അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് പണത്തിനായി ആവശ്യം വരുമ്പോള്‍ നമ്മള് കൈയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി പണം കണ്ടെത്താറുണ്ട്.
അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് പണത്തിനായി ആവശ്യം വരുമ്പോള്‍ നമ്മള് കൈയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി പണം കണ്ടെത്താറുണ്ട്. കോവിഡ് സാഹചര്യമുണ്ടാക്കിയ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും തത്ക്കാലാശ്വാസം നേടുന്നതിനായി സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് തയ്യാറെടുക്കുന്നവെങ്കില് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വില്‍പ്പന നടത്തും മുമ്പ് തന്നെ നിങ്ങളുടെ സ്വര്‍ണാഭരണത്തിന്റെ ശരിയായ ഭാരവും ശുദ്ധതയും മനസ്സിലാക്കേണ്ടതുണ്ട്. സ്വര്‍ണാഭരണം വാങ്ങിച്ചതിന്റെ റിസീപ്റ്റ് സൂക്ഷിച്ച് വയ്ക്കുന്നത് ഇത് മനസ്സിലാക്കുവാന്‍ ഗുണകരമാകും. നിങ്ങളുടെ പക്കലുള്ള സ്വര്‍ണത്തിന് മികച്ച തുക ഉറപ്പു വരുത്തുന്നതിനായി നിങ്ങള്‍ക്ക് സമീപത്തുള്ള ഒന്നിലധികം ജ്വല്ലറികളെ സമീപിച്ച് വില അന്വേഷിക്കാവുന്നതാണ്. മൂല്യം കണക്കാക്കുന്നതിനായി യഥാര്‍ഥത്തില്‍ അടിസ്ഥാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ പല ജ്വല്ലറികളിലുമായി അന്വേഷിച്ച് അന്തിമ തീരുമാനത്തില്‍ എത്തുന്നതാണ് അനുയോജ്യമായ കാര്യം.
ഇനി നിങ്ങളുടെ പക്കലുള്ള സ്വര്‍ണത്തിന്റെ ശുദ്ധതയില്‍ നിങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസം ഇല്ല എങ്കില്‍ കാരറ്റ് മീറ്റര്‍ ഉള്ള ഒന്നോ അതിലധികമോ ജ്വല്ലറികളില്‍ നിന്ന് ആഭരണത്തിന്റെ മൂല്യവും നിങ്ങള്‍ക്ക് പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്. സ്വര്ണാഭരണത്തിന്മേലുള്ള ഹാള്‍ മാര്‍ക്ക് മുദ്രണമാണ് സ്വര്‍ണത്തിന്റെ ശുദ്ധതയുടെ തെളിവായി കണക്കാക്കപ്പെടുന്നത്. സ്വര്‍ണം വാങ്ങിക്കുന്ന വ്യക്തി എപ്പോഴും ബിഐസ് ഹാള്‍ മാര്‍ക്ക് മുദ്രണത്തോടു കൂടിയ സ്വര്‍ണം വാങ്ങിക്കുവാനാണ് താത്പ്പര്യപ്പെടുക.
നിങ്ങള്‍ സ്വര്‍ണാഭരണം വാങ്ങിയ അതേ ജ്വല്ലറിയില്‍ നിന്ന് തന്നെ ആഭരണം മാറ്റി വാങ്ങിക്കുന്നതും വില്‍പ്പന നടത്തുന്നതുമാണ് അഭികാമ്യം. ചില ജ്വല്ലറികള്‍ക്ക് അവര്‍ വില്‍പ്പന നടത്തിയ സ്വര്‍ണം തിരികെ വാങ്ങുന്നതിനായി പ്രത്യേക പദ്ധതികളുമുണ്ട്. ഉയര്‍ന്ന ബ്രാന്‍ഡ് ഇമേജ് ഉള്ള ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നതാണ് എപ്പോഴും നല്ലത്. വളരെയധികം തട്ടിപ്പുകള്‍ നടക്കുന്ന മേഖലയാണെന്നതിനാലാണത്.
അന്തിമ വിലയില്‍ എത്തുന്നതിന് മുമ്പായി ആഭരണത്തിന്റെ ഭാരത്തിന്റെ ഒരു നിശ്ചിത ശതമാനം വേസ്റ്റേജ് എന്ന നിലയില്‍ ജ്വല്ലറികള്‍ കുറയ്ക്കാറുണ്ട്. വില്‍പ്പന നടത്തുന്നതിന് മുമ്പ് ജ്വല്ലറി കണക്കാക്കുന്ന വേസ്റ്റേജ് എത്രയെന്ന് പരിശോധിക്കുക. 20 ശതമാനം വരെ വേസ്്റ്റേജ് ഇനത്തില്‍ തുക ജ്വല്ലറിയ്ക്ക് കുറയ്ക്കുവാന്‍ സാധിക്കും. ഇനി നിങ്ങളുടെ പക്കലുള്ള സ്വര്‍ണാഭരണം സ്റ്റോണുകളോട് കൂടിയതാണെങ്കില്‍ ജ്വല്ലറികള്‍ ഉയര്‍ന്ന വേസ്റ്റേജ് കണക്കാക്കും.
പണിക്കൂലി ഇനത്തില്‍ സ്വര്‍ണാഭരണം വാങ്ങിക്കുന്ന സമയത്ത് നിങ്ങള്‍ നല്കിയ തുക നിങ്ങള്‍ക്ക് പിന്നീട് തിരികെ നേടുവാന്‍ സാധിക്കുകയില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications