ഏതൊരു സാധാരണക്കാരനും സമ്പാദിക്കണമെന്നും വലിയ തുക അക്കൗണ്ടിൽ സുരക്ഷിതമായി നിക്ഷേപിക്കണമെന്നും ആഗ്രഹമുണ്ടായിരിക്കും. സാധാരണക്കാരെ പോലെ മുതിർന്ന പൗരൻമാരും നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാൽ സൂപ്പർ സീനിയർ പൗരൻമാരും വിവിധ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നു. സാധാരണക്കാരേക്കാൾ ഉയർന്ന പലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്, അപ്പോൾ സൂപ്പർ സീനിയർ പൗരൻമാർക്കോ?
80 വയസും അതിനുമുകളിലും പ്രായമുള്ള സൂപ്പർ സീനിയർ പൗരൻമാർക്ക് സാധാരണ നിക്ഷേപകരേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നു. അപകട സാധ്യത കുറഞ്ഞ സ്ഥിര നിക്ഷേപങ്ങളിലാണ് സൂപ്പർ സീനിയർ പൗരൻമാരും കൂടുതലായി നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നത്. ചില ബാങ്കുകൾ 80 വയസ്സിനു മുകളിലുള്ള പൗരൻമാർക്കും എഫ്.ഡി നിക്ഷേപ ഓപ്ഷൻ നൽകുന്നു. ഇതിലൂടെ അവരുടെ ആരോഗ്യ ചെലവുകൾക്കും മറ്റു ആവശ്യങ്ങൾക്കും സുരക്ഷിതമായ വരുമാനം ലഭിക്കും.
എസ്.ബി.ഐ, ആർ.ബി.എൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ നിരവധി പ്രമുഖ ബാങ്കുകൾ സൂപ്പർ സീനിയർ പൗരൻമാർക്ക് എഫ്.ഡിയിൽ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ആരാണ് സൂപ്പർ സീനിയർ പൗരൻമാർ?
ആദായ നികുതി നിയമം 1961 ലെ സെക്ഷൻ 194 P പ്രകാരം, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരൻമാരെയാണ് സൂപ്പർ സീനിയർ പൗരൻമാരായി കണക്കാക്കുന്നത്. വിവിധ ബാങ്കുകൾ സൂപ്പർ സീനിയർ പൗരൻമാർക്കായി നൽകുന്ന എഫ്.ഡി സ്കീമുകളെ കുറിച്ച് പരിശോധിക്കാം.
1. എസ്.ബി.ഐ പാട്രൺ എഫ്.ഡി നിരക്കുകൾ
80 വയസും അതിൽ കൂടുതലും പ്രായമുള്ള നിക്ഷേപകർക്കുള്ള പ്രത്യേക ടേം ഡെപ്പോസിറ്റ് പദ്ധതിയാണ് 'എസ്.ബി.ഐ പാട്രൺ'. ഈ സ്കീം ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അനുസരിച്ച്, 'എസ്.ബി.ഐ പാട്രൺ' പദ്ധതി പ്രകാരം, മുതിർന്ന പൗരന്മാർക്ക് ബാധകമായ കാർഡ് നിരക്കുകളേക്കാൾ 10 ബി.പി.എസ് അധിക പലിശ നിരക്ക് സൂപ്പർ സീനിയർ പൗരൻമാർക്ക് വാഗ്ദാനം ചെയ്യും.
2 വർഷം മുതൽ 3 വർഷത്തിൽ താഴെയും 5 വർഷവും 10 വർഷം വരെയുമുള്ള സൂപ്പർ സീനിയർ പൗരൻമാർക്കുള്ള എഫ്.ഡികൾക്ക് എസ്.ബി.ഐ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.60% വാഗ്ദാനം ചെയ്യുന്നു.

2. പഞ്ചാപ് നാഷണൽ ബാങ്ക് (പി.എൻ.ബി) നൽകുന്ന പ്രത്യേക എഫ്.ഡി നിരക്കുകൾ
സൂപ്പർ സീനിയർ പൗരൻമാർക്ക് പി.എൻ.ബി 400 ദിവസത്തെ കാലായളവിൽ എഫ്.ഡി നൽകുന്നു. 8.10% എന്ന ഉയർന്ന പലിശ നിരക്ക് പി.എൻ.ബി ഉറപ്പാക്കുന്നത്. പഞ്ചാപ് നാഷണൽ ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, "80 വയസും അതിൽ കൂടുതലുമുള്ള സൂപ്പർ സീനിയർ പൗരൻമാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ ബാധകമായ കാർഡ് നിരക്കിനേക്കാൾ 80 ബി.പി.എസ് അധിക പലിശ ലഭിക്കും.
3. ഇന്ത്യൻ ബാങ്ക് നൽകുന്ന എഫ്.ഡി
ഇന്ത്യൻ ബാങ്ക് രണ്ട് പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. "IND SUPER 400 DAYS" എന്ന എഫ്.ഡി സൂപ്പർ സീനിയർ പൗരൻമാർക്ക് 10,000 രൂപ മുതൽ 3 കോടിയിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 8.05% ഉയർന്ന പലിശ നിരക്ക് നൽകുന്നു. രണ്ടാമത്തെ സ്കീമാണ് "IND SUPREME 300 DAYS" എഫ്.ഡി. ഇവിടെ 5,000 രൂപ മുതൽ 3 കോടിയിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.80% പലിശയും ലഭിക്കുന്നു. ഈ രണ്ട് സ്കീമും കോളബിൾ ഓപ്ഷൻ നൽകുന്നു.
4. ആർ.ബി.എൽ ബാങ്ക് പ്രത്യേക എഫ്.ഡി നിരക്ക്
ആർ.ബി.എൽ ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, "സൂപ്പർ സീനിയർ പൗരൻമാർക്ക് എഫ്.ഡി സ്കീമുകൾക്ക് 0.75% അധിക പലിശ നിരക്ക് ലഭിക്കും." സൂപ്പർ സീനിയർ സിറ്റിസൺ എഫ്.ഡികൾക്ക് 500 ദിവസത്തെ കാലാവധിയിൽ 8.75% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക എഫ്.ഡി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച് , " സൂപ്പർ സീനിയർ പൗരന്മാർക്ക് സാധാരണ പൗരൻമാർക്ക് നൽകുന്ന പലിശ നിരക്കിനേക്കാൾ 0.75% അധിക പലിശയായി നൽകുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications