റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴിച്ചു കൂടാനാകാത്തവയാണ് ഇരുമ്പ്, ഇരുക്ക് ഉത്പന്നങ്ങള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും നിര്‍മാണ മേറലയുടേയും വളര്‍ച്ചയ്ക്കൊപ്പം ഇത്തരം ലോഹങ്ങള്‍ക്കും ഡിമാന്റ് ഉയരുകയാണ്. അടിസ്ഥാന സൗകര്യ നിര്
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴിച്ചു കൂടാനാകാത്തവയാണ് ഇരുമ്പ്, ഇരുക്ക് ഉത്പന്നങ്ങള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും നിര്‍മാണ മേഖലയുടെയും വളര്‍ച്ചയ്ക്കൊപ്പം ഇത്തരം ലോഹങ്ങള്‍ക്കും ഡിമാന്റ് ഉയരുകയാണ്. അടിസ്ഥാന സൗകര്യ നിര്‍മാണത്തിന്റെയും അവ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി സ്റ്റീല്‍, സിങ്ക്, അലുമിനിയം നിര്‍മാതാക്കളും നേട്ടം കൊയ്യുകയാണ്.
മെറ്റല്‍ ഇന്‍ഡസ്ട്രി
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ അസംസ്കൃത സ്റ്റീല്‍ നിര്‍മാതാക്കളാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 99.6 മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനം. പത്ത് വര്‍ഷം പിന്നിട്ട് 2030 -31 ആകുമ്പോഴേക്കും അസംസ്കൃത സ്റ്റീലിന്റെ ആവശ്യകത 255 മെട്രിക് ടണ്‍ ആയി ഉയരും. ഏതായാലും രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്‍എസ്ഇയില്‍ മികച്ച പ്രകടനം കാഴ്ച വച്ച 5 മികച്ച മെറ്റല്‍ ഓഹരികള്‍ ഏതൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.
അദാനി എന്റര്‍പ്രൈസസ്
ഇന്ത്യയില്‍ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് അദാനി ഗ്രൂപ്പ്. കഴിഞ്ഞ പാദത്തില്‍ കമ്പനി നേടിയിരിക്കുന്ന അറ്റാദായം 196.78 കോടി രൂപയാണ്. കഴിഞ്ഞ 12 മാസങ്ങളില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റര്‍ ഒരു ഓഹരിയ്ക്ക് 1 രൂപാ വീതമാണ് ഇക്വിറ്റി ഡിവിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തില്‍ 1072.54 ശതമാനം ആദായമാണ് ഓഹരി നേടിയിരിക്കുന്നത്. കമ്പനിയുടെ വിപണി മൂലധനം 170223.11 കോടി രൂപയാണ്. ഇപിഎസ് അഥവാ ഏര്‍ണിംഗ് പെര് ഷെയര്‍ 6.43 രൂപയും. ഒരു ഓഹരിയുടെ ബുക്ക് വാല്യു 35.33 രൂപയാണ്. പ്രൈസ് ടു ഏര്‍ണിംഗ്സ് 240.79.
ഹിന്ദുസ്ഥാന്‍ കോപ്പര്‍
മൂന്ന് വര്‍ഷത്തെ കമ്പനിയുടെ സിഎജിആര്‍ 2.08 ശതമാനമാണ്. മൂന്ന് വര്‍ഷത്തില്‍ 156.99 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 45.63 കോടി രൂപയാണ്. 11546.27 കോടി രൂപ ആണ് കമ്പനിയുടെ വിപണി മൂലധനം. 1.30 രൂപയാണ് ഏര്‍ണിംഗ് പെര് ഷെയര്‍. പ്രൈസ് ടു ഏര്‍ണിംഗ് റേഷ്യോ 91.30 . ഓഹരിയുടെ ബുക്ക് വാല്യു 6.97
ടാറ്റ സ്റ്റീല്‍
മഹാരാഷ്ട്രയിലെ മുംബൈയിലാണ് ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ ആസ്ഥാനം. ടാറ്റാ ഗ്രൂപ്പാണ് കമ്പനിയുടെ ഉടമസ്ഥര്‍. മൂന്ന് വര്‍ഷങ്ങളില്‍ 133.13 ശതമാനം ആദായമാണ് കമ്പനി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ നികുതിയ്ക്ക് ശേഷമുള്ള അറ്റാദായം 9,646.07 കോടി രൂപയായിരുന്നു. കഴിഞ്ഞ 12 മാസങ്ങളിലായി ഒരു ഓഹരിയ്ക്ക് 25.00 രൂപാ വാതം ഇക്വിറ്റി ഡിവിഡന്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ വിപണി മൂലധനം 158931.72 രൂപയാണ്. ഏര്‍ണിംഗ് പെര് ഷെയര്‍ 159.40 രൂപയും. പ്രൈസ് ടു ഏര്‍ണിംഗ്സ് റേഷ്യോ 8.28. ഓഹരിയുടെ ബുക്ക് വാല്യു 658.30 രൂപ
നാഷണല്‍ അലുമിനിയം
1981 ലാണ് നാഷണല്‍ അലുമിനിയം ബിസിനസ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കുന്നത്. മിഡ് ക്യാപ് കമ്പനിയായ നാഷണല്‍ അലുമിനിയത്തിന്റെ വിപണി മൂലധനം 19,229.53 കോടി രൂപയാണ്. മൂന്ന് വര്‍ഷത്തില്‍ കമ്പനി ഓഹരി ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്ന ആദായം 61.37 ശതമാനമാണ്. കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ അറ്റാദായം 347.73 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
