സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഭൂരിപക്ഷം ആളുകൾ ആശ്രയിക്കുന്നത് ഭവന വായ്പകളെയും. ഭവന വായ്പ എന്നത് ദീർഘകാലത്തേക്ക് സാമ്പത്തിക ബാധ്യത നൽകുന്നകാര്യമാണ്. കാലാവധി കൂടുമ്പോൾ വായ്പയെടുത്ത തുകയെക്കാൾ കൂടുതൽ തുക പലിശയായി ഭവന വായ്പയ്ക്ക് നൽകേണ്ടി വരും എന്ന കാര്യം നിങ്ങൾ എത്ര പേർ ചിന്തിച്ചിട്ടുണ്ട്.
കാരണം വായ്പ തിരിച്ചടവിന്‍റെ ആദ്യ കാലഘട്ടത്തിൽ തുകയുടെ വലിയൊരു പങ്കും പോകുന്നത് പലിശയിനത്തിലായിരിക്കും. ചെറിയൊരു ഭാഗം മാത്രമായിരിക്കും വായ്പ തുകയിൽ പ്രതിഫലിക്കുക. സാവധാനം മാത്രമായിരിക്കും ഇതിൽ മാറ്റമുണ്ടാവുക.

അതുകൊണ്ട് പലിശ ലാഭിക്കാനായാൽ തിരിച്ചടവിൽ ഉയർന്ന തുക ലാഭിക്കാൻ സാധിക്കുമെന്ന് സാരം. എങ്ങനെ പലിശ ലാഭിക്കാനാകുമെന്നാണോ ചിന്തിക്കുന്നത്. അതിന് പ്രധാനമായു രണ്ട് വഴികളുണ്ട്. ഒന്നാമത്തേത് എല്ലാ വർഷവും ഒരു അധിക ഇഎംഐ അടയ്‌ക്കുക എന്നതാണ്. രണ്ടാമത്തേത് എല്ലാ വർഷവും 10 ശതമാനം ഉയർന്ന ഇഎംഐ അടയ്ക്കുക എന്നതും. രണ്ട് രീതിയും എങ്ങനെയാണ് പലിശ കുറയ്ക്കുന്നതെന്ന് നോക്കാം.
50 ലക്ഷം രൂപയുടെ വായ്പ
50 ലക്ഷം രൂപയുടെ ഹോം ലോൺ 20 വർഷത്തെ കാലാവധിയിൽ 8.5 ശതമാനം പലിശ നിരക്കിലാണ് എടുക്കുന്നതെന്ന് കരുതുക. അങ്ങയെങ്കിൽ 43,491 രൂപയായിരിക്കും പ്രതിമാസ തിരിച്ചടവ് തുക(ഇഎംഐ). പലിശയിനത്തിൽ മാത്രം ഏകദേശം 54 ലക്ഷം രൂപ തിരിച്ചടക്കണം. അതായത് വായ്പയും പലിശയും അടക്കം ഏകദേശം 1.4 കോടി രൂപ തിരിച്ചടക്കണം എന്ന് സാരം.

അധിക ഇഎംഐ നൽകിയാൽ
20 വർഷത്തെ കാലാവധിയുള്ള വായ്പയ്ക്ക് എല്ലാ വർഷവും ഒരു അധിക ഇഎംഐ അടക്കാൻ സാധിച്ചാൽ, അതായത് എല്ലാ വർഷവും 43,391 രൂപ അധികം നൽകിയാൽ ലോൺ കാലാവധി ഏകദേശം 16 വർഷമായി കുറയും. അങ്ങനെ കാലാവധി കുറയുമ്പോൾ ഏകദേശം 10 ലക്ഷം രൂപ പലിശയിനത്തിൽ ലാഭിക്കാം.
വായ്പാ തുക - 5000000 രൂപ
പലിശ നിരക്ക് - 8.5%
കാലാവധി - 20 വർഷം
ഇഎംഐ - 43,391 രൂപ
പലിശയിനത്തിൽ നൽകേണ്ട തുക - 54,13,879 രൂപ
പ്രതിവർഷം മുൻകൂർ പേയ്മെൻ്റ് - 43,391 രൂപ
മൊത്തം മുൻകൂർ പേയ്മെൻ്റ് - 6,94,256 രൂപ
മുൻകൂർ പണമടച്ചതിന് ശേഷമുള്ള പലിശ തുക - 43,84,743 രൂപ
10 ശതമാനം ഉയർന്ന ഇഎംഐ പ്രീപേയ്‌മെൻ്റ്
കടം വാങ്ങുന്നയാൾ എല്ലാ വർഷവും 10 ശതമാനം അധിക തുക മുൻകൂറായി അടച്ചാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ ലോണും അടച്ച് തീർക്കാൻ സാധിക്കും. അതിന് രണ്ട് വഴികളുണ്ട്.
ഒന്ന് : ലോൺ ബാലൻസിൻ്റെ 10 ശതമാനം 12 മാസത്തിലൊരിക്കൽ മുൻകൂട്ടി അടക്കുക. അങ്ങനെയങ്കിൽ 10 ശതമാനം പ്രീ-പേയ്‌മെൻ്റും ഓരോ വർഷവും ചെറുതാകും. ഇതുവഴി ഏകദേശം 111 മാസം കൊണ്ട് വായ്പ അടച്ച് തീർക്കാൻ. അങ്ങനെയാകുമ്പോൾ 31.20 ലക്ഷം രൂപ പലിശയിനത്തിൽ ലാഭിക്കാം.
രണ്ട് : വായ്പയുടെ 10 ശതമാനം 12 മാസത്തിലൊരിക്കൽ മുൻകൂറായി അടയ്ക്കുകയാണെങ്കിൽ, അതായത് 5 ലക്ഷം രൂപ. അങ്ങനെയെങ്കിൽ ഏകദേശം 84 മാസത്തിനുള്ളിൽ ലോൺ പൂർത്തിയാക്കും. 34.80 ലക്ഷം രൂപ പലിശയിനത്തിൽ ലാഭിക്കാം.
എന്താണ് ഹോം ലോൺ പ്രീപേയ്‌മെൻ്റ്..?
ലോൺ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വായ്പയെടുക്കുന്നയാൾക്ക് അവരുടെ ഭവന വായ്പ (ഭാഗികമായോ പൂർണ്ണമായോ) തിരിച്ചടയ്ക്കാൻ അനുവദിക്കുന്ന ഒരു സൗകര്യമാണ് ഹോം ലോൺ പ്രീപേയ്‌മെൻ്റ്. ലളിതമായി പറഞ്ഞാൽ, ഒരു ലോണിൻ്റെ കാലാവധിക്ക് മുമ്പുള്ള തിരിച്ചടവാണിത്. ഒന്നുകിൽ ഒരു തുക അടച്ചോ അല്ലെങ്കിൽ കുറച്ച് അധിക ഇഎംഐകൾ അടച്ചോ മുൻകൂർ പേയ്‌മെൻ്റ് നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
