സ്വന്തമായി ഒരു വീട് പണിയുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ വീട് പണിയേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ചിലവുകൾ വളരെ വലുതും. അതുകൊണ്ടുതന്നെ സാമ്പത്തികമായി മികച്ച നിലയിൽ എത്തിയാൽ മാത്രമേ വീട് പണി ആരംഭിക്കാൻ പാടുള്ളു. അല്ലെങ്കിൽ ഭവന വായ്പ അഥവാ ഹോം ലോണുകളെ ആശ്രയിക്കേണ്ടി വരും. രാജ്യത്തെ എല്ലാ ബാങ്കുകളും ഹോം ലോണുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്. ഭവന ധനകാര്യ കമ്പനികൾ (HFC) പ്രധാന ബാങ്കുകളെപ്പോലെ 7.45% പലിശയിൽ തുടങ്ങുന്ന ഭവന വായ്പകൾ നൽകുന്നു. എന്നാൽ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ധനകാര്യ കമ്പനികൾ നിരക്കുകൾ ആർബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടില്ല.
ഭവന വായ്പാ വിപണിയിലെ മത്സരം ഭവന ധനകാര്യ കമ്പനി കളെ മത്സരാധിഷ്ഠിത നിരക്കുകൾ വാഗ്ദാനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് നല്ല ക്രെഡിറ്റ് സ്കോറുള്ള വായ്പക്കാർക്ക്. സെപ്റ്റംബർ 15 ലെ Bankbazaar.com ഡാറ്റ പ്രകാരം 50 ലക്ഷം രൂപയും 20 വർഷ കാലാവധിയുമുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 7.45 മുതൽ 9 ശതമാനം വരെയാണ്. ക്രെഡിറ്റ് സ്കോർ, വരുമാനം തുടങ്ങിയ വ്യക്തിഗത ഘടകങ്ങളെ അടിസ്ഥാനമാക്കി പലിശ നിരക്കുകളിൽ വ്യത്യാസം സംഭവിക്കും. എന്തായാലും രാജ്യത്തെ പ്രധാനപ്പെട്ട ഭവന ധനകാര്യ കമ്പനികൾ വാഗ്ധാനം ചെയ്യുന്ന ഹോം ലോണുകളുടെ പലിശ നിരക്ക് പരിശോധിക്കാം.
ബജാജ് ഫിൻസെർവ്: ബജാജ് ഫിൻസെർവ് 7.45 ശതമാനം പലിശയിൽ ആരംഭിക്കുന്ന ഭവന വായ്പകൾ നൽകുന്നു, 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയ്ക്ക് 40,127 രൂപ പ്രതിമാസ ഇഎംഐ.
എൽഐസി ഹൗസിംഗ് ഫിനാൻസ്: 7.50 ശതമാനം മുതൽ ആരംഭിക്കുന്ന ഭവന വായ്പകൾ എൽഐസി ഹൗസിംഗ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു.50 ലക്ഷം രൂപ വായ്പയുടെ കാലാവധി 20 വർഷമാണെങ്കിൽ 40,280 രൂപയാണ് ഇഎംഐ.

ടാറ്റാ ക്യാപിറ്റൽ: ടാറ്റാ ക്യാപിറ്റലിന്‍റെ ഭവന വായ്പകൾ 7.75 ശതമാനത്തിൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപ 20 വർഷത്തെ വായ്പയ്ക്ക് 41,047 രൂപ വരെ ഇഎംഐ ഈടാക്കും.
പിഎൻബി ഹൗസിംഗ് ഫിനാൻസ്: 8.25 ശതമാനം മുതൽ ആരംഭിക്കുന്ന ഭവന വായ്പകൾ പിഎൻബി ഹൗസിംഗ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു. 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയ്ക്ക് 42,603 രൂപ പ്രതിമാസ ഇഎംഐ.
പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ്: പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ഭവനവായ്പ നിരക്കുകൾ 9 ശതമാനത്തിൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ വായ്പയുടെ ഇഎംഐ 44,986 രൂപയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ലോണ്‍ എടുക്കുന്നതിനു മുന്‍പ് വ്യവസ്ഥകള്‍ അടക്കമുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം.
2. ലോണ്‍ തിരിച്ചടവ് നിങ്ങളുടെ ദൈന്യംദിന കുടുംബ ബജറ്റിനെ ബാധിക്കുന്നതാവരുത്. അങ്ങനെ സംഭവിച്ചാല്‍ ലോണ്‍ അടവ് തെറ്റും. അത് പിന്നീട് വന്‍ സാമ്പത്തിക ബാധ്യതയിലേയ്ക്ക് നയിക്കും.
3. തിരിച്ചടവ് അറിഞ്ഞിരിക്കുന്നതിനോടൊപ്പം തന്നെ വായ്പ ലഭിക്കാന്‍ വേണ്ടി വരുന്ന കാലയളവിനെ കുറിച്ചും അതിന്റെ പ്രോസസിംഗ് ഫിസും മറ്റു ചാര്‍ജ്ജുകളെ കുറിച്ചും കൃത്യമായി മനസ്സിലാക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications