സാധാരണക്കാരന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു വീടാണ്. പലരുടേയും വർഷങ്ങളുടെ അധ്വാനമായിരിക്കും വീടിനു വേണ്ടി ചിലവഴിക്കുന്നത്. എങ്കിലും ഭവന വായ്പകളെ ആശ്രയിക്കേണ്ടി വരുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ഭവന വായ്പക്ക് അപേക്ഷിക്കുന്ന എല്ലാവർക്കും വായ്പ ലഭിക്കാറുണ്ടോ? പല കാരണങ്ങളാൽ ഭവന വായ്പ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. എന്നാൽ ഇതിന്റെ കാരണമെന്താണെന്നോ, വീട് നിർമ്മാണം എന്തു ചെയ്യുമെന്നോ അറിയാതെ നഷ്ട സ്വപ്നങ്ങളുമായി ഇനി ജീവിക്കേണ്ട. വായ്പകൾ നിരസിക്കുന്നതിന് ചില ശക്തമായ കാരണങ്ങളുണ്ട്.
2025ലെ ആർ.ബി.ഐ റിപ്പോ നിരക്കിലെ മാറ്റം അനുസരിച്ച് ഭവന വായ്പകൾക്ക് പലിശ നിരക്കിൽ നേരിയ കുറവുണ്ട്. ചില പൊതുമേഖലാ ബാങ്കുകൾ പ്രതിവർഷം 8.1% മുതൽ 8.15% വരെ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഭവനവായ്പകൾ നിരസിക്കപ്പെടുന്നതിൻ്റെ പ്രധാന കാരണങ്ങളാണ് കുറഞ്ഞ ക്രെഡിറ്റ് സ്കോറുകൾ , ഉയർന്ന കടം-വരുമാന അനുപാതം, സ്ഥിരതയില്ലാത്ത തൊഴിൽ, മതിയായ വരുമാനം ഇല്ല തുടങ്ങിയവ. അപേക്ഷ നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും ഒരു ഭവനവായ്പ തടസ്സങ്ങളില്ലാതെ നേടുന്നതിന് നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും അറിഞ്ഞിരിക്കണം.
ഭവന വായ്പ നിരസിക്കാനുള്ള പൊതുവായ കാരണങ്ങൾ
1. കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ്:
കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് എന്നാൽ അപകടസാധ്യതയുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ ഭവന വായ്പ ലഭിക്കുന്നത് അസാധ്യവുമാണ്. ഇത് ഒഴിവാക്കാൻ ഇടയ്ക്കിടെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട്, ക്രെഡിറ്റ് സ്കോർ എന്നിവ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്തുക. കാലക്രമേണ ഇത് നിങ്ങളുടെ റേറ്റിംഗ് മെച്ചപ്പെടുത്തും.
2. അംഗീകരിക്കാത്ത പ്രോപ്പർട്ടി:
ബാങ്കുകൾ എല്ലാ പ്രോപ്പർട്ടികളും അംഗീകരിക്കുന്നു. അനാവശ്യമായ നിരസിക്കൽ ഒഴിവാക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രോപ്പർട്ടി ഈ വായ്പാദാതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
3. സുരക്ഷിതമല്ലാത്ത തൊഴിൽ:
സുരക്ഷിതവും സ്ഥിരമായ വരുമാനമുള്ളതുമായ തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് പെട്ടെന്ന് തന്നെ വായ്പ ലഭിക്കും. എന്നാൽ സുരക്ഷിതമല്ലാത്തതും വരുമാനത്തിലെ ചാഞ്ചാട്ടവുമുള്ള തൊഴിൽ ചെയ്യുന്നവരുടെ അപേക്ഷകൾ നിരസിച്ചേക്കാം.

4. അപൂർണ്ണമായ രേഖകൾ:
അപൂർണ്ണമായ രേഖകൾ, തെറ്റായി പൂരിപ്പിച്ച ഫോമുകൾ എന്നിവ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതിനോ വായ്പ അംഗീകാരത്തിനുള്ള കാലതാമസം വരുത്തുന്നതിനോ കാരണമായേക്കാം. ആവശ്യമായ എല്ലാ രേഖകളും ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5. വസ്തുവിലെ പ്രശ്നങ്ങൾ:
വസ്തുവിന്റെ മൂല്യം കുറവാണെങ്കിൽ കടം കൊടുക്കുന്നവർ നിങ്ങൾ ആവശ്യപ്പെടുന്നതിനേക്കാൾ കുറവ് തുക നൽകുകയോ അപേക്ഷ നിരസിക്കുകയോ ചെയ്തേക്കാം.
ഭവന വായ്പാ അപേക്ഷ നിരസിക്കപ്പെട്ടാൽ, നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില നടപടികൾ ഇവയാണ്:
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ പിശകുകൾ തിരുത്തി ബില്ലുകളും കടവും കൃത്യസമയത്ത് അടച്ചുകൊണ്ട് നിങ്ങളുടെ സ്കോർ വർദ്ധിപ്പിക്കുക.
യോഗ്യത പരിശോധിക്കുക: വായ്പക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ നിങ്ങൾക്ക് അതിന് യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുക. മാത്രമല്ല വായ്പ നൽകുന്നവരുടെ നിബന്ധനകൾ, വ്യവസ്ഥകൾ, വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ തുടങ്ങിയവ പരിശോധിക്കുക.
മറ്റൊരു ബാങ്കിലേക്കോ ധനകാര്യ സ്ഥാപനത്തിലേക്കോ അപേക്ഷിക്കുക: എല്ലാ വായ്പാദാതാക്കൾക്കും ഒരേ മാനദണ്ഢങ്ങൾ അല്ല. അതിനാൽ നിങ്ങൾക്ക് മറ്റൊരു ബാങ്കിലേക്കോ ധനകാര്യ സ്ഥാപനത്തിലേക്കോ അപേക്ഷിക്കാം.
മുഴുവൻ രേഖകളും സൂക്ഷിക്കുക: കാലതാമസമോ നിരസിക്കലോ ഒഴിവാക്കാൻ ആവശ്യമായ എല്ലാ രേഖകളും നിങ്ങളുടെ കൈവശം വയ്ക്കുക.
കസ്റ്റമർ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക: സംശയമുണ്ടെങ്കിൽ, നിങ്ങളുടെ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന്റെ കസ്റ്റമർ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.
ഈ കാരണങ്ങളെല്ലാം പാലിച്ചാൽ നിങ്ങളുടെ സ്വപ്ന ഭവനം പൂർത്തിയാക്കാം. മുകളിൽ പറഞ്ഞ കാരണങ്ങളിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധി മനസിലാക്കി ശരിയായ നടപടി സ്വീകരിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications