സാമ്പത്തിക വളർച്ചക്ക് സമ്പാദ്യ ശീലം അത്യന്താപേക്ഷിതമാണ്. എന്നാൽ നിക്ഷേപിക്കാൻ സുരക്ഷിതമായ ഇടം എവിടെയാണ്. മ്യൂച്വൽ ഫണ്ടുകൾ, സ്വർണ നിക്ഷേപങ്ങൾ തുടങ്ങിയ നിക്ഷേപ മാർഗങ്ങൾ ഉണ്ടെങ്കിലും അപകട സാധ്യതയില്ലാതെ സമ്പാദിക്കണമെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി പദ്ധതിയാണ് മികച്ച ഓപ്ഷൻ. നിലവിൽ എഫ്ഡി പലിശ നിരക്കുകൾ പൊതുവേ കുറവാണെങ്കിലും റിസ്ക് ഏറ്റെടുക്കാൻ താത്പര്യമില്ലാത്തവർക്ക് എഫ്ഡി സ്കീം തന്നെയാണ് നല്ലത്.
ഹ്രസ്വകാലത്തേക്കും, ദീർഘകാലത്തേക്കും സമ്പത്ത് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങളിലൂടെ നേട്ടം ഉറപ്പാണ്. അതായത് ഒരു വർഷത്തേക്ക് മാത്രം നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കണമെന്നുണ്ടെങ്കിൽ 1 വർഷത്തെ എഫ്ഡിയിൽ നിക്ഷേപിക്കാം. വ്യത്യസ്ത ബാങ്കുകൾ അവരുടെ ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം;

ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ
എച്ച്ഡിഎഫ്സി ബാങ്ക്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നിരക്കുകൾ 2025 ജൂൺ 25 മുതൽ പ്രാബല്യത്തിൽ വന്നു.
ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് : ഇവിടെ ഒരു വർഷത്തെ എഫ്ഡി കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്കിൻ്റെ എഫ്ഡിയിൽ നിക്ഷേപിച്ചാൽ ഒരു വർഷത്തെ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 6.40 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വന്നു.
എസ്‌ബിഐ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഒരു വർഷത്തെ എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഏറ്റവും പുതിയ നിരക്കുകൾ പ്രകാരം സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2025 ജൂലൈ 15 മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : ഈ പൊതുമേഖലാ ബാങ്ക് ഒരു വർഷത്തെ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഈ ബാങ്കുകളെല്ലാം എഫ്ഡി നിക്ഷേപത്തിന് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർ ഒരു വർഷത്തേക്ക് മാത്രം നിക്ഷേപിച്ചാൽ ഉയർന്ന നേട്ടം ലഭിക്കില്ല. ഏത് നിക്ഷേപവും ദീർഘകാലത്തേക്ക് നിലനിർത്തിയാൽ മാത്രമേ അതിൽ നിന്നും വലിയ തുക വരുമാനമായി ലഭിക്കുകയുള്ളൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
