ദീർഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ ഇപ്പോൾ മാറികൊണ്ടിരിക്കുകയാണ്. നിരവധി നിക്ഷേപകർ ചെറുതും വലുതുമായ അവരുടെ ലാഭങ്ങൾ ഇപ്പോൾ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കെതിരെ ലഭിച്ചിട്ടുള്ള മികച്ച വരുമാനം കണക്കിലെടുത്താൽ, നിക്ഷേപം തുടർന്നുപോകുക എന്നതാണ് എസ് ഐ പിയുടെ കാര്യത്തിൽ സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നത്. അതായത് ഇന്നത്തെ നഷ്ടം നാളത്തെ മൂന്നിരട്ടി നേട്ടമാകാനുള്ള സാധ്യതയുണ്ടെന്ന്.
റിസർവ്ഡ് ബാങ്ക് ഓഫ് ഇന്ത്യ ചെയർപേഴ്സൺ മാധബി പുരി ബുച്ച് എസ് ഐ പി നിക്ഷേപങ്ങൾക്ക് മികച്ച സമയം ഇപ്പോഴാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസ് ഐ പി നിക്ഷേപത്തിലെ മാർക്കറ്റ് താഴ്ച ഒഴിവാക്കി, ശരിയായ രീതിയിൽ നിങ്ങളുടെ നിക്ഷേപങ്ങളെ മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞാൽ ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് ബുച്ച് വ്യക്തമാക്കിയിരുന്നു.
മ്യൂച്വൽ ഫണ്ടുകൾ, വിപണിയുടെ ദൈർഘ്യമേറിയ വളർച്ചയിൽ നിന്നു നേട്ടം നേടുന്ന ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ്. 32 വർഷമായി മികച്ച വരുമാനം നൽകുന്ന കനറ റോബെക്കോ എക്വിറ്റി ഹൈബ്രിഡ് ഫണ്ടിന്റെ നേട്ടമാണ് അതിന് ഏറ്റവും നല്ല ഉദാഹരണം.
കനറ റോബെക്കോ എക്വിറ്റി ഹൈബ്രിഡ് ഫണ്ട്: വർഷങ്ങൾ കൊണ്ട് നേടിയ മുന്നേറ്റം
1993 ഫെബ്രുവരി 1-ന് ആരംഭിച്ച കനറ റോബെക്കോ എക്വിറ്റി ഹൈബ്രിഡ് ഫണ്ട് പ്രധാനമായും 65-80% ഓഹരികളിലും 20-35% കടപ്പത്രങ്ങളും പണശേഖരണ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒന്നായിരുന്നു. ബാലൻസ് പോർട്ട്ഫോളിയോ നിലനിർത്തി, ദീർഘകാല വളർച്ച ഉറപ്പാക്കുകയാണ് ഈ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.

2024 ഡിസംബർ 31-ന് പുറത്തു വന്ന കണക്കുകൾ പ്രകാരം, ഫണ്ടിന്റെ ആസ്തി മൂല്യനിർണ്ണയം (AUM) ₹10,747.36 കോടി ആയിട്ടുണ്ട്. എച്ഡിഎഫ്സി ബാങ്ക്, ഐസി ഐ സി ഐ ബാങ്ക്, ഇൻഫോസിസ് പോലെയുള്ള വലിയ ഓഹരികളിലേക്കാണ് ഫണ്ട് വലിയ തോതിൽ നിക്ഷേപം നടത്തുന്നത്.
എത്ര തിരിച്ചുവരവാണ് ഈ ഫണ്ട് ലഭ്യമാക്കിയത്?
ഫണ്ട് ക്രിസിൽ ഹൈബ്രിഡ് 35+65 - അഗ്ഗ്രസ്സീവ് ഇൻഡക്സ്, ബിഎസ്ഇ സെൻസെക്സ് ടി ആർ ഐ തുടങ്ങിയ ബഞ്ച്മാർക്ക് സൂചികകളെ മറികടന്നിട്ടുണ്ട്.
അന്ന് ₹10,000 മാസത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് എത്ര ലഭിക്കും?
ഫണ്ട് ആരംഭിച്ചത് മുതൽ മാസം ₹10,000 രൂപയുടെ എസ് ഐ പിയിൽ ചേർന്ന ഒരാൾ, 2024 ഡിസംബർ 31-ഓടെ ₹5.80 കോടി (₹5,80,92,367) ഇന്ന് സമ്പാദിച്ചേനെ! ഇതിന്റെ എക്സ് ഐ ആർ ആർ (Extended Internal Rate of Return) 13.90% ആയിരുന്നു. അതേസമയം, 1993-ൽ ₹10,000 ലംസം ആയി ഒരാൾ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇത് ₹3,46,160 ആയി ഇന്ന് വളർന്നേനെ.
എസ് ഐ പി നിക്ഷേപം: ദീർഘകാല സമ്പത്ത് സൃഷ്ടിയ്ക്കുള്ള മികച്ച മാർഗം
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വിപണിയെ മുൻകൂട്ടി പ്രവചിക്കാൻ ശ്രമിക്കാതെ ദീർഘകാലം എസ് ഐ പി തുടർന്നാൽ മികച്ച നേട്ടങ്ങൾ കൊയ്യാം. വിപണി ഇടിഞ്ഞാലും എസ് ഐ പി തുടരണം എന്നാണ് എല്ലാവരും വ്യക്തമാക്കുന്നത്. ഇത് കൂടുതൽ യൂണിറ്റുകൾ നേടാനും അതുവഴി ലാഭം ഇരട്ടിപ്പിക്കാനും സഹായിക്കും. ദീർഘകാലം സ്ഥിരതയോടെ നിക്ഷേപം തുടരുക എന്ന തന്ത്രം എസ് ഐ പികളുടെ കാര്യത്തിൽ വളർച്ചയുടെ സാധ്യതകളിൽ നിന്ന് പൂർണ്ണമായ ഫലപ്രാപ്തി കൈവരിക്കാൻ വേണ്ടി സഹായിക്കുന്നു.
വാർഷിക വിലയിരുത്തലുകൾ നടത്തുക, പോർട്ട്ഫോളിയോ വിശകലനം ചെയ്ത് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുക എന്നത് അനിവാര്യമാണ്. 1993 കനറ റോബെക്കോ എക്വിറ്റി ഹൈബ്രിഡ് ഫണ്ടിൽ ₹10,000 രൂപ മാസത്തിൽ നിക്ഷേപിച്ചവർക്ക് ഇന്ന് ₹5.80 കോടി ലഭിച്ചത്, ദീർഘകാല എസ് ഐ പി നിക്ഷേപത്തിന് എത്രത്തോളം പ്രാധാന്യമാണുള്ളതെന്ന് വ്യക്തമാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
