കോവിഡ് നമ്മുടെ എല്ലാവരുടേയും സാമ്പത്തക നിലയെ ആകെ പിടിച്ചുലച്ചിട്ടുണ്ട്. 2017മായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ റീട്ടെയില്‍ വായ്പകളുടെ എണ്ണത്തില്‍ 2020 ആയപ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് നമ്മുടെ എല്ലാവരുടേയും സാമ്പത്തിക നിലയെ ആകെ പിടിച്ചുലച്ചിട്ടുണ്ട്. 2017മായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ റീട്ടെയില്‍ വായ്പകളുടെ എണ്ണത്തില്‍ 2020 ആയപ്പോള്‍ ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചെറിയ തുകകളുടെ ഡിജിറ്റല്‍ വായ്പകള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
കോവിഡ് കാലത്തെ സാമ്പത്തീകം
എന്നാല്‍ ഇത്തരമൊരു അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തില്‍ സാമ്പത്തീക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്പകളെ ആശ്രയിക്കുന്നത് ശരിയായ രീതിയാണോ? അത് ഒഴിവാക്കേണ്ടുന്ന കാര്യമല്ലേ? വായ്പകള്‍ക്ക് പകരം നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് ഉപയോഗപ്പെടുത്താമല്ലോ? തുടങ്ങി അടിയന്തിര ഘട്ടങ്ങളില്‍ കടക്കെണി ഒഴിവാക്കിക്കൊണ്ട് എങ്ങനെ മുന്നോട്ട് പോകാം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
തയ്യാറെടുപ്പ് ആവശ്യം
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് കോവിഡ് 19 പോലുള്ള ഒരു സാഹചര്യമുണ്ടാകുമ്പോള്‍ എപ്പോഴും ഒരു അടിയന്തിര ചികിത്സാ ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ നാം സാമ്പത്തീകമായി തയ്യാറായിരിക്കണം. അടിയന്തിര സമയങ്ങളില്‍ ഉപയോഗിക്കുവാന്‍ നിങ്ങളുടെ പക്കല്‍ മതിയായ തുക ഉണ്ടായിരിക്കേണ്ടതുണ്ട്. ഒപ്പം ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷയും എപ്പോഴും വേണം. എമര്‍ജന്‍സി ഫണ്ടിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചു തുടങ്ങാത്തവര്‍ക്ക് പോലും കോവിഡ് കാലം അതിന്റെ അനിവാര്യത പഠിപ്പിച്ചു കഴിഞ്ഞു.
ഇന്‍ഷുറന്‍സ് പരിരക്ഷ
മതിയായ ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏവര്‍ക്കും നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യം എന്നത് പോലെ തന്നെ പ്രധാന്യമുള്ളത് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതും. ഗുരുതരമായ എന്തെങ്കിലും ചികിത്സയ്ക്കാണെങ്കില്‍ 3 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ആശുപത്രിവാസത്തിനും ചികിത്സയ്ക്കും മറ്റുമായി ചിലവഴിക്കേണ്ടി വരും. നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വ്യക്തി ആണെങ്കില്‍ ഈ ഒരൊറ്റ ചികിത്സ തന്നെ നിങ്ങളെ കടക്കെണിയിലാക്കിയേക്കാം.
ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍
നിങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന ഓരോ വര്‍ധനവും നിങ്ങളുടേയും കുടുംബത്തിന്റെയും ജീവിതശൈലിയും നിലവാരവും ഉയരുന്നതിലേക്കാണ് നയിക്കുക. എന്നാല്‍ വരുമാനത്തിലെ ഈ വര്‍ധനവ് ഭാവിയില്‍ ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് കരുതിവയ്ക്കുകയാണ് വേണ്ടത്. ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനിലൂടെ നിങ്ങള്‍ മരണപ്പെട്ടാലും നിങ്ങളുടെ കുടുംബത്തിനും ആശ്രിതര്‍ക്കും സാമ്പത്തീക സഹായം ഉറപ്പാക്കുവാന്‍ സാധിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷ എത്ര വേണം?
അതിലൂടെ അവര്‍ കടക്കെണിയിലേക്ക് ഇടറി വീഴുന്നതും ഒഴിവാക്കാം. നിങ്ങള്‍ക്ക് നിലവിലുള്ള ബാധ്യത എന്തെങ്കിലുമുണ്ടെങ്കില്‍ അത് അവരുടെ ചുമലില്‍ ആകാതിരിക്കാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെ വീട്ട് ചിലവുകള്‍ക്കൊപ്പം പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള സാമ്പത്തീക ലക്ഷ്യങ്ങളും വായ്പകളും മറ്റ് ബാധ്യതകളും ചേര്‍ത്തുള്ള തുകയായിരിക്കണം നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ. നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിലെ മറ്റൊരംഗം വരുമാനം നേടിത്തുടങ്ങും വരെ കുടുബംത്തിലെ സാമ്പത്തീക ചിലവുകള്‍ അഭിമുഖീകരിക്കാന്‍ ഇത് പര്യാപ്തമായിരിക്കണം.
നിക്ഷേപങ്ങള്‍
കോവിഡ് കാലത്ത് നിങ്ങളുടെ വരുമാനം നിലയ്ക്കുകയോ, കുറയുകയോ ചെയ്താല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വായ്പയെ ആശ്രയിക്കുന്നത് ഒരിക്കലും മോശം കാര്യമല്ല. എന്നാല്‍ അച്ചടക്കമില്ലാതെ വായ്പ എടുത്ത് ചിലവുകള്‍ നിര്‍വഹിച്ചാല്‍ വലിയ സാമ്പത്തീക ബാധ്യതയിലേക്കാവും അത് നിങ്ങളെ കൊണ്ടെത്തിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications