നിങ്ങളുടെ ഭവന വായ്പയുടെ ഇഎംഐ (ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്) തുക എത്രയാണെന്ന് കണക്കാക്കുന്നത് രണ്ട് മുഖ്യ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്ന് നിങ്ങള്‍ എടുത്തിരിക്കുന്ന വായ്പയുടെ പലിശ നിരക്കാണ്.
നിങ്ങളുടെ ഭവന വായ്പയുടെ ഇഎംഐ (ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്) തുക എത്രയാണെന്ന് കണക്കാക്കുന്നത് രണ്ട് മുഖ്യ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്ന് നിങ്ങള്‍ എടുത്തിരിക്കുന്ന വായ്പയുടെ പലിശ നിരക്കാണ്. രണ്ടാമത്തെ ഘടകം വായ്പ അടച്ചു തീര്‍ക്കുവാനായി നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന തിരിച്ചടവ് കാലാവധിയും. പ്രതിമാസമുള്ള ഭവന വായ്പാ ഇഎംഐ തുകയുടെ ബാധ്യത അല്‍പ്പമെങ്കിലും കുറയ്ക്കുവാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ലോണ്‍ ടു വാല്യു അനുപാതം (എല്‍ടിവി) കുറഞ്ഞ നിരക്ക് തെരഞ്ഞെടുക്കുക
ഭവന വായ്പയിലെ എല്‍ടിവി അനുപാതം എന്ന് പറയുന്നത് ഭവന വായ്പയിലൂടെ സ്വന്തമാക്കുന്ന ആസ്തിയുടെ മൂല്യവുമായുള്ള അനുപാതമാണ്. ആസ്തിയുടെ ബാക്കി വരുന്ന തുക വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തി സ്വന്തം നിലയില്‍ കണ്ടെത്തണം. അതായത് കുറഞ്ഞ എല്‍ടിവി അനുപാതം തിരഞ്ഞെടുക്കുന്നത് ഭവന വായ്പാ തുകയുടെ അളവ് കുറയ്ക്കുകയും സ്വഭാവികമായും പലിശ നിരക്കും പ്രതിമാസ ഇഎംഐ തുകയും കുറയുകയും ചെയ്യും.
പേരിന് ചുരുങ്ങിയ തുക മാത്രം ഡൗണ്‍ പെയ്മെന്റായി നല്‍കാതെ പകരം കഴിയാവുന്നത്ര ഉയര്‍ന്ന തുക ഡൗണ്‍ പേയ്മെന്റായി നല്‍കുന്നതാണ് ഗുണകരം.കുറഞ്ഞ എല്‍ടിവി അനുപാതം വായ്പാ ദാതാക്കളുടെ റിസ്ക് സാധ്യത കുറയ്ക്കും എന്നതിനാല്‍ അത്തരം ഉപയോക്താക്കളില്‍ നിന്നും കുറഞ്ഞ പലിശ നിരക്ക് മാത്രമേ വായ്പാ ദാതാക്കള്‍ ഈടാക്കുകയുള്ളൂ.
ദീര്‍ഘകാല വായ്പ തെരഞ്ഞെടുക്കുക
പുതുതായി ഭവന വായ്പ എടുക്കുന്ന വ്യക്തികള്‍ ഉയര്‍ന്ന വായ്പാ കാലാവധി തെരഞ്ഞെടുക്കുന്നതിലൂടെ അവര്‍ക്ക് പ്രതിമാസ ഇഎംഐ തുക കുറയ്ക്കുവാന്‍ സാധിക്കും. ദീര്‍ഘ കാല വായ്പാ എന്നാല്‍ കുറഞ്ഞ ഇഎംഐ തുകയും പലിശ ഇനത്തില്‍ കൂടുതല്‍ ചിലവും എന്നാണ് അര്‍ഥം. കുറഞ്ഞ കാലയളവിലേക്കാണ് വായ്പ എടുക്കുന്നതെങ്കില്‍ പ്രതിമാസ ഇഎംഐ തുക ഉയര്‍ന്നതും പലിശ ഇനത്തിലുള്ള ചിലവ് കുറവുമായിരിക്കും. ഇഎംഐ തുക ഉപയോക്താവിന് താങ്ങാന്‍ സാധിക്കുന്നതായിരിക്കും എന്നതിനാല്‍ ദീര്‍ഘകാല വായ്പകള്‍ എളുപ്പത്തില്‍ അനുവദിച്ചു തരുവാനും സാധ്യതയുണ്ട്. ചെറിയ തുകയായതിനാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരികയുമില്ല.
പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക
എവിടെ നിന്നാണ് വായ്പ എടുക്കുന്നത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പായി ലഭ്യമാകുന്ന എല്ലാ വായ്പാ ദാതാക്കളുടെയും പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈനായി പല വെബ്സൈറ്റുകളും ഈ സേവനം നല്കി വരുന്നുണ്ട്. അവിടെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് താരതമ്യം സാധ്യമാകും. പലിശ നിരക്ക്, മറ്റ് ചാര്‍ജുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
