റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ച് 6.25% നിരക്കിലായി. ഈ തീരുമാനം എഫ്.ഡി നിക്ഷേപകരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇനിയും പലിശ നിരക്ക് കുറഞ്ഞേക്കാം. ആർ.ബി.ഐ റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ, ബാങ്കുകൾക്ക് പണം കടം വാങ്ങാനുള്ള ചെലവും കുറയ്ക്കുന്നു. ഇതാണ് ബാങ്കുകൾ വായ്പകളുടെ പലിശ നിരക്ക് കുറക്കുന്നതിന് കാരണമാവുന്നത്.
രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ, ചെറുകിട ബാങ്കുകളും എഫ്.ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. ജനുവരിയിൽ നിരക്കുകൾ പരിഷ്കരിച്ച ബാങ്കുകൾ ഇതാ..;
പഞ്ചാബ് നാഷണൽ ബാങ്ക്
ജനുവരി 1 മുതൽ 303 ദിവസത്തെയും (7% പലിശ) 506 ദിവസത്തെയും (6.7%) പുതിയ എഫ്‌ഡി കാലാവധികൾ അവതരിപ്പിച്ചു. സാധാരണ നിക്ഷേപകർക്ക് 3.50% മുതൽ 7.25% വരെ പലിശ ലഭിക്കും. 400 ദിവസത്തെ കാലാവധിയിൽ 7.25% ഉയർന്ന പലിശ നൽകും.
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് (SFB)
ജനുവരി 22-ന് ഈ ബാങ്കുകൾ നിരക്കുകൾ പരിഷ്കരിച്ചു. സാധാരണ പൗരന്മാർക്ക് 3.50% മുതൽ 8.80% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 9.30% വരെയും പലിശ നിരക്കുകൾ നൽകുന്നു.
കർണാടക ബാങ്ക്
ബാങ്കിന്റെ എഫ്.ഡികൾ സാധാരണ പൗരന്മാർക്ക് 3.50% മുതൽ 7.50% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, 375 ദിവസത്തെ കാലാവധിയിൽ ഏറ്റവും ഉയർന്ന നിരക്കായ 7.50% നൽകുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
3.50% മുതൽ 7.30% വരെയുള്ള പലിശയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 456 ദിവസത്തെ കാലാവധിക്ക് ഏറ്റവും ഉയർന്ന നിരക്കായ 7.30% പലിശ നൽകുന്നു.
ആക്സിസ് ബാങ്ക്
3% മുതൽ 7.25% വരെ ആക്സിസ് ബാങ്കിൽ എഫ്.ഡികൾക്ക് പലിശ നൽകുന്നു.
ഫെഡറൽ ബാങ്ക്
പൊതുജനങ്ങൾക്കായി ബാങ്ക് 3% മുതൽ 7.5% വരെയുള്ള പുതുക്കിയ നിരക്കുകൾ അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയിൽ 7.5% എന്ന ഉയർന്ന നിരക്ക് ലഭിക്കും.

8% കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതെല്ലാം?
- AU സ്മോൾ ഫിനാൻസ് ബാങ്ക്
18 മാസത്തെ എഫ്.ഡിക്ക് ഈ ചെറുകിട ധനകാര്യ ബാങ്ക് 8.10% പലിശ നൽകുന്നു.
- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
888 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് ഇക്വിറ്റാസ് ബാങ്ക് 8.25% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
888 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിക്ക് ഇവിടെ 8.38% പലിശ വാഗ്ദാനം ചെയ്യുന്നു
- ജന സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ നിക്ഷേപകർക്കായി ജന സ്മോൾ ഫിനാൻസ് ബാങ്ക് 1 വർഷം മുതൽ 3 വർഷം വരെയുള്ള എഫ്.ഡിക്ക് 8.25% പലിശ നൽകുന്നു.
- നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
18 മാസം 1 ദിവസം മുതൽ 36 മാസം വരെയുള്ള എഫ്.ഡികൾക്ക് ഇവിടെ നിക്ഷേപകർക്ക് ഉയർന്ന പലിശയായ 9.00% നൽകുന്നു.
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
5 വർഷത്തെ എഫ്.ഡി നിക്ഷേപത്തിന് 8.60% പലിശ ഉറപ്പാക്കാം.
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
12 മാസത്തെ അതായത് 1 വർഷത്തെ എഫ്.ഡികൾക്ക് നിക്ഷേപകർക്ക് 8.25% പലിശ ഉറപ്പാക്കാം.
- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്കിൽ 1001 ദിവസത്തെ എഫ്.ഡിക്ക് 9.00% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷം മുതൽ 3 വർഷം വരെ; അതായത് 1500 ദിവസത്തെ എഫ്.ഡിക്ക് 8.50% പലിശ വാഗ്ദാനം ചെയ്യുന്നു.
സ്വകാര്യ ബാങ്കുകൾ
ബന്ധൻ ബാങ്ക്: ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.05% എന്ന ഉയർന്ന പലിശ നൽകുന്നു. 3 വർഷത്തെയും 5 വർഷത്തെയും സ്ഥിര നിക്ഷേപങ്ങൾക്ക് യഥാക്രമം 7.25% ഉം 5.85% ഉം നിരക്കുകൾ ലഭിക്കും.
CSB ബാങ്ക്: ഇവിടെ 501 ദിവസത്തെ എഫ്.ഡിക്ക് 8.00% പലിശയുണ്ട്. 1 വർഷം, 3 വർഷം, 5 വർഷത്തെ നിക്ഷേപങ്ങൾക്ക് യഥാക്രമം 5.00%, 5.75%, 5.75% എന്നിങ്ങനെയാണ് പലിശ.
ഡിസിബി ബാങ്ക്: 19 മുതൽ 20 മാസം വരെയും 26 മാസം മുതൽ 61 മാസത്തിൽ താഴെയുമുള്ള എഫ്.ഡികൾക്ക് ഇവിടെ പരമാവധി 8.05% നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം, 3 വർഷം, 5 വർഷം എന്നീ എഫ്.ഡികൾക്ക് യഥാക്രമം 7.10%, 8.05%, 8.05% എന്നിങ്ങനെ പലിശയുണ്ട്.
ആർ.ബി.എൽ ബാങ്ക്: ഇവിടെ 500 ദിവസത്തെ എഫ്.ഡിക്ക് 8.00% പലിശ നേടാം. 1 വർഷം, 3 വർഷം, 5 വർഷം എഫ്.ഡികൾക്ക് യഥാക്രമം 7.50%, 7.50%, 7.10% പലിശയുണ്ട്.
യെസ് ബാങ്ക്: 18 മാസത്തെ സ്ഥിര നിക്ഷേപത്തിന് 8.00% പലിശ നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications