കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ ലഭിക്കുമോ? അറിയാം

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വളരെ താഴ്ന്ന നിരക്കിലാണ് ഉള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു വായ്പ എടുക്കേണ്ട അത്യാവശ്യ സാഹചര്യവും ഉണ്ടായിരിക്കുകയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വളരെ താഴ്ന്ന നിരക്കിലാണ് ഉള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു വായ്പ എടുക്കേണ്ട അത്യാവശ്യ സാഹചര്യവും ഉണ്ടായിരിക്കുകയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ അനുവദിച്ചു തരാനുള്ള സാധ്യത എത്രയുണ്ട്? ഏവരുടെയും മനസ്സിലുണ്ടാകാനിടയുള്ള ചോദ്യങ്ങളില്‍ ഒന്നാണിത്. ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്ന നിരക്കിലാണ് ഉള്ളത് എങ്കിലും തനിക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ എന്നത്.

വ്യക്തിഗത വായ്പ ലഭിക്കുവാന്‍

വ്യക്തിഗത വായ്പ ലഭിക്കുവാന്‍

യഥാര്‍ഥത്തില്‍, നിങ്ങള്‍ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തിയാണെങ്കിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. ഓണ്‍ലനായോ ഓഫ് ലൈനായോ ഇതിനായുള്ള അപേക്ഷ നിങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ അപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് പറയുന്നതിന് മുമ്പായി ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം എന്താണെന്നും അത് മെച്ചപ്പെടുത്താന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും നമുക്ക് നോക്കാം.

സിബില്‍ സ്‌കോര്‍

സിബില്‍ സ്‌കോര്‍

ക്രെഡിറ്റ് സ്‌കോറിന്റെ മറ്റൊരു പേരാണ് സിബില്‍ സ്‌കോര്‍. 300 മുതല്‍ 600 വരെ സംഖ്യകള്‍ക്കിടയിലുള്ള ഒരു അളവുകോലാണിത്. അത് വായ്പാ അപേക്ഷകന്റെ വായ്പാ മൂല്യം അഥവാ തിരിച്ചടവ് ശേഷി വിലയിരുത്തുവാന്‍ വായ്പാ ദാതാവിനെ സഹായിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ 750ന് മുകളിലാകുന്നതാണ് എപ്പോഴും അഭിലഷണീയമായിട്ടുള്ളത്. അത് കുറഞ്ഞ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കാന്‍ നിങ്ങളെ സഹായിക്കും. ഇനി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 750നും താഴെയാണെങ്കിലും നിങ്ങള്‍ നിരാശരാകേണ്ടതില്ല. നിങ്ങള്‍ക്ക് വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. എന്നാലതേ സമയം വായ്പയുടെ പലിശ നിരക്ക് അല്‍പ്പം ഉയര്‍ന്നിരിക്കും.

സിബില്‍ സ്‌കോര്‍ ഉയര്‍ന്നാല്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

സിബില്‍ സ്‌കോര്‍ ഉയര്‍ന്നാല്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

അതായത് ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ എത്ര ഉയര്‍ന്നിരിക്കുന്നുവോ നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാനുള്ള സാധ്യതയും അത്രതന്നെ ഉയര്‍ന്നിരിക്കും എന്നര്‍ഥം. എന്നാല്‍ അതിനര്‍ഥം കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗ് ഉള്ളവര്‍ക്ക് വായ്പ ലഭിക്കുകയില്ല എന്നല്ല. വായ്പ ലഭിക്കും. എന്നാല്‍ ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ള വ്യക്തികളേക്കാള്‍ ഉയര്‍ന്ന പലിശ നിങ്ങളില്‍ നിന്നും ഈടാക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും വായ്പ ലഭിക്കും. പലിശ നിരക്കില്‍ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.

750ന് മുകളിലേക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുവാന്‍

750ന് മുകളിലേക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുവാന്‍

നിങ്ങള്‍ക്ക് ഭാവിയില്‍ വ്യക്തഗത വായ്പകള്‍ക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിബില്‍ സ്‌കോര്‍ മികച്ച നില നിര്‍ത്തേണ്ടത് അനുവാര്യമാണ്. കുറഞ്ഞ പലിശ നിരക്കില്‍ വായ്വ സ്വന്തമാക്കുവാന്‍ അത് നിങ്ങളെ സഹായിക്കും. രണ്ട് മാസമോ അതില്‍ കുറവോ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നതാണ് സത്യം. 750ന് മുകളിലേക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

സിബില്‍ വെബ്‌സൈറ്റിലൂടെ പരിശോധിക്കാം

സിബില്‍ വെബ്‌സൈറ്റിലൂടെ പരിശോധിക്കാം

നിലിവില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 750ന് മുകളിലാണെങ്കില്‍ ഈ ആശങ്കകളുടെയൊന്നും ആവശ്യമില്ല. സിബില്‍ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തുവാന്‍ സാധിക്കും. നിങ്ങളുടെ സ്‌കോര്‍ 750ന് താഴെയാണെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കണം.

വായ്പാ ഇഎംഐ തിരിച്ചടവ്

വായ്പാ ഇഎംഐ തിരിച്ചടവ്

നിലവില്‍ നിങ്ങള്‍ക്കൊരു വായ്പ ഉണ്ടെങ്കില്‍ അതിന്റെ ഇഎംഐ അടവുകളിലും വീഴ്ച വരുത്തരുത്. കൃത്യസമയത്ത് ഭവന വായ്പകളുടേയും വാഹന വായ്പകളുടേയും മറ്റും ഇഎംഐകള്‍ മുടങ്ങാതെ തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ ഉയരുവാന്‍ സഹായിക്കും. മാസത്തില്‍ ഒന്നിലധികം തവണ സിബില്‍ സ്‌കോര്‍ റിപ്പോര്‍ട്ട് എടുക്കരുത്. കൂടുതല്‍ തവണ വെബ്‌സൈറ്റിലൂടെ സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നതും ഉദ്യോഗസ്ഥരെ നിങ്ങളുടെ കാര്യത്തില്‍ സംശയാലുക്കളാക്കും.

വായ്പകള്‍ ആവശ്യത്തിന് മാത്രം

വായ്പകള്‍ ആവശ്യത്തിന് മാത്രം

ആവശ്യത്തിലധികം വായ്പകള്‍ എടുക്കാതിരിക്കുക എന്നതാണ് പ്രധാന കാര്യം. ഇനി നിങ്ങള്‍ക്ക് മതിയായ സിബില്‍ സ്‌കോര്‍ ഉണ്ട് എങ്കിലും നിങ്ങളുടെ പേരില്‍ വളരെയേറെ വായ്പാ ബാധ്യതകള്‍ കാണുകയാണെങ്കില്‍ ചില ബാങ്കുകളെങ്കിലും വ്യക്തിഗത വായ്പയ്ക്കായുള്ള നിങ്ങളുടെ അപേക്ഷ തിരസ്‌കരിക്കാന്‍ സാധ്യതയുണ്ട്.

Read more about: credit score
English summary

How Can You Get Personal Loans With Low Credit Score In 2021? Know In Detail |കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ ലഭിക്കുമോ? അറിയാം

How Can You Get Personal Loans With Low Credit Score In 2021? Know In Detail
Story first published: Monday, May 24, 2021, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X