സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിനായി സമ്പാദ്യങ്ങളും ഭവന വായ്പകളെയുമൊക്കെ നാമേവരും ആശ്രയിക്കുന്നത്. നമ്മുടെ ഗവണ്മെന്റിനും നമുക്കെല്ലാവര്‍ക്കും സ്വന്തമായി വീടുകള്‍ വേണമെന്നാണ് ആഗ്രഹം.
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിനായി സമ്പാദ്യങ്ങളും ഭവന വായ്പകളെയുമൊക്കെ നാമേവരും ആശ്രയിക്കുന്നത്. നമ്മുടെ ഗവണ്മെന്റിനും നമുക്കെല്ലാവര്‍ക്കും സ്വന്തമായി വീടുകള്‍ വേണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണല്ലോ ആദായ നികുതി വകുപ്പ് ഭവന വായ്പയ്ക്ക് മേല്‍ പല തരത്തിലുള്ള നികുതി ഇളവുകള്‍ നല്‍കുന്നത്.
ഭവന വായ്പയും നികുതിയും
അതായത് ഭവന വായ്പയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുവാന്‍ മാത്രമല്ല സാധിക്കുക, നികുതിയിളവ് കൂടി നേടുവാന്‍ കഴിയും. നിങ്ങള്‍ ഭവന വായ്പ എടുത്ത വ്യക്തിയാണെങ്കില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ നികുതിയിനത്തില്‍ നിങ്ങള്‍ക്ക് ലാഭിക്കുവാന്‍ സാധിക്കും.
ഭവന വായ്പയുടെ മൂലധന തുകയിന്മേല് വകുപ്പ് 80സി പ്രകാരം നിങ്ങള്‍ക്ക് നികുതി ഇളവിന് അവകാശമുന്നയിക്കാം. 80സി വകുപ്പിന് കീഴില്‍ ലഭിക്കുന്ന പരമാവധി പരിധി 1.5 ലക്ഷം രൂപയായിരിക്കും. അതായത് ഓരോ വര്‍ഷവും 80സി വകുപ്പിന് കീഴില്‍ നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ ലാഭിക്കുവാന്‍ സാധിക്കും.
ഭവന വായ്പാ പലിശയില്‍
ഓരോ മാസവും നിങ്ങള്‍ നല്കുന്ന ഭവന വായ്പാ ഇഎംഐ തുകയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് മൂലധന തുകയുടെ തിരിച്ചടവ് വിഹിതവും അക് കൂടാതെ പലിശയും. ഇതിലെ പലിശ ഭാഗത്തിന് വകുപ്പ് 24 പ്രകാരം നികുതി കിഴിവ് ലഭിക്കും. ഒരു വര്‍ഷം പരമാവധി 2 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നികുതി കിഴിവ് നേടാം.
പ്രീ കണ്‍സ്ട്രക്ഷന്‍ ഇന്ററസ്റ്റ്
വീട് നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പും പലിശയ്ക്ക് മേല്‍ നികുതിയിളവ് ലഭിക്കും. പ്രീ കണ്‍സ്ട്രക്ഷന്‍ ഇന്ററസ്റ്റ് എന്നാണ് ഇതിന് പറയുന്നത്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്കുന്ന പലിശയ്ക്ക് ഓരോ വര്‍ഷവും 20 ശതമാനം നികുതിയിളവിന് ക്ലെയിം ചെയ്യാം. എന്നാല്‍ ഈ തുകയും വര്‍ഷം 2 ലക്ഷം രൂപയെന്ന പരിധി മറി കടക്കരുത്.
വീട് വാങ്ങിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും നികുതി ലാഭിക്കാം
വീട് വാങ്ങിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് നികുതി ലാഭിക്കുന്നതിനുള്ള അവസരം ലഭിക്കും. വീടിന്റെ രജിസ്ട്രേഷന്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ വകുപ്പ് 80സിയ്ക്ക് കീഴില്‍ നികുതി ഇളവിന് അവകാശപ്പെടാം. 1.5 ലക്ഷം രൂപയോളം കിഴിവ് നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഏത് വര്‍ഷമാണോ ഈ ചിലവുകള്‍ നടന്നിരിക്കുന്നത് ആ വര്‍ഷം തന്നെ നികുതിയിളവിന് ക്ലെയിം ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് അതിന്മേല് നികുതിയിളവ് ലഭിക്കുരയില്ല.
വകുപ്പ് 80ഇഇ പ്രകാരം
ഇതിനൊക്കെ പുറമേ, വകുപ്പ് 80ഇഇ പ്രകാരം അധികമായി 50,000 രൂപയുടെ കൂടി നികുതി ഇളവ് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. 35 ലക്ഷമോ അതില്‍ കുറഞ്ഞ തുകയോ ആയിരിക്കണം പരമാവധി വായ്പാ തുക. കൂടാതെ വസ്തുവിന്റെ ആകെ മൂല്യം 50 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഇത് നിങ്ങളുടെ പേരിലുള്ള ആദ്യ വീട് ആയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. 2016 ഏപ്രില്‍ 1നും 2017 മാര്‍ച്ച് 31നും ഇടയിലായിരിക്കണം നിങ്ങള്‍ക്ക് വായ്പ അനുവദിച്ചു തന്നിരിക്കേണ്ടത് എന്നതും നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
