ആശുപത്രികള്‍ ഉപയോക്താക്കളെ അമിതമായി ചാര്‍ജുകള്‍ ഈടാക്കുന്നു എന്ന് തോന്നിയാല്‍ സ്വഭാവികമായും ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രി ബില്ലുകള്‍ കുറച്ചു സമയമെടുത്ത് മാത്രമേ തീര്‍പ്പാക്കുകയുള്ളൂ.
ആശുപത്രികള്‍ ഉപയോക്താക്കളെ അമിതമായി ചാര്‍ജുകള്‍ ഈടാക്കുന്നു എന്ന് തോന്നിയാല്‍ സ്വഭാവികമായും ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രി ബില്ലുകള്‍ കുറച്ചു സമയമെടുത്ത് മാത്രമേ തീര്‍പ്പാക്കുകയുള്ളൂ.

നിങ്ങളുടെ പോളിസിയിലെ നിബന്ധന നയങ്ങള്‍ക്ക് അനുസൃതമായി ആശുപത്രി ബില്ലുകളിലെ ചില ഘടകങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കാതെ ഒഴിവാക്കുകയും ചെയ്തേക്കാം. അടുത്തിടെ രാജ്യത്തെ ഇന്‍ഷുറന്‍സ് നിയന്ത്രാതാവ് എല്ലാ കോവിഡ് 19 ക്ലെയിമുകളും അതിവേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് നിങ്ങളുടെ നിക്ഷേപങ്ങള്‍ പണമാക്കി മാറ്റുക എന്നതാണ് പെട്ടെന്ന് പണം സ്വരൂപിക്കുവാനുള്ള ഒരു വഴി. എന്നാല്‍ നിങ്ങള്‍ ഒരു വായ്പ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.
ഏറ്റവും വേഗത്തില്‍ പണം കണ്ടെത്താനുള്ള മാര്‍ഗമാണ് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക എന്നത്. ഒട്ടുമിക്ക എല്ലാ ആശുപത്രികളും കാര്‍ഡ് ഉപയോഗിക്കുവാന്‍ നിങ്ങളെ അനുവദിക്കും. എന്നാല്‍ ഒരു വര്‍ഷം 40 ശതമാനത്തിന് മുകളിലായിരിക്കും ക്രെഡിറ്റ് കാര്‍ഡിന് മുകളിലെ ചിലവ് എന്ന് എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം.
നിങ്ങളുടെ വായ്പാ ചരിത്രം പരിഗണിച്ച് നിങ്ങള്‍ക്ക് പ്രീ അപ്രുവ്ഡ് വ്യക്തിഗത വായ്പ അനുവദിക്കുമോ എന്ന മാര്‍ഗവും പരിഗണിക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് വഴി ഇന്‍സ്റ്റന്റ് വായ്പ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വായ്പാ തുക എത്തിയിരിക്കും. പല വായ്പാ അപ്ലിക്കേനുകളും പെട്ടെന്ന് വ്യക്തിഗത വായ്പകള്‍ അനുവദിക്കാറുണ്ട്. ഇവിടെയും നിങ്ങളുടെ വായ്പാ ചരിത്രമാണ് മാനദണ്ഡം.
വേഗത്തില്‍ പണം കൈയ്യിലെത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം സ്വര്‍ണ വായ്പയാണ്. കൈയ്യിലുള്ള സ്വര്‍ണം ഈടായി നല്കി വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ 1 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് സ്വര്‍ണവായ്പ ലഭിക്കും. സ്വര്‍ണത്തിന്റെ ശുദ്ധത മാത്രമാണ് ഇവിടെ മാനദണ്ഡമാക്കുന്നത്.
നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്മേലും നിങ്ങള്‍ക്ക് വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി മിക്ക ബാങ്കുകളും അക്കൗണ്ട് ഉടമ നേരിട്ട് ബാങ്ക് ശാഖയില്‍ ചെല്ലണമെന്ന് അനുശാസിക്കുന്നുണ്ട്.
ചില ബാങ്കുകള്‍ സെക്യരിറ്റീസിന് മേല്‍ ഓണ്‍ലൈനായും വായ്പ അനുവദിക്കാറുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍,സ്റ്റോക്കുകള്‍ തുടങ്ങിയ സെക്യൂരിറ്റികള്‍ ഈടായി നിങ്ങള്‍ക്ക് വായ്പ ആവശ്യപ്പെടാം. എന്നാല്‍ ഓരോ ബാങ്കിനുമനുസരിച്ച് ഇതിനെല്ലാം വളരെ നയങ്ങളും നിബന്ധനകളുമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications