ഭവന വായ്പയുടെ കാര്യത്തില്‍ ബാങ്കുകളോട് മത്സരിക്കുകയാണ് പൊതു മേഖലാ സ്ഥാപനമായ എല്‍ഐസി ഹൗസിങ് ഫിനാന്‍സ്. 6.9 ശതമാനമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്ക്.
ഭവന വായ്പയുടെ കാര്യത്തില്‍ ബാങ്കുകളോട് മത്സരിക്കുകയാണ് പൊതു മേഖലാ സ്ഥാപനമായ എല്‍ഐസി ഹൗസിങ് ഫിനാന്‍സ്. രാജ്യത്തെ ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കുകള്‍ തുടര്‍ച്ചയായി കുറച്ചതോടെ എല്‍ഐസി ഹൗസിങ് ഫിനാന്‍സും ഭവന വായ്പയുടെ പലിശ കുറച്ചിരുന്നു. ഭവന വായ്പാ രംഗത്ത് ബാങ്കുകളെക്കാള്‍ കൂടുതല്‍ ആകര്ഷകമാകുന്നതിനാണ് ഹൗസിംഗ് ഫിനാന്‍സിന്റെ ഈ നീക്കം. 6.9 ശതമാനമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്ക്.

ഇതിന് പുറമേ ഗൃഹ വരിഷ്ഠ എന്ന പേരില്‍ ഏറെ പ്രത്യേകളുള്ള ഒരു ഭവന വായ്പാ പദ്ധതിയും എല്‍ഐസി ഹൗസിങ് ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്നു. ആറ് മാസത്തെ തിരിച്ചടവ് സൗജന്യമാണ് എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് ആറ് ഇഎംഐ വരെ ഇളവ് നല്‍കും. എത്ര വര്‍ഷത്തെ കാലാവധിയിലാണോ വായ്പ എടുക്കുന്നത് ആ കാലഘട്ടത്തിനുള്ളില്‍ പല തവണകളായി ആറ് ഇന്‍സ്റ്റാള്‍മെന്റുകള്‍ ഒഴിവാക്കി നല്‍കും. 30 വര്‍ഷം വരെയാണ് വായപകള്‍ നല്‍കുക. വായ്പയുടെ 37,38 ഗഡുക്കള്‍ അടയ്ക്കേണ്ടതില്ല. പിന്നീട് 73,74,121,122 ഇങ്ങനെ നാലു തവണകളും തിരിച്ചടയ്ക്കേണ്ടതില്ല. എന്നാല്‍ വായ്പ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താതിരിക്കുന്നവര്ക്ക് മാത്രമാണ് ഈ ഇളവിന് അര്‍ഹതയുണ്ടാകൂ.
സ്ഥിര വരുമാനക്കാര്‍ക്കും, വായ്പാ തിരിച്ചടവിന് പര്യാപ്തമായ പെന്ഷന് ലഭിക്കുന്നവര്‍ക്കും ഈ വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എളുപ്പത്തില്‍ വായ്പ ലഭിക്കും. അപേക്ഷകന് 60 വയസ്സിന് മുകളിലുള്ള വ്യക്തിയാണെങ്കില്‍ 80 വയസ് വരെ തിരിച്ചടവ് കാലാവധിയുണ്ട്.
6.9 ശതമാനത്തിന് വായ്പ ലഭിക്കണമെങ്കില്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍ 700 ന് മുകളിലായിരിക്കണമെന്ന് നിബന്ധനയുണ്ട്. 700ല്‍ താഴെയാണ് ക്രെഡിറ്റ് സ്കോര്‍ എങ്കിലും വായ്പ ലഭിക്കുന്നതില്‍ തടസ്സങ്ങളുണ്ടാവില്ല. പക്ഷേ വായ്പ തുകയിന്മേല് ഈടാക്കുന്ന പലിശ നിരക്ക് അല്‍പ്പം ഉയര്‍ന്നതായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications