ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികൾക്ക് പേരുകേട്ട സർക്കാർ സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ്. സാധാരണക്കാർക്ക് ഉപകാരപ്രദമായി രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളും സമ്പാദ്യ പദ്ധതികളും ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്നു. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ, അത് ഹ്രസ്വകാല പദ്ധതിയാണെങ്കിലും ദീർഘകാല പദ്ധതിയാണെങ്കിലും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിലുള്ള നിക്ഷേപ സ്കീമുകൾ ആളുകളെ അതിലേക്ക് കൂടുതൽ അടുപ്പിക്കുന്നു, സർക്കാർ പിന്തുണയാണ് ഇതിനെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം. ഇത്തരത്തിൽ ഉയർന്ന പലിശയും മികച്ച റിട്ടേൺസും ലഭിക്കുന്ന പോസ്റ്റ് ഓഫീസിന്റെ അഞ്ച് സമ്പാദ്യ പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ ജീവിതം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ എസ്സിഎസ്എസ്. 1000 രൂപയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം മുതൽ പരമാവധി നിക്ഷേപ പരിധിയായ 30 ലക്ഷം വരെ ഈ പദ്ധതിയിലിടാൻ സാധിക്കും. 8.2 ശതമാനമാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക്. ഇത് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പുതുക്കി നിശ്ചയിക്കപ്പെടുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയും ചെയ്യുന്നു. ജീവിത പങ്കാളിക്കൊപ്പം ജോയിന്റ് അക്കൗണ്ടായും ആരംഭിക്കാൻ സാധിക്കുന്ന പദ്ധതിയിൽ അംഗമാകാൻ 60 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് ലഭിക്കുന്നു.

സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും അവരുടെ ശാക്തീകരണത്തിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന അഥവ എസ്എസ്വൈ. ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞത് 250 രൂപ വരെ അടച്ച് അക്കൗണ്ട് തുറക്കാൻ സാധിക്കുന്ന പദ്ധതിയിൽ 15 വർഷം തുടർച്ചയായ പണം അടച്ചുകൊണ്ടേയിരിക്കണം. 21 വർഷമാണ് സുകന്യ സമൃദ്ധി യോജനയുടെ മെച്വൂരിറ്റി കാലയളവ്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെയെ ഒരു അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. 8.2 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെയും പലിശ നിരക്ക്. ഇതും സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പുതുക്കി നിശ്ചയിക്കപ്പെടുന്നു. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവിനും ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് യോഗ്യതയുണ്ട്.
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: റിട്ടയർമെന്റിനോട് അടുത്തിരിക്കുന്നവർക്കോ വിരമിക്കൽ ജീവിതത്തിലേക്ക് പ്രവേശിച്ചവർക്കോ നിക്ഷേപം നടത്താൻ സാധിക്കുന്ന സ്കീമണ് നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവ എൻഎസ്സി. 5 വർഷത്തെ മെച്വൂരിറ്റി കാലയളവിൽ 7.7 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ഇതിലൂടെ ലഭിക്കുന്നത്. കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയിൽ തുടങ്ങി എത്ര രൂപ വേണമെങ്കിലും നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കും. അത്യവശ്യ ഘട്ടങ്ങളിൽ പണയംവെച്ച് വായ്പയെടുക്കാനും സാധിക്കുന്നുവെന്നത് മറ്റ് പദ്ധതികളിൽ നിന്നും നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിനെ വ്യത്യസ്തമാക്കുന്നു.
കിസാൻ വികാസ് പത്ര: 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ സർക്കാർ പിന്തുണയുള്ള സ്കീം വ്യക്തിഗതമായോ സംയുക്തമായോ തുറക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്, ഉയർന്ന പരിധിയില്ല. ഇത് 30 മാസ കാലാവധിയുള്ള ഒരു ഹ്രസ്വകാല നിക്ഷേപ പദ്ധതിയാണ്, കൂടാതെ 7.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: വിരമിക്കൽ കാലത്തേക്കുള്ള മറ്റൊരു ലളിതമായ നിക്ഷേപ രീതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. 7.1 ശതമാനം പലിശ നിരക്കിൽ 15 വർഷത്തെ ലോക്ക്-ഇൻ പീരിയഡാണ് ഈ പദ്ധതിക്കുള്ളത്. 500 രൂപയിൽ തുടങ്ങി പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കുന്നു. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും നിക്ഷേപകർക്ക് ലഭിക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications