ചെയ്യും. എന്നാല്‍ ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിഗ് സേവനത്തില്‍ ലോഗ് ഇന്‍ ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ഡെബിറ്റ് കാര്‍ഡ് റീ ആക്ടിവേറ്റ് ചെയ്യാം.
ഐസിഐസിഐ ബാങ്ക് തങ്ങളുടെ മൊബൈല്‍ അപ്ലിക്കേഷനിലൂടെ കാര്‍ഡിന്റെ സ്റ്റാറ്റസ് പരിശോധിക്കുവാനുള്ള സേവനം നല്‍കുന്നുണ്ട്. ആപ്പിലൂടെയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ ഐവിആര്‍ വഴിയോ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ആക്ടിവേറ്റ് ചെയ്യാം.
അതേ സമയം കാര്‍ഡ് ഉപഭോഗം നിയന്ത്രിക്കുവാനുള്ള സംവിധാനവും ഉപയോക്താക്കള്‍ക്ക് വിവിധ ബാങ്കിംഗ് സേവനദാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി ഡെബിറ്റ്, എടിഎം കാര്‍ഡുകള്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും അവര്‍ക്ക് സാധിക്കും. തട്ടിപ്പുകളില്‍ രക്ഷനേടാന്‍ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിച്ചു വരികയാണ്. ബാങ്കുകളുടെ പുതിയ ഈ നയം തട്ടിപ്പുകളുടെ എണ്ണം കുറയ്ക്കുവാന്‍ സഹായകമാകും. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന ഉപയോക്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഇത് ഏറെ ഗുണകരമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
