രാജ്യം 78-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മാസമാണിത്. ആ ആഘോഷത്തിൽ പങ്ക് ചേർന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ അവരുടെ സ്ഥിരനിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കുകയോ ഓഗസ്റ്റിൽ പ്രത്യേക എഫ്ഡി സ്കീമുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭാവിയിൽ വലിയ നേട്ടങ്ങൾ ഉറപ്പാക്കാൻ ബാങ്കുകൾ ആരംഭിച്ച സ്ഥിര നിക്ഷേപ പദ്ധതികൾ സഹായിക്കും. നമുക്ക് വിശദമായി പരിശോധിക്കാം.
അമൃത് വൃഷ്ടി
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമായ 'അമൃത് വൃഷ്ടി' എന്ന പേരിൽ പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 7.25 ശതമാനം പലിശ നേടാൻ സാധിക്കും. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്‍റ് കൂടുതൽ പലിശയും അമൃത് വൃഷ്ടി വാഗ്ധാനം ചെയ്യുന്നു. അതായത് പ്രതിവർഷം 7.75 ശതമാനം പലിശ. പദ്ധതിയിൽ 2024 ജൂലൈ 15 മുതൽ 2025 മാർച്ച് 31 വരെ നിക്ഷേപം നടത്താം.
അതേസമയം 5 ലക്ഷം രൂപ വരെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിൻവലിച്ചാൽ 0.50 ശതമാനം പിഴ നൽകണം. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതും 3 കോടിയിൽ താഴെയുള്ളതുമായ മുൻകാല പിൻവലിക്കലുകൾക്ക് 1% ആണ് പിഴ.

എച്ച്‌ഡിഎഫ്‌സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. 18 മാസം മുതൽ 21 മാസത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ നേടാം. അതേസമയം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.75 ശതമാനമാണ്.
15 മാസത്തെ നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും നേടാം. 7 ദിവസം മുതൽ 15 മാസം വരെയുള്ള കാലാവധിയിൽ സാധാരണ ഉപഭോക്താക്കൾക്ക് 3 മുതൽ 6.6 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.10% വരെയും പലിശ ലഭിക്കും.

ഐസിഐസിഐ ബാങ്ക്
സാധാരണ ഉപഭോക്താക്കൾക്ക് 15 മാസം മുതൽ 2 വർഷം വരെയുള്ള കാലാവധികളിൽ 7.25 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 15 മാസത്തെ നിക്ഷേപത്തിന് 7.80 ശതമാനം പലിശ ലഭിക്കും. സാധാരണ ഉപഭോക്താക്കൾക്ക് 2 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 7% ഉം 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ 6.90% ഉം വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.50%, 7.40% എന്നിങ്ങനെയാണ് നിരക്ക്.
പഞ്ചാബ് നാഷണൽ ബാങ്ക്
400 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ ഉപഭോക്താക്കൾക്ക് 7.25 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.05 ശതമാനവും പലിശ നേടാം.
1204 ദിവസങ്ങൾ പോലുള്ള പ്രത്യേക കാലാവധികളിൽ, ബാങ്ക് സാധാരണ വ്യക്തികൾക്ക് 6.45 ശതമാനം, മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനം, സൂപ്പർ സീനിയർമാർക്ക് 7.25 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഈ നിക്ഷേപകർക്ക് 1,895 ദിവസത്തെ കാലാവധിയിൽ 6.40% മുതൽ 7.20% വരെ ബാങ്ക് നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications