2025 ഫെബ്രുവരി 7നായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പലിശ നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചത്. അതായത് 25 ബേസിസ് പോയിൻ്റ് കുറച്ച് 6.25% എന്ന നിരക്കിലേക്കാണ് പലിശ മാറ്റുന്നത്. ഇത് സാധാരണക്കാർക്ക് സന്തോഷ വാർത്തയായിരുന്നു, പ്രത്യേകിച്ച് വായ്പ എടുക്കുന്നവർക്ക്. കാരണം ഭവന വായ്പ പോലുള്ള ലോണുകൾക്ക് ഇതോടെ പലിശ നിരക്ക് കുറയും. പക്ഷേ നിക്ഷേപകർക്ക് ഇത് ദുഖ വാർത്തയാണ്.
ആർ.ബി.ഐ പലിശ നിരക്കുകൾ കുറച്ചതോടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറഞ്ഞേക്കാം. എന്നാൽ നിലവിലുള്ള എഫ്ഡി അക്കൗണ്ട് ഉടമകൾക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇനി മുതൽ നിക്ഷേപ പലിശ നിരക്കുകളിൽ കുറവുണ്ടായാൽ അത് നിലവിലുള്ള എഫ്ഡി അക്കൗണ്ടുകളെ ബാധിക്കില്ല. കാരണം നിക്ഷേപകർ അക്കൗണ്ട് ആരംഭിച്ചപ്പോൾ വാഗ്ദാനം ചെയ്ത അതേ പലിശയിൽ തുടർന്നും വരുമാനം ഉറപ്പാക്കാം.
കുറഞ്ഞ പലിശ നിരക്കുകൾ ആർക്കെല്ലാം ബാധകമാവും?
നിലവിലെ പ്രഖ്യാപനത്തെ തുടർന്ന് കുറഞ്ഞ എഫ്ഡി നിരക്കുകൾ പുതിയ എഫ്ഡി അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാകൂ. അതായത് പുതുക്കിയ റിപ്പോ നിരക്ക് അനുസരിച്ച് ബാങ്കുകൾ അവരുടെ എഫ്ഡി നിരക്കുകൾ പരിഷ്കരിക്കാൻ കുറച്ച് സമയമെടുത്തേക്കാം. അതു വരെ നിലവിലെ ഉയർന്ന പലിശ നിരക്കിൽ തന്നെ എഫ്ഡി അക്കൗണ്ടുകൾ ആരംഭിക്കാനും അതിലൂടെ നേട്ടങ്ങൾ ഉറപ്പാക്കാനും സാധിക്കും.
നിലവിലെ കണക്കനുസരിച്ച്, 14 ബാങ്കുകൾ സാധാരണ പൗരന്മാർക്ക് വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനവും അതിൽ കൂടുതലും പലിശ വാഗ്ദാനം ചെയ്യുന്നു. ഇതിൽ 9% വരെ പലിശ നൽകുന്ന ബാങ്കുകളുമുണ്ട്. ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന എഫ്ഡി നിരക്കുകൾ പരിശോധിക്കാം;

- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്- 1001 ദിവസത്തെ എഫ്.ഡിക്ക് 9% പലിശ നൽകുന്നു.
- നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് - 18 മാസവും 1 ദിവസവും മുതൽ 36 മാസം വരെ കാലാവധിയുള്ള എഫ്.ഡിക്ക് 9% പലിശ ലഭിക്കും
- ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് - 12 മാസം 1 ദിവസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലാവധികൾക്ക് 8.8% പലിശ നൽകുന്നു
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് - 5 വർഷത്തെ എഫ്.ഡിയിൽ 8.6% പലിശ വാഗ്ദാനം ചെയ്യുന്നു
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് - 2 വർഷം മുതൽ 3 വർഷം വരെ അതായത് 1500 ദിവസത്തെ എഫ്.ഡിക്ക് 8.5% പലിശ ലഭിക്കും
- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്- 888 ദിവസത്തെ എഫ്.ഡിക്ക് 8.38% പലിശ ഉറപ്പാക്കാം.
- ജന സ്മോൾ ഫിനാൻസ് ബാങ്ക് - 365 ദിവസം മുതൽ 3 വർഷം വരെയുള്ള കാലാവധിക്ക് 8.25% പലിശ നേടാം
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് - 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് 8.25% പലിശ നിരക്ക് ലഭിക്കും
- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് - 888 ദിവസത്തേക്ക് 8.25% പലിശ വാഗ്ദാനം ചെയ്യുന്നു
- എസ്.ബി.എം ബാങ്ക് - 18 മാസത്തിൽ കൂടുതലും 2 വർഷവും 3 ദിവസത്തിൽ താഴെ വരെയുള്ള എഫ്.ഡിക്ക് 8.25% പലിശ ഉറപ്പാക്കാം.
- എയു സ്മോൾ ഫിനാൻസ് ബാങ്ക് - 18 മാസത്തേക്ക് 8.1% പലിശ ലഭിക്കും
- ഡി.സി.ബി ബാങ്ക് - 19 മാസം മുതൽ 20 മാസം വരെ; (26 മാസത്തിന് മുകളിൽ 61 മാസത്തിൽ താഴെ വരെ) - 8.05% പലിശ ഉറപ്പാണ്
- ബന്ധൻ ബാങ്ക് - 1 വർഷത്തെ എഫ്.ഡിക്ക് 8.5% പലിശ നേടാം.
- ആർ.ബി.എൽ ബാങ്ക് - 500 ദിവസത്തേക്ക് 8% പലിശ ലഭിക്കും.
മുകളിൽ കൊടുത്തിരിക്കുന്ന ചില ബാങ്കുകൾ ചെറുകിട ധനകാര്യ ബാങ്കുകളാണ്. അതിനാൽ അത്തരം ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്‌ഡികളിൽ വലിയ തുക നിക്ഷേപിക്കുന്നത് അപകടസാധ്യതയുള്ളതായിരിക്കാം. കുറഞ്ഞ അപകടസാധ്യതയുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ മനസിലാക്കി അവിടെ നിക്ഷേപിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications