2021 സാമ്പത്തീക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഓഹരി വിപണിയില്‍ നിന്നും ഉയര്‍ന്ന ആദായം നേടണമെങ്കില്‍ ശരിയായ ഓഹരി തെരഞ്ഞടുക്കുവാന്‍ നിങ
2021 സാമ്പത്തീക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഓഹരി വിപണിയില്‍ നിന്നും ഉയര്‍ന്ന ആദായം നേടണമെങ്കില്‍ ശരിയായ ഓഹരി തെരഞ്ഞടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം.ഒപ്പം ക്ഷമയും വേണം.

എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് കുറഞ്ഞ കാലയളവില്‍ നിക്ഷേപകരെ പണക്കാരാക്കി മാറ്റിയ ഒരു ഓഹരിയെ കുറിച്ചാണ്. രാംകോ സിസ്റ്റംസ് ലി. കമ്പനിയുടെ ഓഹരിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ 12 മാസങ്ങളില്‍ രാംകോ സിസ്റ്റംസ് ലി. കമ്പനിയുടെ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് 485 ശതമാനം ആദായമാണ്. 2020 ജൂലൈ മാസത്തില്‍ ഈ കമ്പനിയുടെ ഷെയര്‍ 107 രൂപയായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ദിവസം കമ്പനിയുടെ ഷെയര്‍ വില 626 രൂപയായാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ സെന്‍സെക്സ് 51 ശതമാനം ആദായവും നല്കി.
നിങ്ങള്‍ 2020 ജൂലൈ 1ല്‍ രാംകോ സിസ്റ്റംസ് ലി. കമ്പനിയുടെ ഓഹരികളില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 107 രൂപ പ്രകാരം 4,672 ഓഹരികളാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇപ്പോള്‍ ഓഹരികളുടെ വില 626 രൂപയായി ഉയര്‍ന്നതിനാല്‍ നിങ്ങളുടെ ഓഹരി മൂല്യം 29.25 ലക്ഷം രൂപയായി വര്‍ധിക്കും. നിങ്ങള്‍ 1 ലക്ഷം രൂപയാണ് അന്ന് നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഒരു വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ നേടിയത് 5.85 ലക്ഷം രൂപയായിരിക്കും. അതായത് 5 മടങ്ങിലധികം നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുമെന്നര്‍ഥം.
2021 സാമ്പത്തീക വര്‍ഷത്തില്‍ രാംകോ സിസ്റ്റംസ് ലി. കമ്പനിയുടെ ആഗോള വരുമാനം 86.90 മില്യണ്‍ ഡോളറാണ്. ഏകദേശം 640.9 കോടി ഇന്ത്യന്‍ രൂപ. കമ്പനിയുടെ ലാഭം 7.56 മില്യണ്‍ ഡോളറാണ്. അതായത് 55.8 കോടി രൂപ.
2021 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ രാംകോ സിസ്റ്റംസ് ലി. കമ്പനി 7.35 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. 2020 മാര്‍ച്ച് 31ന് അവസാനിച്ച കാലയളവില്‍ കമ്പനിയുടെ നഷ്ടം 5.85 കോടി രൂപയായിരുന്നു.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications