കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രായമായവർക്കും തുടങ്ങി എല്ലാ പ്രായക്കാർക്കും വേണ്ടി നിരവധി തരത്തിലുള്ള സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് നടത്തുന്നുണ്ട്. സുരക്ഷിത നിക്ഷേപത്തിന്റെയും മികച്ച വരുമാനത്തിന്റെയും കാര്യത്തിൽ ഈ പദ്ധതികൾ വളരെ ജനപ്രിയമാണ്. സ്ഥിരമായ വരുമാനത്തിന് വേണ്ടിയുള്ള നിക്ഷേപമാണെങ്കിൽ പോസ്റ്റ് ഓഫീസിന്റെ മന്ത്ലി ഇൻകം സ്കീം (എം.ഐ.എസ്) തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. ഈ പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ, അടുത്ത മാസം മുതൽ തന്നെ നിങ്ങൾക്ക് പലിശ ലഭിച്ചു തുടങ്ങും.
പോസ്റ്റ് ഓഫീസിന്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, ഈ പദ്ധതിയിലെ നിക്ഷേപത്തിന് 7.4 ശതമാനം പലിശ നിരക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. എം.ഐ.എസിൽ അക്കൗണ്ട് തുറന്ന് ഒരു മാസത്തിന് ശേഷം മാത്രമേ നിങ്ങൾക്ക് പലിശയുടെ ആനുകൂല്യം ലഭിക്കാൻ തുടങ്ങുകയുള്ളൂ. അതായത്, നിക്ഷേപത്തിന്റെ അടുത്ത മാസം മുതൽ ഈ സർക്കാർ പദ്ധതി സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നു. വ്യക്തമായി പറഞ്ഞാൽ, നിങ്ങളുടെ നിക്ഷേപ തുകയ്ക്കുള്ള പലിശ പ്രതിമാസമായി നിങ്ങൾക്ക് ലഭിക്കും.

വെറും 1000 രൂപ നിക്ഷേപിക്കുന്നതിലൂടെ, പോസ്റ്റ് ഓഫീസ് എം.ഐ.എസിൽ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കും. സിംഗിളായും ജോയിന്റായും ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിലെ പരമാവധി നിക്ഷേപം 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിലെ പരമാവധി നിക്ഷേപം 15 ലക്ഷം രൂപയുമാണ്. എം.ഐ.എസിൽ നിക്ഷേപിക്കുന്നതിന്, പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും.
5 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ 3,56,830 രൂപ റിട്ടേൺ; വിശദമായി അറിയാം
നിങ്ങൾ പോസ്റ്റ് ഓഫീസ് എം.ഐ.എസിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം നിരക്കിൽ എല്ലാമാസവും 3083 രൂപ പലിശയായി നിങ്ങൾക്ക് ലഭിക്കും. പരമാവധി 9 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ, പ്രതിമാസമുള്ള പലിശ നിരക്ക് 5550 രൂപയായിരിക്കും. ഈ പദ്ധതിയുടെ ലോക്ക് ഇൻ കാലയളവ് അഞ്ച് വർഷമാണ്. ഇനി നിങ്ങൾ ജോയിന്റ് അക്കൗണ്ടാണ് തുറക്കുന്നതെങ്കിൽ, 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിക്കുമ്പോൾ, 7.4 ശതമാനം നിരക്കിൽ പ്രതിമാസം നിങ്ങൾക്ക് 9250 രൂപ പലിശയായി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
