'കോടീശ്വരൻ ആകണമെങ്കിൽ അവരെ പോലെ നിക്ഷേപിക്കണം, നികുതി ലാഭിക്കണം', എങ്ങനെ എന്നറിയണ്ടേ?

പല വ്യക്തികളും കോടീശ്വരന്മാരായതിന്റെ പിന്നിൽ ഭാഗ്യം മാത്രമല്ല, മറിച്ച് യുക്തിപരമായ നിക്ഷേപങ്ങളും നികുതി ലാഭം നേടാനുള്ള കൃത്യമായ തന്ത്രങ്ങളുമാണ്. അവർ സമ്പത്ത് വർദ്ധിപ്പിക്കുമ്പോൾ അതിനനുസരിച്ചുള്ള നികുതി കെട്ടുക എന്നതിൽ നിന്ന് നിയമാനുസൃതമായ മാർഗങ്ങളിലൂടെ ഒഴിവാകുന്നു. ഷേർ മാർക്കറ്റ്, സ്റ്റാർട്ടപ്പുകൾ, റിയൽ എസ്റ്റേറ്റ്, എന്നിവയിലേക്ക് വലിയ തോതിൽ അവർ നിക്ഷേപം നടത്തുന്നു. അതേസമയം, ഓഫ്‌ഷോർ നിക്ഷേപം, ചാരിറ്റബിൾ ഡൊണേഷൻ, നികുതി-പരിപാലിത ഫണ്ടുകൾ എന്നിവയുടെ സഹായത്തോടെ നികുതി ബാധ്യത വൻതോതിൽ കുറയ്ക്കുകയും ചെയ്യുന്നു.

കോടീശ്വരന്മാർ എവിടെയാണ് നിക്ഷേപിക്കുന്നത്?

നിങ്ങൾക്കു കരുതുന്നത് പോലെ കോടീശ്വരന്മാർ വൻകമ്പനികളിൽ മാത്രമാണ് പണം നിക്ഷേപിക്കുന്നത് എന്നതല്ല സത്യം. അവർ വിവിധ മേഖലകളിൽ നിക്ഷേപം വ്യാപിപ്പിക്കുന്നു. ഇതിലൂടെ റിസ്ക് കുറയ്ക്കുകയും, ദീർഘകാല വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.

1. സ്റ്റോക്ക് മാർക്കറ്റിലെ തന്ത്രപരമായ നിക്ഷേപം

*വാരൻ ബഫറ്റ്, രാകേഷ് ജുൻജുൻവാല, രാധാകിഷൻ ദമാനി എന്നിവരുടെ ജീവിതം നോക്കുമ്പോൾ അവർക്കെല്ലാം ഉള്ളത് ദീർഘകാല നിക്ഷേപ തന്ത്രം ആണെന്ന് കാണാം.

*ദീർഘകാല വളർച്ച ഉറപ്പുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നത് കോടീശ്വരന്മാരുടെ പ്രധാന തന്ത്രമാണ്.

*മികച്ച ബിസിനസ് മോഡലുകളുള്ള, വിപണിയിൽ വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ അവർ ദീർഘകാലം പണം നിക്ഷേപിക്കുന്നു.

*റൈറ്റ് ടൈം എൻട്രി - മാർക്കറ്റ് താഴ്ന്ന സമയത്ത് വാങ്ങി വില ഉയരുമ്പോൾ പിടിച്ച് വയ്ക്കുക എന്നതാണ് അവരുടെ തന്ത്രം.

2. സ്റ്റാർട്ടപ്പുകൾ

*ഇന്നത്തെ കാലഘട്ടത്തിൽ കോടീശ്വരന്മാരുടെ ശ്രദ്ധ വൻതോതിൽ സ്റ്റാർട്ടപ്പുകളിലേക്കാണ് നീങ്ങുന്നത്.

*സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ചെയ്ത്, അവയുടെ വളർച്ചയോടെ വലിയ ലാഭം നേടുന്നു.

*പ്രൈവറ്റ് ഇക്വിറ്റി

പൊതു വിപണിയിലേക്കു വരുന്നതിനു മുമ്പുള്ള അൺ ലിസ്റ്റഡ് ഷെയർസ് വാങ്ങുന്നു.

*ടാക്‌സ് ബെനഫിറ്റ്

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചാൽ ഇന്ത്യൻ സർക്കാരിന്റെ നികുതി ഇളവുകൾ ഉപയോഗപ്പെടുത്താം.

3. റിയൽ എസ്റ്റേറ്റ്: ഭൂമിയിലേക്ക് കെട്ടിപ്പടുക്കുന്ന സമ്പത്ത്

*മുകേഷ് അംബാനി പോലുള്ള കോടീശ്വരന്മാർ വിവിധ രാജ്യങ്ങളിൽ അത്യാധുനിക ആസ്തികൾ സ്വന്തമാക്കുന്നു.

*റെന്റൽ വരുമാനം

വാണിജ്യ കെട്ടിടങ്ങൾ വാടകക്ക് കൊടുത്ത് സ്ഥിര വരുമാനം നേടുന്നു.

*ആസ്തിയുടെ മൂല്യവർദ്ധന

വർഷങ്ങൾക്കിപ്പുറം ഭൂമിയുടെ വില വർദ്ധിച്ച് വൻ ലാഭം ലഭിക്കുന്നു.

4. ആൾട്ടർനെറ്റിവ് അസറ്റ്:

സ്വർണം, ആർട്ട്, ക്രിപ്‌റ്റോകറൻസി, ഹെഡ്ജ് ഫണ്ടുകൾ പോലുള്ളവ

*വിപണിയിൽ അനിശ്ചിതത്വം ഉണ്ടാകുമ്പോൾ ഇത്തരം ആസ്തികൾ കോടീശ്വരന്മാർക്ക് രക്ഷാകവചം നൽകുന്നു.

*സ്വർണം

വിപണി താഴ്ന്നിട്ടും വില സ്ഥിരത പുലർത്തുന്ന സുരക്ഷിത നിക്ഷേപം.

*ആർട്ട് & ആന്റിക്‌സ്

അപൂർവമായ ചിത്രങ്ങൾ, പൈന്റിംഗുകൾ, കലാനിർമ്മിതികൾ എന്നിവ പണം നിക്ഷേപിക്കാൻ ഉപയോഗിക്കുന്നു.

*ഹെഡ്ജ് ഫണ്ടുകൾ

വിപണി നിലനില്ക്കാൻ കഷ്ടപ്പെടുമ്പൊൾ പോലും ലാഭം നൽകുന്ന ഒരു പ്രൊഫഷണൽ-മാനേജ്ഡ് ഫണ്ട്.

'കോടീശ്വരൻ ആകണമെങ്കിൽ അവരെ പോലെ നിക്ഷേപിക്കണം, നികുതി ലാഭിക്കണം', എങ്ങനെ എന്നറിയണ്ടേ?

കോടീശ്വരന്മാർ എങ്ങനെ നികുതി ലാഭിക്കുന്നു?

വലിയ വരുമാനം ഉണ്ടാക്കുമ്പോൾ അതിനനുസരിച്ചുള്ള നികുതി കൊടുക്കേണ്ടതാണെന്ന് കരുതാറുണ്ടോ? എന്നാൽ കോടീശ്വരന്മാർ നിയമപരമായ മാർഗങ്ങൾ ഉപയോഗിച്ച് നികുതി ബാധ്യത വൻതോതിൽ കുറയ്ക്കുന്നു.

1. ഓഫ്‌ഷോർ നിക്ഷേപം

ഓഫ്‌ഷോർ നിക്ഷേപം അഥവാ വിദേശ രാജ്യങ്ങളിലെ നിക്ഷേപം കോടീശ്വരന്മാർക്കിടയിൽ വളരെ സാധാരണമാണ്. കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളിൽ പണം നിക്ഷേപിക്കുന്നു.
ടാക്‌സ് ഹേവൻസ് രാജ്യങ്ങൾ- (സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയവ).

2. ടാക്‌സ്-എഫിഷ്യൻറ് നിക്ഷേപങ്ങൾ

*ഇ എൽ എസ് എസ് മ്യൂച്വൽ ഫണ്ടുകൾ - ഇന്ത്യയിൽ കോടീശ്വരന്മാർ ഇക്യുറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം ഉപയോഗിച്ച് നികുതി ലാഭിക്കുന്നു.

*ഓപ്പർച്ച്യൂണിറ്റി സോണുകൾ, അമേരിക്കയിൽ ചില പ്രദേശങ്ങളിൽ നിക്ഷേപിച്ചാൽ നികുതി ഇളവ് ലഭിക്കുന്നു.

3. ചാരിറ്റബിൾ ഡൊണേഷൻ

*അസിം പ്രേംജി, ബിൽ ഗേറ്റ്സ് പോലുള്ളവരൊക്കെ അവരുടെ സമ്പത്തിന്റെ വലിയൊരു പങ്ക് സേവനത്തിനായി നൽകുന്നു. ഇതോടെ സെക്ഷൻ 80G പ്രകാരം ചാരിറ്റബിൾ ട്രസ്റ്റുകൾ വഴി നികുതി ഇളവ് ലഭിക്കുന്നു.

*ഗിവിങ് പ്ളെഡ്ജ്

കോടീശ്വരന്മാർ അവരുടെ സമ്പത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യത്തിന് നൽകുന്നു.

4. സർക്കാർ നികുതി ഇളവുള്ള പദ്ധതികൾ

പി എം എ വൈ പോലുള്ള സർക്കാർ പദ്ധതികളിൽ നിക്ഷേപിച്ച് നികുതി ഇളവ് നേടും.

നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപം ചെയ്ത് സെക്ഷൻ 80സിസിഡി പ്രകാരം നികുതി ഇളവ്.

കോടീശ്വരന്മാർക്കുള്ള നിക്ഷേപ തന്ത്രങ്ങൾ സാധാരണ നിക്ഷേപകർക്കും പിന്തുടരാം. വൈവിധ്യമാർന്ന നിക്ഷേപം, നികുതി ലാഭം, ദീർഘകാല വളർച്ച എന്നിവയിൽ കേന്ദ്രീകരിച്ചാണ് അവർ സമ്പത്ത് വർദ്ധിപ്പിക്കുന്നത്. താങ്കളും ഈ തന്ത്രങ്ങൾ പഠിച്ച് സമ്പത്ത് വർദ്ധിപ്പിക്കാനും നികുതി ലാഭിക്കാനും ശ്രമിക്കൂ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X