സ്വന്തമായി വീട് എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. ഹോം ലോണുകൾ പ്രയോജനപ്പെടുത്തിയാണ് പലരും ആ സ്വപ്നം സാക്ഷാത്കരിക്കുന്നത്. എന്നാൽ ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ പലിശ നിരക്കിൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം പലിശ നിരക്കിലെ ചെറിയ മാറ്റം പോലും തിരിച്ചടവ് തുകയിൽ വർദ്ധനവുണ്ടാക്കും. 20 വർഷത്തെ കാലാവധിയുള്ള 50 ലക്ഷം രൂപ ഭവനവായ്പയുടെ പലിശ നിരക്കുകൾ മുൻനിര ബാങ്കുകളിൽ 7.3 മുതൽ 9 ശതമാനം വരെയാണ്. എന്നിരുന്നാലും, ക്രെഡിറ്റ് സ്കോർ, വരുമാനം തുടങ്ങിയ വ്യക്തിഗത ഘടകങ്ങളെ അടിസ്ഥാനമാക്കി യഥാർത്ഥ നിരക്കുകൾ വ്യത്യാസപ്പെടാം.
രാജ്യത്തെ വിവിധ ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന ഹോം ലോൺ പലിശ നിരക്കുകൾ നമുക്ക് പരിശോധിക്കാം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കുറഞ്ഞ ഭവനവായ്പ പലിശ നിരക്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 7.3 ശതമാനത്തിൽ ആരംഭിക്കുന്നു. 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയ്ക്ക് 39,670 രൂപ ഇഎംഐ.
കാനറ ബാങ്ക്: പൊതുമേഖലാ ബാങ്കായ കാനറയും ഹോം ലോൺ കുറഞ്ഞ പലിശയിൽ നൽകുന്നുണ്ട്. 7.3 ശതമാനം തന്നെയാണ് കാനറ ബാങ്കും ഈടാക്കുന്നത്. 20 വർഷത്തേക്ക് 50 ലക്ഷം രൂപയാണ് ലോൺ എങ്കിൽ 39,670 രൂപ ഇഎംഐ.
ബാങ്ക് ഓഫ് ബറോഡ: 7.45 ശതമാനം നിരക്കിൽ ആരംഭിക്കുന്ന ഭവനവായ്പകൾ വാഗ്ദാനം ചെയ്യുന്നു, 50 ലക്ഷം രൂപ വരെയുള്ള 20 വർഷത്തെ കാലാവധിയുള്ള വായ്പയ്ക്ക് 40,127 രൂപ ഇഎംഐ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 7.5 ശതമാനം പലിശയിൽ തുടങ്ങുന്ന ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയ്ക്ക് 40,280 രൂപ ഇഎംഐ.
പഞ്ചാബ് നാഷണൽ ബാങ്ക്: 7.45 ശതമാനം മുതലാണ് ഹോം ലോൺ പലിശ നിരക്കുകൾ ആരംഭിക്കുന്നത്. 50 ലക്ഷം രൂപ വരെയുള്ള 20 വർഷത്തെ കാലാവധിയുള്ള വായ്പയ്ക്ക് 40,127 രൂപ ഇഎംഐ.
എച്ച്.ഡി.എഫ്.സി: സ്വകാര്യ ബാങ്കുകളിൽ എച്ച്.ഡി.എഫ്.സി ബാങ്ക് 7.4 ശതമാനം നിരക്കിൽ ആരംഭിക്കുന്ന ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ വായ്പയ്ക്ക് 39,974 രൂപ വരെ ഇഎംഐ ഈടാക്കും.
ഐസിഐസിഐ ബാങ്ക്: 7.7 ശതമാനം നിരക്കിൽ ആരംഭിക്കുന്ന ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ വായ്പയ്ക്ക് 40,893 രൂപ വരെ ഇഎംഐ ഈടാക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഭവനവായ്പ 7.99 ശതമാനത്തിൽ ആരംഭിക്കുന്നു. 50 ലക്ഷം രൂപ മുതൽ 20 വർഷത്തെ ഭവനവായ്പയുടെ ഇഎംഐ 41,791 രൂപയാണ്.
ആക്‌സിസ് ബാങ്ക്: 8.35 ശതമാനം പലിശയിൽ ഭവനവായ്പ നൽകുന്നു, 50 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 20 വർഷത്തേക്ക് 42,918 രൂപ ഇഎംഐ.
യെസ് ബാങ്ക്: ഭവനവായ്പ 9 ശതമാനം പലിശയിൽ ആരംഭിക്കുന്നു, 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയ്ക്ക് 44,986 രൂപ ഇഎംഐ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications