ഇപ്പോഴും 8% പലിശ; 8 ബാങ്കുകളുടെ റിക്കറിംഗ് ഡിപ്പോസിറ്റുകള്‍ പരിചയപ്പെടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തികച്ചും സുരക്ഷിതമായ നിക്ഷേപത്തിലൂടെ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (Recurring Deposie). നിശ്ചിത കാലത്തേയ്ക്ക് പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന പദ്ധതിയെയാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആര്‍ഡി)എന്നു വിളിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടങ്ങളും നഷ്ട സാധ്യതയും കണക്കിലെടുത്താല്‍ അധികം റിസ്‌കില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ കൂടിയാണിവ. ചുരുങ്ങിയത് 500 രൂപയെങ്കിലും മാസംതോറും നിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും ആര്‍ഡിയില്‍ ചേരാം.

എന്തുകൊണ്ട് ആര്‍ഡി?

എന്തുകൊണ്ട് ആര്‍ഡി?

കുറേക്കാലത്തേക്ക് പ്രത്യേകിച്ച് ആവശ്യമില്ലാതെ, വലിയൊരു തുക കൈവശം നീക്കിയിരിപ്പുണ്ടെങ്കില്‍ മാത്രമേ ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി) നിക്ഷേപം സാധ്യമാകൂ. എന്നാല്‍ ഇത്രയും തുക ഒരുമിച്ച് കൈവശമില്ലാതെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള സമ്പാദ്യ പദ്ധതി എന്ന നിലയ്ക്ക് ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് റിക്കറിംഗ് ഡിപ്പോസിറ്റുകള്‍. എഫ്ഡിയെ പോലെ വരുമാനം ഉറപ്പു നല്‍കുന്നതിനാല്‍ ആര്‍ഡിയും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ്.

Also Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാംAlso Read: സ്‌റ്റോക്ക് സ്പ്ലിറ്റ് നല്ലതാണോ? ഡിസംബറില്‍ ഓഹരി വിഭജനം നടത്തുന്ന 4 കമ്പനികളെ അറിയാം

ഗുണങ്ങള്‍

ഗുണങ്ങള്‍

>> 5 ലക്ഷം രൂപ വരെയുള്ള ഡിപ്പോസിറ്റുകള്‍ക്ക് ഡിഐസിജിസി (DICGC) നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
>> എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടടെ സാമ്പത്തിക അച്ചടക്കം വളര്‍ത്താന്‍ ഉപകരിക്കും.
>> ആര്‍ഡി അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പവുമാണ്.
>> ഒരു മാസത്തെ തുക നിക്ഷേപിക്കാതിരുന്നാലും ബാങ്ക് പിഴ ചുമത്താറില്ല.
>> ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്.
>> മുതിര്‍ന്ന പൗരന്മാര്‍ക്ക്, 0.5% കൂടുതല്‍ പലിശ ലഭിക്കും.

Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?Also Read: കോവിഡിലെ അവസരം! ഈ 4 ഇന്‍ഷുറന്‍സ് ഓഹരികള്‍ 43% വരെ ലാഭം നല്‍കാം; നോക്കുന്നോ?

ദോഷങ്ങള്‍

ദോഷങ്ങള്‍

>> ലോക്ക്-ഇന്‍ കാലയളവില്‍ തുക പിന്‍വലിച്ചാല്‍ നേട്ടങ്ങള്‍ കുറയും.
>> പ്രതിമാസം നിക്ഷേപിക്കേണ്ട തുക, നിങ്ങലുടെ വരവ് ചെലവുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കണം.
>> റിക്കറിംഗ് ഡിപ്പോസിറ്റിന് ടിഡിഎസ് ബാധകമാണ്.

Also Read: ഞൊടിയിടയില്‍ ലാഭം 1.14 കോടി; ക്രിപറ്റോ കറന്‍സിയേയും നാണിപ്പിച്ച പെന്നി സ്റ്റോക്ക്; ഇത് കൈവശമുണ്ടോ?Also Read: ഞൊടിയിടയില്‍ ലാഭം 1.14 കോടി; ക്രിപറ്റോ കറന്‍സിയേയും നാണിപ്പിച്ച പെന്നി സ്റ്റോക്ക്; ഇത് കൈവശമുണ്ടോ?

നികുതി ബാധ്യത

നികുതി ബാധ്യത

2015 ജൂണ്‍ മുതല്‍ റിക്കറിംഗ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശക്കും സ്രോതസില്‍ നിന്നുള്ള നികുതി (TDS) ബാധകമാണ്. ആര്‍ഡി അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനം വര്‍ഷം 40,000 രൂപയില്‍ കൂടുതലായാല്‍ ടിഡിഎസ് ബാധകമാണ്. 10 ശതമാനം നിരക്കിലാകും ടിഡിഎസ് ഈടാക്കുക. അതേസമയം, നികുതിവിധേയ അളവില്‍ നിങ്ങളുടെ ആകെ വരുമാനം വരുന്നില്ലെങ്കില്‍ ഫോം 15-ജി (Form 15 G) പൂരിപ്പിച്ച് നല്‍കിയാല്‍ ടിഡിഎസ് ഒവിവായിക്കിട്ടും. സമാനമായി നികുതി ഒഴിവാക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്‍ ഫോം 15 എച്ചും (Form 15 H) പൂരിപ്പിച്ച ബാങ്കില്‍ നല്‍കിയാല്‍ മതിയാവും.

Also Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടുംAlso Read: തുടര്‍ച്ചയായി ലാഭത്തിലുള്ള ഈ 2 സ്റ്റോക്കുകള്‍ വാങ്ങിക്കോളൂ; 30% നേട്ടം കിട്ടും

8 % പലിശ

8 % പലിശ

നിലവില്‍ സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ്. സാധാരണക്കാര്‍ക്ക് 7.5 ശതമാനം വരെ പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശയും കിട്ടും. ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (BSE : 543279, NSE : SURYODAY) എന്നിവര്‍ 7 ശതമാനം പലിശ സാധാരണക്കാര്‍ക്കും 7.5 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

Also Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുകAlso Read: വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക

സ്വകാര്യ ബാങ്കുകള്‍

സ്വകാര്യ ബാങ്കുകള്‍

സ്വകാര്യ വാണിജ്യ ബാങ്കുകളില്‍ ഏറ്റവും കുടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് യെസ് ബാങ്ക് (BSE: 532648, NSE : YESBANK) ആണ്. 6.25 ശതമാനം സാധാരണക്കാര്‍ക്കും 7 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കുന്നു. ആര്‍ബിഎല്‍ ബാങ്ക് (BSE : 540065, NSE : RBLBANK) സാധാരണക്കാര്‍ക്ക് 6.3 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.8 ശതമനവും പലിശ നല്‍കും.

Also Read: മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?Also Read: മൂന്ന് കാരണങ്ങള്‍; താമസിയാതെ റിലയന്‍സ് 3,100 കടക്കും; വാങ്ങുന്നോ?

പൊതുമേഖല ബാങ്കുകള്‍

പൊതുമേഖല ബാങ്കുകള്‍

അതേസമയം, പൊതുമേഖല ബാങ്കുകളില്‍ ബാങ്ക് ഓഫ് ബറോഡ (BSE : 532134, NSE : BANKBARODA) മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനവും മറ്റുള്ളവര്‍ക്ക് 5.25 ശതമാനവും പലിശ നല്‍കുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ((BSE : 500112, NSE : SBIN) മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.2 ശതമനാവും മറ്റുള്ളവര്‍ക്ക് 5.4 ശതമാനവും നല്‍കുന്നു. യൂണിയന്‍ ബാങ്ക് (BSE : 532477, NSE : UNIONBANK) സാധാരണക്കാര്‍ക്ക് 5.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വാങ്ങിക്കാമെന്ന് നിര്‍ദേശംAlso Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വാങ്ങിക്കാമെന്ന് നിര്‍ദേശം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: smart investment
English summary

Here The Details Of Top 8 Banks Gives Highest Interest On Recurring Deposit In India

Here The Details Of Top 8 Banks Gives Highest Interest On Recurring Deposit In India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X