ദൈനംദിന ആവശ്യങ്ങൾക്കായി സ്ഥിര വരുമാനം ഉറപ്പാക്കേണ്ടതുണ്ട്. വിരമിച്ചതിന് ശേഷവും ഒരു വ്യക്തി സ്വന്തം പണം കൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾക്ക് പെൻഷൻ ക്രമീകരണം ഇല്ലെങ്കിൽ, ഉറപ്പായും നിങ്ങളുടെ വിരമിക്കലിന് ശേഷം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. വിരമിക്കലിന് ശേഷവും എല്ലാ മാസവും ഒരു നിശ്ചിത വരുമാനം നേടിയെടുക്കാൻ, തൊഴിൽ ചെയ്യുന്ന കാലം മുതൽ തന്നെ ചില പദ്ധതികളിൽ നിക്ഷേപം നടത്തുന്നതാണ് ഏറ്റവും നല്ലത്.
ഈയൊരു സാഹചര്യത്തിൽ സർക്കാരിന്റെ അടൽ പെൻഷൻ യോജന മികച്ചൊരു പദ്ധതിയാണെന്ന് വിലയിരുത്താനാകും. 18 വയസ് മുതൽ 40 വയസുള്ളവർക്ക് വരെ നിക്ഷേപം നടത്താവുന്ന ഒരു പദ്ധതിയാണിത്. ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുമ്പോൾ, നിങ്ങൾ അടയ്ക്കേണ്ട വരിസംഖ്യ ചെറുതായിരിക്കും. അപ്പോൾ 18 വയസ് മുതൽ തന്നെ നിക്ഷേപം നടത്തുന്ന ഒരാളുടെ വരിസംഖ്യ വളരെ കുറഞ്ഞ തുകയായിരിക്കും. നികുതിദായകരല്ലാത്ത ആളുകൾക്ക് മാത്രമാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക.

18 വയസിൽ അടൽ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, പ്രതിമാസം നിങ്ങൾ അടയ്ക്കേണ്ട തുക 210 രൂപയായിരിക്കും. അപ്പോൾ ഒരു ദിവസം 7 രൂപ മാറ്റിവെച്ചാൽ ഒരു മാസം നിങ്ങൾക്ക് പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കും. അങ്ങനെ ദിവസവും 7 രൂപ പദ്ധതിക്കായി മാറ്റിവെക്കുന്നതിലൂടെ, 60 വയസിൽ നിങ്ങൾക്ക് 5000 രൂപ പെൻഷൻ ലഭിക്കുന്നതായി ക്രമീകരിക്കാം.
18 വയസിനു മുകളിലുള്ളവരെ പരിഗണിക്കുമ്പോൾ, 19 വയസിൽ 228 രൂപ, 20 വയസിൽ 248 രൂപ, 21 വയസിൽ 269 രൂപ, 22 വയസിൽ 292 രൂപ, 23 വയസിൽ 318 രൂപ, 24 വയസിൽ 346 രൂപ, 25 വയസിൽ 376 രൂപ, 26 വയസിൽ 409 രൂപ, 27 വയസിൽ 446 രൂപ, 28 വയസിൽ 485 രൂപ, 29 വയസിൽ 529 രൂപ, 30 വയസിൽ 577 രൂപ, 31 വയസിൽ 630 രൂപ, 32 വയസിൽ 689 രൂപ, 33 വയസിൽ 752 രൂപ, 34 വയസിൽ 824 രൂപ, 35 വയസിൽ 902 രൂപ, 36 വയസിൽ 990 രൂപ, 37 വയസിൽ 1087 രൂപ, 38 വയസിൽ 1196 രൂപ, 39 വയസിൽ 1318 രൂപ, 40 വയസിൽ 1454 രൂപ എന്നിങ്ങനെ പ്രതിമാസം വരിസംഖ്യയായി അടയ്ക്കേണ്ട തുക കണക്കുകൂട്ടാം.
അടൽ പെൻഷൻ യോജന പദ്ധതി ആരംഭിക്കണമെങ്കിൽ, ആദ്യം നിങ്ങളൊരു ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുറക്കണം. നേരത്തെ തന്നെ അക്കൗണ്ടുണ്ടെങ്കിൽ, പദ്ധതിയുടെ അപേക്ഷ ഫോം അവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കും. വിവരങ്ങൾ എല്ലാം കൃത്യമായി ഫോം പൂരിപ്പിക്കണം. നിങ്ങളുടെ എല്ലാ രേഖകളും പരിശോധിച്ചുറപ്പിച്ചതിന് ശേഷം അടൽ പെൻഷൻ യോജനക്ക് കീഴിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
