ബാങ്കുകൾ പോലെ തന്നെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) സ്ഥിര നിക്ഷേപ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നു. ഇത് സാധാരണ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ അൽപം കൂടുതലായിരിക്കും. ഒരു സ്ഥിരതാമസക്കാരനായ ഇന്ത്യൻ പൗരൻ, എൻആർഐ, എച്ച്‌യുഎഫ്, പബ്ലിക്ക് അല്ലെങ്കിൽ സ്വകാര്യ സ്ഥാപനം, എന്നിവക്കെല്ലാം ഒരു എഫ്‌ഡി അക്കൗണ്ട് ആരംഭിക്കാൻ കഴിയും.
എൻബിഎഫ്‌സികൾ നൽകുന്ന എഫ്‌ഡി പലിശ നിരക്കുകളെക്കുറിച്ച് അറിയാം. ഇവ സത്യത്തിൽ ബാങ്കുകളേക്കാൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടോ? ഓരോന്നും വിശദമായി അറിയാം.
എൻബിഎഫ്സി നിക്ഷേപങ്ങളും അവയുടെ നിലവിലെ പലിശ നിരക്കും അറിയാം...
1. ഐസിഐസിഐ ഹോം ഫിനാൻസ് : 39 മാസത്തെയും 45 മാസത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഈ എൻബിഎഫ്‌സി 7.65 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. 2025 മെയ് 19 മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. നിക്ഷേപം ആരംഭിച്ച് കാലാവധിക്കു മുന്നേ ആവശ്യമെങ്കിൽ പണം പിൻവലിക്കാൻ ഈ സ്കീം അനുവദിക്കുന്നു. പക്ഷേ നിക്ഷേപം ആരംഭിച്ച് ആദ്യ മൂന്ന് മാസങ്ങളിൽ പണം പിൻവലിക്കാൻ സാധിക്കില്ല.
ഈ സ്കീം പ്രകാരം ഒരു എഫ്ഡി തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ് (വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ). എന്നാൽ നിങ്ങൾക്ക് ത്രൈമാസ വരുമാനം ആവശ്യമെങ്കിൽ 20,000 രൂപ മുതൽ നിക്ഷേപിക്കാം. പ്രതിമാസ വരുമാനം ആവശ്യമുള്ളവർക്ക് 40,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം.

2. ബജാജ് ഫിൻസെർവ് : 12 മുതൽ 60 മാസം വരെയുള്ള കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ബജാജ് ഫിൻസെർവ് പ്രതിവർഷം 7.30 ശതമാനം വരെയും സാധാരണ പൗരന്മാർക്ക് 6.95 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിൽ നിക്ഷേപ തുക 15,000 രൂപയിൽ കൂടുതലായിരിക്കണം.
3. മുത്തൂറ്റ് കാപിറ്റൽ : 12 മാസത്തെ കാലാവധിയുള്ള എഫ്ഡി നിക്ഷേപത്തിന് 7.90 ശതമാനം പലിശ നിരക്ക് ലഭിക്കും. എന്നാൽ 24 മാസത്തെ കാലാവധിയിൽ 8.70 ശതമാനവും, 36 മാസത്തെ നിക്ഷേപത്തിന് 9.10 ശതമാനവും, 48 മാസത്തെ നിക്ഷേപത്തിന് 8.90 ശതമാനവും ഉറപ്പാക്കാം. എന്നാൽ 60 മാസ കാലാവധിയിൽ ഈ എൻബിഎഫ്സിയിൽ നിക്ഷേപിച്ചാൽ ലഭിക്കുന്നത് 8.90 ശതമാനം പലിശ നിരക്കാണ്.
4. ശ്രീറാം ഫിനാൻസ് : ഈ എൻബിഎഫ്സി സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. വനിതാ നിക്ഷേപകർക്ക് 10 ബേസിസ് പോയിന്റുകളും മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകളും അധികമായി നൽകുന്നു. അതിനാൽ, മൊത്തത്തിലുള്ള നിക്ഷേപകർക്ക് പ്രതിവർഷം 9 ശതമാനം വരെ പലിശ ഉറപ്പാക്കാം. നിലവിലെ സാഹചര്യത്തിൽ ഇത് ഉയർന്ന പലിശ നിരക്കാണ്.
5. സുന്ദരം ഫിനാൻസ് : 24, 36 മാസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിൽ ഈ എൻബിഎഫ്സി മുതിർന്ന പൗരന്മാർക്ക് 8 ശതമാനം വരെയും സാധാരണ പൗരന്മാർക്ക് 7.50 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 മെയ് 1 മുതലാണ് പ്രാബല്യത്തിൽ വന്നത്.
ഇതിനു പുറമേ 12 മാസ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 7.20 ശതമാനവും 7.70 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ എഫ്ഡിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.
6. പിഎൻബി ഹൗസിംഗ് ഫിനാൻസ് : ഈ എൻബിഎഫ്സി 60 മാസത്തെ എഫ്ഡിക്ക് പ്രതിവർഷം 7.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications