കരിയർ വളർച്ച, മെച്ചപ്പെട്ട അവസരങ്ങൾ, സാമ്പത്തിക നേട്ടം എന്നിവയെല്ലാം ഒരാൾ ജോലി മാറുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാൽ, പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പയുടെ കാര്യമെടുത്താൽ ജോലി മാറുന്നത് പ്രതികൂലമായും അനുകൂലമായും ബാധിക്കാറുണ്ട്. വ്യക്തിഗത വായ്പ അനുവദിക്കുന്നതിന് മുൻപ് വായ്പദാതക്കൾ വിശകലനം ചെയ്യുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് തൊഴിൽ സ്ഥിരത, വരുമാനം എന്നിവ. അതിനായി നിങ്ങളുടെ തൊഴിൽ ചരിത്രം പരിശോധിക്കുകയും വരുമാനം സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ഫ്രീലാൻസർമാരുമായോ കരാർ തൊഴിലാളികളുമായോ താരതമ്യപ്പെടുത്തുമ്പോൾ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിലോ സർക്കാർ സർവീസിലോ ഉള്ള ജീവനക്കാർക്ക് വായ്പ യോഗ്യത കൂടുതലായി പരിഗണിക്കപ്പെട്ടുപോരുന്നു.
തൊഴിലിടം മാറുന്നത് എങ്ങനെ വ്യക്തിഗത വായ്പയ്ക്ക് അനുകൂലമായി സ്വാധീനം ചെലുത്തുന്നുവെന്ന് നോക്കാം. തൊഴിൽ മാറുമ്പോൾ നിങ്ങളുടെ ശമ്പളം വർധിക്കുകയാണെങ്കിൽ തിരിച്ചടവ് ശേഷിയിൽ അത് പ്രതിഫലിക്കുകയും നിങ്ങൾക്ക് കൂടുതൽ തുകയും കുറഞ്ഞ പലിശയും ലഭിക്കുന്നു. വിശ്വാസ്യതയുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്കാണ് നിങ്ങൾ മാറുന്നതെങ്കിൽ വായ്പയെടുക്കുന്നയാൾ എന്ന നിലയ്ക്ക് നിങ്ങളുടെ വിശ്വാസ്യത വർധിക്കുന്നു. അതേസമയം, തൊഴിലിടവും ജോലിയും മാറുന്നത് കൂടുതലായും വ്യക്തിഗത വായ്പയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് കണ്ടുവരുന്നത്. കാരണം,

പ്രൊബേഷൻ കാലയളവ്, നിങ്ങൾ ഇപ്പോഴും പുതിയ ജോലിയുടെ പ്രൊബേഷൻ കാലയളവിലാണെങ്കിൽ, നിങ്ങളുടെ ലോൺ അംഗീകരിക്കാൻ വായ്പ ദാതാക്കൾ മടിച്ചേക്കാം. 6-12 മാസമായി നിലവിലെ റോളിലുള്ള അപേക്ഷകരെയാണ് അവർ സാധാരണയായി തിരഞ്ഞെടുക്കുന്നത്. രണ്ടാമത്തെ പ്രശ്നമെന്നത് അടിയ്ക്കടിയുള്ള ജോലി മാറ്റങ്ങൾ, നിങ്ങൾ ഇടയ്ക്കിടെ ജോലി മാറുന്നതായി നിങ്ങളുടെ തൊഴിൽ ചരിത്രം കാണിക്കുന്നുവെങ്കിൽ, നിങ്ങൾ അപകടസാധ്യത കൂടുതലുള്ള ആളുകളായി വായ്പ ദാതാക്കൾ കണ്ടേക്കാം.
ജോലി മാറിയതിന് ശേഷം പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ പ്രൊബേഷൻ കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കുക - ഭൂരിഭാഗം വായ്പക്കാരും സ്ഥിരമായ ജോലിയുള്ള അപേക്ഷകരെയാണ് ഇഷ്ടപ്പെടുന്നത്. കുറച്ച് മാസങ്ങൾ കാത്തിരിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്തും.
ഉയർന്ന വരുമാനത്തിന്റെ തെളിവ് സമർപ്പിക്കുക - പുതിയ ജോലിയിലൂടെ നിങ്ങളുടെ വരുമാനം വർധിച്ചവർധിച്ച രേഖകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നത് ആശങ്കകൾ ഒഴിവാക്കുകയും നേട്ടം സമ്മാനിക്കുകയും ചെയ്യും.
ശക്തമായ ഒരു ക്രെഡിറ്റ് സ്കോർ - ഉയർന്ന ക്രെഡിറ്റ് സ്കോർ ഒരു കടം വാങ്ങുന്നയാൾ എന്ന നിലയിൽ നിങ്ങളുടെ വിശ്വാസ്യത പ്രകടമാക്കുകയും കടം കൊടുക്കുന്നർക്ക് കൂടുതൽ ഇളവുകൾ നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും.
കുറഞ്ഞ കടം-വരുമാന അനുപാതം നിലനിർത്തുക: അധിക കടം നിങ്ങൾക്ക് സുഖകരമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ നിങ്ങളുടെ നിലവിലുള്ള ബാധ്യതകൾ കുറയ്ക്കുക.
ഒരു സഹ-അപേക്ഷകനോടൊപ്പം അപേക്ഷിക്കുന്നത് - സ്ഥിരമായ വരുമാനമോ ശക്തമായ ക്രെഡിറ്റ് സ്‌കോറോ ഉള്ള ഒരു സഹ-അപേക്ഷകനെ ചേർക്കുന്നത് നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
