സാമ്പത്തിക രംഗത്തും വലിയ സ്ത്രീ മുന്നേറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിക്കുന്നതിന് വിവിധ പദ്ധതികളാണ് സർക്കാർ നേരിട്ടും അല്ലാതെയും ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ട നിക്ഷേപ പദ്ധതികളിലൊന്നാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 2023ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി സ്ത്രീകളിൽ നിക്ഷേപ സ്വഭാവം വളർത്തുന്നതിനും അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. 2025 മാർച്ച് വരെ നിക്ഷേപം സാധ്യമാകുന്ന പദ്ധതി ഒരു ഒറ്റത്തവണ നിക്ഷേപ രീതിയാണ്. സ്ഥിര പലിശ നിരക്കിൽ രണ്ട് വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ നിശ്ചിത തുക നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കുന്നു. സ്ത്രീകൾക്ക് എങ്ങനെ പദ്ധതി പ്രയോജനകരമാകുമെന്ന് നോക്കാം.
സർക്കാർ പിന്തുണയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇത് പൂർണമായും അപകടരഹിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും സാധ്യമാക്കുന്നു. സ്ത്രീകൾക്ക് സ്വന്തമായും മൈനറായ പെൺകുട്ടികളുടെ പേരിൽ നിയമ പ്രകാരമുള്ള രക്ഷിതാവിനും പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. 1000 രൂപയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തിൽ 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ട്. രണ്ട് വർഷത്തെ മെച്വൂരിറ്റി കാലയളവാണെങ്കിലും അക്കൗണ്ട് തുറന്ന് ഒര് വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപ തുകയുടെ 40 ശതമാനം വരെ പിൻവലിക്കാനും സാധിക്കും.

ഏറ്റവും ഉയർന്ന പലിശ നിരക്കുകളുടെ കൂട്ടത്തിലാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റും കേന്ദ്ര ധനകാര്യ മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർക്ക് 7.5 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഇത് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ക്രെഡിറ്റ് ആവുകയും മെച്വൂരിറ്റി കാലയളവിന് ശേഷം പിൻവലിക്കാനും സാധിക്കും. അതേസമയം, നികുതി ആനുകൂല്യങ്ങളും പദ്ധതിയെ സ്ത്രീകൾക്കായുള്ള മികച്ച തിരഞ്ഞെടുപ്പാക്കുന്നു. ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ചുള്ള നികുതി ഇളവുകൾക്ക് പദ്ധതിയിലെ നിക്ഷേപം ബാധകമാണ്.
അടുത്തുള്ള പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കോ സന്ദർശിച്ച് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ സാധിക്കും. തിരിച്ചറിയൽ രേഖയോടൊപ്പം അപേക്ഷ ഫോം സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. പണമായും ചെക്ക് ആയും പണം അടക്കാവുന്നതാണ്.
പ്രത്യേക കാരണങ്ങളൊന്നും നൽകാതെ അക്കൗണ്ട് തുറന്ന തീയതി മുതൽ ആറ് മാസത്തിന് ശേഷം ക്ലോസ് ചെയ്യാം. അത്തരം സന്ദർഭങ്ങളിൽ, പ്രധാന തുകയ്ക്ക് 5.5 ശതമാനം പലിശ നിരക്ക് ബാധകമായിരിക്കും. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ, അക്കൗണ്ട് ക്ലോസ് ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ, മൂലധനത്തിന് അനുസൃതമായ പലിശ നൽകും. രക്ഷിതാവിന്റെ മരണം സംഭവിക്കുകയാണെങ്കിലും നിബന്ധനകൾക്ക് വിധേയമായി മുഴുവൻ നിക്ഷേപ തുകയും അതിന്റെ പലിശയും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications