നിങ്ങള്‍ക്ക് സ്ഥിരമായ ഒരു വരുമാനമുണ്ടെങ്കില്‍ ചിലവുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ട്. നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചിലവുകളെ മൂന്നായി തരം തിരിക്കാം.
നിങ്ങള്‍ക്ക് സ്ഥിരമായ ഒരു വരുമാനമുണ്ടെങ്കില്‍ ചിലവുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ട്. നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചിലവുകളെ മൂന്നായി തരം തിരിക്കാം. ഒഴിവാക്കാന്‍ സാധിക്കാത്ത ചിലവുകള്‍, സമ്പാദ്യത്തിനായുള്ള ചിലവുകള്‍, പ്രധാനപ്പെട്ടതും എന്നാല്‍ അത്യാവശ്യമല്ലാത്തതുമായ ചിലവുകള്‍ എന്നിങ്ങനെയാണത്.

50-30-20 നിയമം അനുസരിച്ച് ഒരാള്‍ അയാളുടെ വരുമാനത്തിന്റെ 20 ശതമാനം സമ്പാദ്യത്തിനും 50 ശതമാനം പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമായ ചിലവുകള്‍ക്കും, 30 ശതമാനം പ്രാധാന്യമുള്ളതും എന്നാല്‍ അത്യാവശ്യമല്ലാത്ത ചിലവുകള്‍ക്കുമായി മാറ്റിവയ്ക്കേണ്ടതുണ്ട്. 50-30-20 നിയമം കൃത്യമായി പിന്തുടരുകയാണെങ്കില് അനായാസം ഒരു വ്യക്തിയ്ക്ക് അയാളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
യുഎസ്, യുറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഈ നിയമം നേരത്തേ തന്നെ സ്വീകരിക്കപ്പെട്ട ഒന്നാണ്. ഇന്ത്യയിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കുമായി വരുമാനത്തിന്റെ എത്ര വിഹിതം വീതം നിക്ഷേപിക്കുമെന്ന് വ്യക്തമായി 50-30-20 നിയമത്തിലൂടെ കണക്കാക്കുവാന്‍ സാധിക്കും.
വീട്ട് ചിലവുകള്‍, കൂട്ടികളുടെ സ്കൂള്‍, ട്യൂഷന് ചിലവുകള്‍, വായ്പാ ഇഎംഐകള്‍ തുടങ്ങിയവയാണ് ഒഴിവാക്കാനാകാത്ത അനിവാര്യമായ ചിലവുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവും ഇത്തരം ചിലവുകള്‍ അഭിമുഖീകരിക്കുവാനാണ് ഉപയോഗിക്കേണ്ടത്. ആഴ്ചാവസാനങ്ങളിലെ ഔട്ടിംഗ്, കുടുംബവുമൊത്തുള്ള സിനിമ കാണല്‍, പുറത്തുപോയുള്ള ഡിന്നര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ടതും എന്നാല്‍ ഒഴിവാക്കാന്‍ സാധിക്കുന്നതുമായ ചിലവുകള്‍.
50-30-20 നിയമം അനുസരിച്ച് നിങ്ങള്‍ നിങ്ങളുടെ ചിലവുകള്‍ ക്രമീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്യാവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ചിലവുകളും അതില്‍ പരിഗണിക്കപ്പെടും. നിങ്ങളുടെ ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ക്കായും പണം മാറ്റി വയ്ക്കും.
വരുമാനത്തിന്റെ 30 ശതമാനം സമ്പാദ്യത്തിനായി മാറ്റി വയ്ക്കുമ്പോള്‍ അതില്‍ ഒരു വിഹിതം എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുവാനും മാറ്റി വയ്ക്കേണ്ടതുണ്ട്. ഒപ്പം കോവിഡ് പോലുള്ള സാഹചര്യങ്ങളില്‍ വരുമാനത്തില്‍ ഇടിവുണ്ടാകുമ്പോള്‍ സമ്പാദ്യത്തിനായി വക ഇരുത്തുന്ന തുകയില്‍ ആനുപാതികമായ കുറവ് വരുത്താവുന്നതാണ്. അടിയന്തിര ചിലവുകള്‍ക്കാണ് അത്തരം സമയങ്ങളില്‍ പ്രാധാന്യം നല്‍കേണ്ടത്. നേരത്തേ കരുതിച്ച എമര്‍ജന്‍സി ഫണ്ടും ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സഹായത്തിനെത്തും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
