നിക്ഷേപങ്ങളിലൂടെ വലിയ സാമ്പത്തിക ലാഭം ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഓപ്ഷനാണ് എഫ്.ഡി. സാധാരണക്കാരനും മുതിർന്ന പൗരൻമാർക്കും ഒരുപോലെ നേട്ടം ഉറപ്പാക്കാവുന്ന മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. 7 ദിവസം മുതൽ 10 വർഷം വരെ എഫ്.ഡികളിൽ നിക്ഷേപിക്കാൻ സാധിക്കും. ഓരോ എഫ്.ഡിക്കും വ്യത്യസ്ത പലിശ നിരക്കുകളാണ്, അതിനാൽ അതിലൂടെ ലഭിക്കുന്ന വരുമാനവും വ്യത്യസ്തമായിരിക്കും.
പഴയ നികുതി വ്യവസ്ഥയിൽ ചില എഫ്.ഡികൾ നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. നിലവിൽ പുതിയ വ്യവസ്ഥയിലേക്ക് മാറുകയാണെങ്കിലും ഇത്തരം എഫ്.ഡികൾ വലിയ ആശ്വാസമായിരുന്നു. ഉയർന്ന പലിശ നിരക്കോടെ നികുതി ആനുകൂല്യങ്ങൾ നൽകുന്ന ചില ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ കുറിച്ച് അറിയാം.. അവ സാധാരണ നിക്ഷേപകർക്ക് അഞ്ച് വർഷത്തെ കാലാവധിയുള്ള എഫ്.ഡികളിലൂടെ എത്ര പലിശ വാഗ്ദാനം ചെയ്യുന്നു? ഓരോന്നും വിശദമായി പരിശോധിക്കാം;
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് 8.6% പലിശ നിരക്കാണ് സാധാരണ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്.
ജന സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
5 വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് ജന സ്മോൾ ഫിനാൻസ് ബാങ്ക് 8.2% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
സാധാരണ നിക്ഷേപകർക്ക് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ എഫ്ഡികൾക്ക് 8.15% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
5 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് 8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി നിരക്ക്
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
എയു സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
എയു സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ നിക്ഷേപകർക്ക് 5 വർഷത്തെ കാലാവധിയുള്ള എഫ്‌ഡിക്ക് 7.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തേക്ക് 7.25% പലിശ നിരക്കാണ് എഫ്ഡിക്ക് വാഗ്ദാനം ചെയ്യുന്നത്.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ എഫ്‌ഡിക്ക് 7.2% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഈ ചെറുകിട ധനകാര്യ സ്ഥാപനങ്ങളെല്ലാം ആകർഷകമായ പലിശ നിരക്കോടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇത്തരം നിക്ഷേപങ്ങൾ ആദായ നികുതി ഇളവുകൾ ഉറപ്പ് നൽകുന്നു. ഈ ലിസ്റ്റ് പ്രകാരം സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ഏറ്റവും ഉയർന്ന നിരക്കായ 8.6% പലിശയോടെ എഫ്.ഡി നൽകുന്നു. മുൻനിര ബാങ്കുകളേക്കാൾ എപ്പോഴും ഇത്തരം ചെറുകിട ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നുണ്ട്.
ഈ ബാങ്കിൽ 8.6% പലിശ നിരക്കോടെ 5 വർഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ 53,027 രൂപയായിരിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 1,53,027 രൂപയാണ്. എന്നാൽ 5 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 2,65,134 രൂപ പലിശ മാത്രം ലഭിക്കും. ഇത്തരത്തിൽ വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ ഈ എഫ്.ഡികളിലൂടെ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications