നിലവില്‍ മിക്ക വായ്പാ ദാതാക്കളും 6.5 ശതമാനത്തിനും 9 ശതമാനത്തിനും ഇടയിലുള്ള പലിശ നിരക്കിലാണ് ഭവന വായ്പകള്‍ നല്കി വരുന്നത്. ഇത്തരത്തില്‍ വ്യത്യസ്ത പലിശ നിരക്കുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക
നിലവില്‍ മിക്ക വായ്പാ ദാതാക്കളും 6.5 ശതമാനത്തിനും 9 ശതമാനത്തിനും ഇടയിലുള്ള പലിശ നിരക്കിലാണ് ഭവന വായ്പകള്‍ നല്കി വരുന്നത്. ഇത്തരത്തില്‍ വ്യത്യസ്ത പലിശ നിരക്കുകള്‍ വിപണിയില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള വായ്പ, കുറഞ്ഞ പലിശ നിരക്ക് നല്കുന്ന മറ്റേതെങ്കിലും വായ്പാ ദാതാക്കളിലേക്ക് മാറ്റുവാനുള്ള അവസരവുമുണ്ട്. ഏറ്റവും കിട മത്സരം നിലനില്‍ക്കുന്ന വിപണിയായതിനാല്‍ തന്നെ ഭവന വായ്പകള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള പലിശ നിരക്കുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
പലിശ നിരക്ക്
എന്നാല്‍ പലിശ നിരക്ക് നിശ്ചയിക്കുന്നത് പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഭവന വായ്പാ ഉപയോക്താക്കളുടെ വായ്പാ ബാധ്യത കുറയ്ക്കുന്നതിനായി ബാങ്കുകള്‍ ഭവന വായ്പാ കൈമാറ്റ സംവിധാനവും ഉപയോക്താക്കള്‍ക്ക് നല്കി വരുന്നുണ്ട്. ഇതിലൂടെ നിലവിലുള്ള വായ്പാ തുകയിലെ കുടിശ്ശിക പലിശ നിരക്ക് കുറഞ്ഞ മറ്റേതെങ്കിലും ബാങ്കിലേക്ക് മാറ്റുന്നത് വഴി ഇഎംഐ കുറയ്ക്കുവാന്‍ സാധിക്കും.
ഭവന വായ്പാ കൈമാറ്റം
പലപ്പോഴും പലരും ഭവന വായ്പാ കൈമാറ്റം തെരഞ്ഞെടുക്കുന്നത് തന്നെ വായ്പാ കുടിശ്ശികയിന്മേലുള്ള പലിശ ഇനത്തില്‍ വരുന്ന മൊത്ത ചിലവ് കുറയ്ക്കുന്നതിനായാണ്. നേരത്തെ ഉയര്‍ന്ന പലിശ നിരക്കില്‍ ഭവന വായ്പ എടുക്കുകയും, ഇപ്പോള്‍ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്തിക്കൊണ്ട് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ യോഗ്യത നേടുകയും ചെയ്തിരിക്കുന്ന വ്യക്തികള്‍ക്കാണ് ഈ ഭവന വായ്പാ കൈമാറ്റ സംവിധാനം ഏറെ പ്രയോജനകരമാകുന്നത്. കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാകുന്നതോടെ പലിശ ഇനത്തിലുള്ള ചിലവിലും വലിയ കുറവ് വരികയും ചെയ്യും.
ഭവന വായ്പാ കൈമാറ്റം എങ്ങനെ?
നിലവിലുള്ള നിക്ഷേപങ്ങളേയോ ആസ്തികളേയോ പണമാക്കി മാറ്റാതെ തന്നെ, ഭവന വായ്പാ ചിലവില്‍ ഇത്രയും തുക ലാഭിക്കുവാന്‍ സാധിക്കും എന്നത് തന്നെയാണ് ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. നിങ്ങളുടെ ഭവന വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിനായി നിങ്ങളുടെ വായ്പാ ദാതാവിനെ സമീപിക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
അധിക ചിലവുകള്‍
ഭവന വായ്പാ കുടിശ്ശിക കൈമാറ്റം ചെയ്യുന്ന സമയത്ത് പഴയ വായ്പയുടെ പ്രീ പെയ്മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലിഗല്‍ ഫീ തുടങ്ങിയ അധിക ചിലവുകളുണ്ടാകും. വായ്പാ കാലാവധി ദീര്ഘമായതാണെങ്കില് മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം ഉപയോക്താവിന് ലഭിക്കുകയുള്ളൂ.
വായ്പാ കാലയളവ് 10 വര്‍ഷത്തില്‍ താഴെയാണെങ്കില്‍
ഉദാഹരണത്തിന് 15 വര്‍ഷത്തേക്ക് 7.4 ശതമാനം പലിശ നിരക്കില്‍ 50,00,000 രൂപ ഭവന വായ്പയുള്ള ഒരു വ്യക്തി ഇത് 6.90 ശതമാനം പലിശ നിരക്കുള്ള വായ്പയിലേക്ക് കൈമാറ്റം ചെയ്താല്‍ അയാള്‍ക്ക് 50 ബേസിസ് പോയിന്റ് പലിശ നിരക്കില്‍ ആകെ ലാഭിക്കാന്‍ സാധിക്കുന്ന തുക 2.5 ലക്ഷം രൂപയായിരിക്കും. എന്നാല്‍ വായ്പാ കാലയളവ് 10 വര്‍ഷത്തിലും താഴെയാണെങ്കില്‍ പലിശ നിരക്കിലെ കുറവ് 50 ബേസിസ് പോയിന്റിലും കൂടുതലായിരിക്കണം.
ഭവന വായ്പകള്‍
വളരെ താഴ്ന്ന ഡൗണ്‍ പെയ്മെന്റില്‍ നിങ്ങളെ സ്വപ്നവീട് സ്വന്തമാക്കാന്‍ സഹായിക്കുന്നവയാണ് ഭവന വായ്പകള്‍. എന്നാല്‍, വായ്പയുടെ നീണ്ട കാലാവധി പല ബുദ്ധിമുട്ടുകളും നിങ്ങള്‍ക്കുണ്ടാക്കുന്നു. ജോലി നഷ്ടപ്പെടുന്നതു പോലുള്ള സാഹചര്യങ്ങളില്‍ ഭവന വായ്പാ തിരിച്ചടവ് മുടങ്ങാനിടയാക്കുന്നു. ഒരു മാസതവണ മുടങ്ങിയാല്‍ പോലും ബാങ്കുകള്‍ ഭീമമായ പിഴ നിങ്ങളുടെ മേല്‍ ചുമത്താനിടയാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ നില താഴ്ത്തുകയും വായ്പാ ബാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ വായ്പ എടുക്കുന്നതും വായ്പാ കൈമാറ്റവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്നവയാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications