ഏതൊരു സാധാരണക്കാരൻ്റെയും സ്വപ്നമാണ് ഒരു വീട്. എന്നാൽ പലപ്പോഴും ആളുകൾക്ക് അവർ ആഗ്രഹിക്കുന്നതു പോലെ വീട് സ്വന്തമാക്കാൻ സാധിക്കാറില്ല. എങ്കിലും ഭവന വായ്പയോ മറ്റു വായ്പകളോ എടുത്ത് വീട് പണിയാൻ ശ്രമിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഭവന വായ്പ എന്നു പറയുമ്പോഴും ഇതിൻ്റെ തിരിച്ചടവ് കാലാവധി 30 വർഷം വരെയാണ്. ഈ കാലാവധിക്കുള്ളിൽ അധിക പണം വരുമ്പോൾ കൂട്ടി അടച്ച് നേരത്തെ വായ്പ പൂർത്തിയാക്കുന്നവരുണ്ട്. എന്നാൽ അല്ലാത്തവർ 30 വർഷം വരെ ലോൺ അടച്ച് ആ വീട്ടിൽ ജീവിക്കുന്നു.
ഇതൊരു വലിയ പ്രതിസന്ധിയാണ്. അതിനാൽ വായ്പ എടുത്ത് വീടു പണിയുവാനാണ് പദ്ധതിയെങ്കിൽ ആദ്യം സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് മനസ്സിലാക്കുകയും, ഒപ്പം തിരിച്ചടവ് എങ്ങനെ ലളിതമാക്കാം എന്നും വിശദമായി പഠിക്കണം. നിങ്ങൾ 30 വർഷത്തെ കാലാവധിയിൽ 75 ലക്ഷം വായ്പ എടുത്താൽ, 5 വർഷം കുറയുമ്പോൾ 30 ലക്ഷം രൂപ എങ്ങനെ ലാഭിക്കാം? വിശദമായി അറിയാം.
75 ലക്ഷത്തിൻ്റെ ഭവന വായ്പ
75 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്താൽ നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് ഏകദേശം 9.50 ശതമാനം കണക്കാക്കാം. ഈ വായ്പയുടെ കാലാവധി 30 വർഷമാണ്. 75 ലക്ഷം രൂപയുടെ വായ്പയ്ക്ക് 30 വർഷത്തേക്ക് ഇഎംഐ തുക പ്രതിമാസം ഏകദേശം 63,064 രൂപയായിരിക്കും. ഇതിലും ഉയർന്ന പലിശ നിരക്ക് ഈടാക്കിയാൽ പ്രതിമാസ തുക ഇതിലും വർദ്ധിക്കും എന്നർത്ഥം.
പലിശ നിരക്ക് 9.5 ശതമാനം കണക്കിലെടുക്കുമ്പോൾ 75 ലക്ഷം രൂപ വായ്പയുടെ ആകെ പലിശ തുക 1,52,03,064 രൂപയായിരിക്കും. അതായത് നിങ്ങൾ 75 ലക്ഷം രൂപ വായ്പ എടുത്താൽ 1 കോടിക്ക് മുകളിൽ പലിശ മാത്രം അടക്കേണ്ടി വരുന്നു. ഇവിടെ മൊത്തം 75 ലക്ഷം വായ്പയുടെ ആകെ തിരിച്ചടവ് തുക 2,27,03,064 രൂപയായിരിക്കും.

വായ്പാ കാലാവധിയിലെ അപകടം...
ഭവന വായ്പ എടുക്കുന്ന മിക്ക ആളുകളും ദീർഘമായ കാലാവധികളും കുറഞ്ഞ ഇഎംഐകളും തിരഞ്ഞെടുക്കുന്നു. എന്നാൽ പ്രതിമാസ കണക്കിൽ ചെറിയ ആശ്വാസമുണ്ടാകുന്നുണ്ടെങ്കിലും മൊത്തം തിരിച്ചടവ് തുക കണക്കാക്കുമ്പോൾ കോടികളായിരിക്കും എന്നത് പേടിപ്പെടുത്തുന്നു. അതിനാൽ പരമാവധി കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുകയോ, അല്ലെങ്കിൽ ഓരോ വർഷവും കൂടുതൽ തുക ചിട്ടിയിലേക്ക് അടക്കുകയോ ചെയ്യുക.
30 വർഷത്തെയും 25 വർഷത്തെയും കാലാവധി താരതമ്യം ചെയ്യാം..
30 വർഷത്തെ കാലാവധിയിൽ, പ്രതിമാസ ഇഎംഐ ഏകദേശം 63,064 രൂപയായിരിക്കും. ഈ കാലയളവിൽ അടച്ച ആകെ പലിശ ഏകദേശം 1,52,03,064 രൂപയായിരിക്കും. എന്നാൽ കാലാവധി 25 വർഷമായി കുറച്ചാൽ, ഇഎംഐ 65,527 രൂപയായി വർദ്ധിക്കും (2,463 രൂപ മാത്രം കൂടുതൽ). എന്നിരുന്നാലും തിരിച്ചടക്കേണ്ട മൊത്തം പലിശ ഏകദേശം 1,21,58,175 രൂപയായി കുറയുന്നു.
75 ലക്ഷം രൂപയുടെ 25 വർഷത്തെ വായ്പയ്ക്ക് ഇഎംഐ എത്രയായിരിക്കും?
9.50 ശതമാനം പലിശ നിരക്കിൽ 25 വർഷത്തേക്ക് 75 ലക്ഷം രൂപ വായ്പ എടുത്താൽ പ്രതിമാസം 65,527 രൂപ ഇഎംഐ ആയി കണക്കാക്കും. ഈ കാലയളവിൽ ആകെ പലിശ തുക 1,21,58,175 രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അങ്ങനെയെങ്കിൽ 75 ലക്ഷം രൂപ വായ്പയെടുത്ത് 25 വർഷത്തിനുള്ളിൽ മൊത്തം തിരിച്ചടവ് തുക 1,96,58,175 രൂപയായിരിക്കും. 25 വർഷത്തിൽ ഇഎംഐ തുക വർദ്ധിച്ചാലും 30 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 30,44,889 രൂപ ലാഭിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications