നിങ്ങള്‍ ഭവനവായ്പാ റീഫൈനാന്‍സിംഗ് എന്ന് കേട്ടിട്ടുണ്ടോ? ഇപ്പോള്‍ താരതമ്യേന ഭവന വായ്പകളുടെ പലിശ താഴ്ന്ന നിരക്കിലാണുള്ളത്. ഈ സമയത്ത് ഭവനവായ്പാ റീഫൈനാന്‍സിംഗ് തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണോ എന്ന് പലരും ആലോചിക്കുന്ന
നിങ്ങള്‍ ഭവനവായ്പാ റീഫൈനാന്‍സിംഗ് എന്ന് കേട്ടിട്ടുണ്ടോ? ഇപ്പോള്‍ താരതമ്യേന ഭവന വായ്പകളുടെ പലിശ താഴ്ന്ന നിരക്കിലാണുള്ളത്. ഈ സമയത്ത് ഭവനവായ്പാ റീഫൈനാന്‍സിംഗ് തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണോ എന്ന് പലരും ആലോചിക്കുന്ന കാര്യമാണ്. ആദ്യമായി എന്താണ് ഭവനവായ്പാ റീഫൈനാന്‍സിംഗ് എന്ന് നമുക്കൊന്ന് നോക്കാം. നിലവില്‍ നിങ്ങള്‍ക്കുള്ള ഭവന വായ്പ തിരിച്ചടച്ച് പുതിയ മറ്റൊരു ഭവന വായ്പയായി മാറ്റുന്നതിനെയാണ് ഭവനവായ്പാ റീഫൈനാന്‍സിംഗ് എന്ന് പറയുന്നത്.
പലിശ ലാഭിക്കാം
നിങ്ങളുടെ നിലവിലുള്ള വായ്പാ ദാതാവില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും വായ്പാ ദാതാവില്‍ നിന്നോ പുതിയ വായ്പ നേടാം. പഴയ വായ്പ അവസാനിപ്പിച്ച് പുതിയ വായ്പാ തിരിച്ചടവ് ആരംഭിക്കുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നത്. മികച്ച തിരിച്ചടവ് നയങ്ങളുള്ള ഒരു വായ്പ ദീര്‍ഘകാലത്തേക്ക് പലിശ ഇനത്തില്‍ തുക ലാഭിക്കുവാന്‍ നിങ്ങളെ സഹായിക്കും.
പലിശ ലാഭിക്കുന്നത് എങ്ങനെ?
ഉദാഹരണത്തിന് 50 ലക്ഷം രൂപയുടെ വായ്പയ്ക്ക് 8 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തില്‍ ആകെ വേണ്ടി വരുന്ന പലിശത്തുക 50.4 ലക്ഷം രൂപയാണ്. എന്നാല്‍ ഈ വായ്പ 7 ശതമാനം പലിശ നിരക്കില്‍ റീഫൈനാന്‍സ് ചെയ്യുകയാണെങ്കില്‍ പലിശ നിരക്ക് 43 ലക്ഷം രൂപയായി കുറയും. അതായത് 7 ലക്ഷം രൂപ നിങ്ങളുടെ പോക്കറ്റില്‍ തന്നെ കിടക്കുമെന്നര്ഥം. ആ തുക നിങ്ങള്‍ക്ക് നിങ്ങളുടെ മറ്റ് സാമ്പത്തീക ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ സാധിക്കുന്നത് ചെറിയ കാര്യമാണോ.
ഭവന വായ്പാ റീഫൈനാന്സിംഗിന് അനുയോജ്യമായ സമയം
എപ്പോഴാണ് ഭവന വായ്പാ റീഫൈനാന്സിംഗിന് അനുയോജ്യമായ സമയം എന്ന് ഇനി നമുക്കൊന്ന് പരിശോധിക്കാം. സാധാരണയായി നിലവിലുള്ള നിങ്ങളുടെ വായ്പയുടെ പലിശ നിരക്കും വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്ന സമയത്ത് ഭവന വായ്പാ റീഫൈനാന്സിംഗിന് തയ്യാറെടുക്കാം. ഇരു പലിശ നിരക്കുകളും തമ്മിലുള്ള വ്യത്യാസം 50 ബേസിസ് പോയിന്റുകളെക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നല്കേണ്ടുന്നതിലും കൂടുതല്‍ പലിശ നിരക്കാണ് നല്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഭവന വായ്പാ റീഫൈനാന്‍സിംഗ് ചെയ്യാവുന്നതാണ്.
ഭവന വായ്പയുടെ കാലയളവ്
കൂടാതെ നിങ്ങളുടെ ഭവന വായ്പയുടെ ശേഷിക്കുന്ന കാലയളവ് കൂടി കണക്കിലെടുത്ത് വേണം ഭവന വായ്പാ റീഫൈനാന്സിംഗിന് തയ്യാറെടുക്കാന്‍. തിരിച്ചടവ് അവസാനിക്കാറായ ഭവന വായ്കളേക്കാള് തിരിച്ചടവ് കാലയളവ് ഏറെ ബാക്കി നില്ക്കുന്ന വായ്പയാമ് നിങ്ങളുടേത് എങ്കില്‍ റീഫൈനാന്സിംഗിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കാലാധി ഉയരും തോറും പലിശ ഇനത്തിലുള്ള ചിലവും എന്നതിനാലാണത്. നിങ്ങളുടെ വായ്പയുടെ തിരിച്ചടവ് കാലാവധിയുടെ ആദ്യ പാദത്തില്‍ തന്നെ റീഫൈനാന്‍സിംഗ് ചെയ്യുന്നതാണ് അഭികാമ്യം. വായ്പാ കാലാവധി അവസാനിക്കും തോറും റീഫൈനാന്‍സിംഗ് കൊണ്ട് നിങ്ങള്‍ക്ക് നേട്ടമില്ലാതെയാകും.
ഈ സാഹചര്യങ്ങളിലും ഭവന വായ്പാ റീഫൈനാന്സിംഗിനെപ്പറ്റി ആലോചിക്കാം
കൂടാതെ നിങ്ങളുടെ വരുമാനമോ ക്രെഡിറ്റ് സ്കോറോ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അത്തരം സമയങ്ങളിലും ഭവന വായ്പാ റീഫൈനാന്‍സിംഗ് തെരഞ്ഞെടുക്കാവുന്നതാണ്. ഭവന വായ്പ എന്നത് വായ്പാ ദാതാവുമായുള്ള ദീര്‍ഘകാല ഇടപാടാണ്. അതിനാല്‍ തന്നെ മികച്ച ഉപഭോക്തൃ സേവനം നല്കുന്ന വായ്പാ ദാതാക്കളെ ആശ്രയിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വായ്പാ ദാതാവിന്റെ സേവനത്തില്‍ നിങ്ങള്‍ക്ക് അസംതൃപ്തി തോന്നുന്ന സാഹചര്യങ്ങളിലും ഭവന വായ്പാ റീഫൈനാന്സിംഗിനെപ്പറ്റി ആലോചിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
