സംയുക്ത ഭവന വായ്പ എല്ലാ അപേക്ഷകര്‍ക്കും ഗുണകരമാകുന്നതെങ്ങനെ?

ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, ജോലി, ജോലി സ്ഥിരത, പ്രായം, പ്രതിമാസ വായ്പാ ബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞതിന് ശേഷം മാത്രമാണ് ബാങ്കുകള്‍ വായ്പ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, ജോലി, ജോലി സ്ഥിരത, പ്രായം, പ്രതിമാസ വായ്പാ ബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞതിന് ശേഷം മാത്രമാണ് ബാങ്കുകള്‍ വായ്പ അനുവദിച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ബാങ്ക് നിശ്ചയിച്ചിരിക്കുന്ന യോഗ്യത ഇല്ലാതിരുന്നാല്‍ നിങ്ങളുടെ വായ്പാ അപേക്ഷ ബാങ്ക് തള്ളിക്കളയും. കൂടാതെ പരിമിതമായ തിരിച്ചടവ് ശേഷി കാരണം നിങ്ങള്‍ക്ക് മതിയായ തുക കണ്ടെത്താന്‍ കഴിയാതെയും വരും. എന്നാല്‍ സംയുക്ത ഭവന വായ്പകള്‍ ഈ സാഹചര്യത്തില്‍ നിങ്ങളുടെ സഹായത്തിനെത്തും.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

നേട്ടങ്ങള്‍ പലത്

നേട്ടങ്ങള്‍ പലത്

സംയുക്തമായി ഭവന വായ്പകള്‍ എടുക്കുന്നത് കൊണ്ട് പല നേട്ടങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് പറയുന്നതിന് മുമ്പായി എന്താണ് സംയുക്ത ഭവന വായ്പയെന്നും അതിനായി എങ്ങനെയാണ് അപേക്ഷിക്കുക എന്നും നമുക്ക് നോക്കാം. സംയുക്ത ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആര്‍ക്കൊക്കെയാണ് നമ്മുടെ വായ്പാ പങ്കാളിയാകുവാന്‍ സാധിക്കുക എന്ന് ആദ്യം അറിഞ്ഞിരിക്കണം. നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുത്വത്തില്‍ ഉള്ള ഒരു വ്യക്തിയെ നിങ്ങള്‍ക്ക് സംയുക്ത ഭവന വായ്പയില്‍ വായ്പാ പങ്കാളിയാക്കാവുന്നതാണ്.

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?

വായ്പാ പങ്കാളിയായി ആരൊക്കെ?

വായ്പാ പങ്കാളിയായി ആരൊക്കെ?

ഓരോ വായ്പാ ദാതാവും ഓരോ തരത്തിലാണ് സംയുക്ത ഭവന വായ്പയിലെ വായ്പാ പങ്കാളികളുടെ ബന്ധം നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും പൊതുവേ പങ്കാളി, മക്കള്‍, മാതാപിതാക്കള്‍, ഏറ്റവും അടുത്ത രക്തബന്ധമുള്ള മറ്റ് ബന്ധുക്കള്‍ തുടങ്ങിയവരെയാണ് വായ്പാ പങ്കാളികളായി മിക്ക ബാങ്കുകളും പൊതുവേ അംഗീകരിക്കുന്നത്. ചില ബാങ്കുകള്‍ സഹോദരങ്ങളേയോ, വിവാഹിതരാകാത്ത പങ്കാളികളേയോ സംയുക്ത ഭവന വായ്പയില്‍ വായ്പാ പങ്കാളികളാകുവാന്‍ അനുവദിക്കാറില്ല. ഇനി ഒന്നിലധികം പേരുടെ ഉടമസ്ഥതയിലുള്ള വസ്തുവാണെങ്കില്‍ വസ്തുവിന്റെ എല്ലാ ഉടമസ്ഥരും ഭവന വായ്പയില്‍ വായ്പാ പങ്കാളികളാകണം.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

വായ്പ എളുപ്പത്തില്‍ ലഭിക്കും

വായ്പ എളുപ്പത്തില്‍ ലഭിക്കും

ഒരു വായ്പാ പങ്കാളി കൂടി നിങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ അയാളുടെ വരുമാനവും ഉയര്‍ന്ന വായ്പാ തിരിച്ചടവ് ശേഷിയുമൊക്കെ നിങ്ങളുടെ മൊത്തത്തിലുള്ള വായ്പാ യോഗ്യത ഉയര്‍ത്തുകയാണ് ചെയ്യുക. സഹ വായ്പാ അപേക്ഷകര്‍ക്കും വായ്പാ തിരിച്ചടവില്‍ തുല്യമായ ഉത്തരവാദിത്വം ഉണ്ടെന്നത് വായ്പാ ദാതാവിന്റെ റിസ്‌ക് കുറയ്ക്കും. അതിനാല്‍ നിങ്ങള്‍ക്ക് വായ്പ അനുവദിച്ചു നല്‍കുന്നതിനുള്ള സാധ്യതകളും ഉയരും. ഇഎംഐ ശേഷി കണക്കാക്കുന്ന സമയത്ത് വായ്പാ പങ്കാളിയുടെ കൂടെ വരുമാനം കണക്കിലെടുക്കുന്നതിനാല്‍ ഉയര്‍ന്ന തുക വായ്പയായി ലഭിക്കുന്നതിനും കാരണമാകും.

അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം കൊണ്ടുപോകാതിരിക്കാന്‍ ഇവ ശ്രദ്ധിയ്ക്കാം; മുന്നറിയിപ്പുമായി എസ്ബിഐ

വായ്പ ലഭിക്കുവാനുള്ള സാധ്യകള്‍ ഉയരുന്നു

വായ്പ ലഭിക്കുവാനുള്ള സാധ്യകള്‍ ഉയരുന്നു

സാധാരണ ഒട്ടുമിക്ക ബാങ്കുകള്‍ക്കും വായ്പ എടുത്തിരിക്കുന്ന വ്യക്തിയ്ക്ക് 70 വയസ്സ് പ്രായമാകുന്നതിന് മുമ്പേ തന്നെ വായ്പാ ബാധ്യത അവസാനിക്കണം എന്നതാണ് തീരുമാനം. അതിനാല്‍ തന്നെ 60കളോട് അടുത്ത് പ്രായമുള്ള വ്യക്തികള്‍ക്ക് വായ്പ അനുവദിച്ചു കിട്ടാന്‍ പ്രയാസമാണ്. വായ്പ ലഭിച്ചാലും കുറഞ്ഞ വായ്പാ കാലാവധി മാത്രമേ അനുവദിക്കൂ എന്നതിനാല്‍ ഇഎംഐ തുക ഏറെ ഉയര്‍ന്നതുമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുറഞ്ഞ പ്രായമുള്ള ഒരു വായ്പാ പങ്കാളി നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഇത്തരം പ്രയാസങ്ങളെല്ലാം ഒഴിവാക്കുവാന്‍ സാധിക്കും.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

നികുതി നേട്ടവും പലിശ ഇളവും

നികുതി നേട്ടവും പലിശ ഇളവും

പ്രാഥമിക അപേക്ഷകനൊപ്പം വായ്പാ പങ്കാളിയ്ക്കും നികുതി നേട്ടങ്ങളുണ്ടാകുമെന്നതാണ് സംയുക്ത ഭവന വായ്പയുടെ മറ്റൊരു പ്രധാന സവിശേഷത. വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും വകുപ്പ് 24ബി പ്രകാരം 2 ലക്ഷം രൂപ വരെയും നികുതി ഇളവ് ലഭിക്കുവാനുള്ള അര്‍ഹത ഇരുവര്‍ക്കുമുണ്ട്. സ്ത്രീ അപേക്ഷകര്‍ക്ക് ഭവന വായ്പാ പലിശ നിരക്കില്‍ ബാങ്കുകള്‍ കിഴിവ് നല്‍കാറണ്ട്. വായ്പാ പങ്കാളി വനിതയാണെങ്കില്‍ 5 ബേസിസ് പോയിന്റുകള്‍ വരെ പലിശ നിരക്കില്‍ ഇളവ് ലഭിച്ചേക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക ലാഭിക്കുവാന്‍ ഇതുവഴി അപേക്ഷകര്‍ക്ക് സാധിക്കും.

Read more about: home loan
English summary

how a joint home Enhances your loan eligibility? What are the other benefits? Explained | സംയുക്ത ഭവന വായ്പ എല്ലാ അപേക്ഷകര്‍ക്കും ഗുണകരമാകുന്നതെങ്ങനെ?

how a joint home Enhances your loan eligibility? What are the other benefits? Explained
Story first published: Thursday, July 22, 2021, 8:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X