നിക്ഷേപങ്ങളിൽ ഏറ്റവും ലാഭകരമായ നിക്ഷേപ രീതിയാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ അതിലേറെ അപകട സാധ്യതയും ഇതിനുണ്ട്. ഓഹരി വിപണിയുടെ അപ്രതീക്ഷിതമായ കയറ്റിറക്കങ്ങൾ നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ ഓഹരികൾ വാങ്ങുന്നത് അത്ര എളുപ്പമല്ല. പക്ഷേ ഓഹരിയിൽ നിക്ഷേപിക്കാൻ ആഗ്രഹമുള്ളവർ ധാരാളമുണ്ട്. അവർക്കായാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ഇതിലൊരു ആശയക്കുഴപ്പമുണ്ട്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ അക്കൗണ്ട് ഉടമ മരണമടഞ്ഞാൽ നിക്ഷേപ തുക ആർക്കാണ് ലഭിക്കുന്നത്?. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുമോ? ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപകൻ മരിക്കുമ്പോൾ, അയാളുടെ നിയമപരമായ അവകാശികൾക്കും നോമിനികൾക്കും ഈ നിക്ഷേപം ക്ലെയിം ചെയ്യാമെന്ന് ഉറപ്പാക്കുന്ന ചില വ്യവസ്ഥകളുണ്ട്. ഈ പ്രക്രിയയെ 'യൂണിറ്റ് ട്രാൻസ്മിഷൻ' എന്ന് വിളിക്കുന്നു. ഇത്തരത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകൻ മരണമടഞ്ഞാൽ നിക്ഷേപം എങ്ങനെ ക്ലെയിം ചെയ്യാമെന്ന് പരിശോധിക്കാം...
നിക്ഷേപന്റെ മരണ ശേഷം ആർക്ക് ക്ലെയിം ചെയ്യാം?
നിക്ഷേപകൻ മരണപ്പെട്ടാൽ അതുവരെയുള്ള നിക്ഷേപം മറ്റൊരു അവകാശിക്ക് അവരുടെ പേരിലേക്ക് മാറ്റാം. അതിനായി മ്യൂച്വൽ ഫണ്ട് ഹൗസിലേക്ക് ഒരു ക്ലെയിം സമർപ്പിക്കുന്ന വ്യക്തിയെയോ ആളുകളെയോ ക്ലെയിമൻ്റ്സ് എന്ന് വിളിക്കുന്നു. ഇത്തരത്തിൽ 3 തരം ക്ലെയിമന്റ്സ് നിലവിലുണ്ട്.
- ജോയിൻ്റ് അക്കൗണ്ട് ഉടമകൾ
- നോമിനി(കൾ)
- നിയമപരമായ അവകാശികൾ

പ്രായപൂർത്തിയായ നോമിനി
മറ്റു അവകാശികൾ ഇല്ലാത്ത നിക്ഷേപകനാണെങ്കിൽ പ്രായപൂർത്തിയായ ഒരു നോമിനിക്ക് നിക്ഷേപകൻ മരണപ്പെടുമ്പോൾ ക്ലെയിം ചെയ്യാനാവും. അതിനായി ആദ്യം RTA-കളിലേക്കോ, AMC ശാഖകളിൽ നേരിട്ടോ T3 ഫോം സമർപ്പിച്ചുകൊണ്ട് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ നോമിനിയുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ഈ അപേക്ഷയ്‌ക്കൊപ്പം നിക്ഷേപകന്റെ മരണ സർട്ടിഫിക്കറ്റ്, ക്ലെയിം ചെയ്യുന്നയാളുടെ പാൻ കാർഡ്, കെവൈസി ഫോം, റദ്ദാക്കിയ ചെക്ക്/ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്/പാസ്‌ബുക്ക്, മരിച്ച വ്യക്തിയുടെ ഐഡി പ്രൂഫ് എന്നിവ ഉൾപ്പെടുന്ന രേഖകളും സമർപ്പിക്കേണ്ടതുണ്ട്. വിവരങ്ങളെല്ലാം ഫോം T3-ൽ പറഞ്ഞിരിക്കുന്നത് പോലെ സമർപ്പിക്കുക.
അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന ക്ലെയിം തുക 5 ലക്ഷം രൂപ വരെയാണെങ്കിൽ, അനുബന്ധം-I(എ) പ്രകാരം ബാങ്ക് മാനേജർ നോമിനിയുടെ ഒപ്പ് അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ ലഭിക്കുന്ന തുക 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ നോമിനിയുടെ ഒപ്പ് നോട്ടറി പബ്ലിക് അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഎഫ്‌സി) സാക്ഷ്യപ്പെടുത്തിയിരിക്കണം.
പ്രായപൂർത്തിയാവാത്ത നോമിനി
ഒരുപക്ഷേ നോമിനി പ്രായപൂർത്തിയാവാത്ത വ്യക്തിയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക;
(i) പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്
(ii) കുട്ടിയുടെ രക്ഷിതാവിന്റെ പാൻ കാർഡിൻ്റെ പകർപ്പ്
(iii) രക്ഷിതാവിന്റെ KYC ഫോം
(iv) രക്ഷിതാവിൻ്റെ ഒപ്പ് സാക്ഷ്യപ്പെടുത്തുക (പ്രായപൂർത്തിയാകാത്തയാളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ രക്ഷിതാവുമായുള്ള പ്രായപൂർത്തിയാകാത്തയാളുടെ ജോയിൻ്റ് അക്കൗണ്ട് പ്രകാരം)
ഈ പറഞ്ഞ രേഖകളെല്ലാം ഫോം T3-ൽ പറഞ്ഞിരിക്കുന്നതുപോലെ നോമിനി സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. അവസാനം വെരിഫിക്കേഷനു വേണ്ടി ഒറിജിനൽ രേഖകൾ കൈവശം ഉണ്ടായിരിക്കണം. എന്നാൽ ഈ മ്യൂച്വൽ ഫണ്ട് അക്കൗണ്ടിൽ നോമിനേഷൻ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിയമപരമായ അവകാശി ഇത് ക്ലെയിം ചെയ്യാം. പക്ഷേ നിങ്ങൾ വേറെയും ചില രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാൻ amfiindia.com വെബ്സൈറ്റിലോ ബന്ധപ്പെട്ട എ.എം.സി ശാഖകളിലോ സന്ദർശിക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications