ക്രെഡിറ്റ് കാർഡ് പരിധി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും; ലോൺ എടുക്കുമ്പോഴാണ് പണി കിട്ടുന്നത്

ക്രെഡിറ്റ് സ്കോർ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയിൽ, ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ക്രെഡിറ്റ് കാർഡ് ഉപയോ​ഗം താരതമ്യേന കൂടുതലായതിനാൽ ക്രെഡിറ്റ് സ്കോറിൻ്റെ മാറ്റങ്ങളെ കുറിച്ചും ക്രെഡിറ്റ് ഹെൽത്തിനെ കുറിച്ചും പലരും ശ്രദ്ധിക്കാറുണ്ട്. എന്നാലും പലതരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കുന്നു. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് വീട്ടിലേക്കുള്ള എല്ലാ ആവശ്യങ്ങളും വാങ്ങിക്കുക എന്നതാണ് ചിലർ ചിന്തിക്കുന്നത്.

വ്യക്തികൾ തിരിച്ചടവ് തീയതിയിലും കുടിശ്ശികയുള്ള കടത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, നിങ്ങളുടെ സാമ്പത്തിക ക്രമീകരണത്തെ കുറിച്ച് ബോധവാൻമാരാവുന്നില്ല എന്നതാണ് സത്യം. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയെ കുറിച്ച് വ്യക്തമായിട്ട് അറിയുമോ? അത് എങ്ങനെ പ്രാധാന്യമർഹിക്കുന്നുവെന്നും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈലിനെയും അത് എങ്ങനെ ബാധിക്കുമെന്നും വിശദമായി അറിയാം....

ക്രെഡിറ്റ് പരിധിയും ക്രെഡിറ്റ് സ്കോറും തമ്മിലുള്ള ബന്ധം

നിങ്ങളുടെ ക്രെഡിറ്റ് പരിധി എന്നത് നിങ്ങളുടെ കാർഡിലൂടെ കടം വാങ്ങാൻ കഴിയുന്നതിനുള്ള പരമാവധി തുകയാണ്. നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് ചരിത്രം, വായ്പ തിരിച്ചടവ് ശീലങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ക്രെഡിറ്റ് കാർഡിൻ്റെയും ക്രെഡിറ്റ് പരിധി വ്യക്തികളെ അനുസരിച്ച് വ്യത്യാസപ്പെടും.

ഉയർന്ന ക്രെഡിറ്റ് പരിധി നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന് ഗുണം ചെയ്യും. അതായത് നിങ്ങൾ ഉപയോഗിക്കുന്ന മൊത്തം ലഭ്യമായ ക്രെഡിറ്റിന്റെ അനുപാതം. മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കാൻ ക്രെഡിറ്റ് പരിധി സാധാരണയായി 30% ൽ താഴെയായിരിക്കണം.

ക്രെഡിറ്റ് ഉപയോഗ അനുപാതം: ഒരു പ്രധാന ഘടകം

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നതിൽ ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് ഉപയോ​ഗ അനുപാതം. നിങ്ങൾ ഒരു പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താവാണെങ്കിൽ ഈ ക്രെഡിറ്റ് ഉപയോ​ഗ അനുപാതത്തെ കുറിച്ച് വ്യക്തമായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ആകെ 1 ലക്ഷം രൂപാ പരിധിയുണ്ടെങ്കിൽ അതിൽ നിന്നും 40,000 രൂപ ചെലവഴിച്ചാൽ നിങ്ങളുടെ ഉപയോ​ഗ അനുപാതം 40% ആയിരിക്കും. ഇത് സാധാരണ​ഗതിയിൽ കൂടുതലാണ്. ഇത്തരത്തിലുള്ള ഉയർന്ന ഉപയോഗം തീർച്ചയായും നിങ്ങളുടെ സ്കോറിനെ നശിപ്പിക്കും.

ഇനി നിങ്ങളുടെ പരിധി 2 ലക്ഷമായി ഉയരുമെന്ന് കരുതുക, അതേ ചെലവ് നിലവാരത്തിൽ, നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം 20% ആയി കുറയുകയും അത് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം എപ്പോഴും താഴ്ന്ന നിലയിൽ നിലനിർത്തണമെന്ന് പറയുന്നത്. നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ 30% ൽ താഴെയായി ഉപയോ​ഗ അനുപാതം നിലനിർത്തുന്നത് എപ്പോഴും നല്ലതാണ്.

കുറഞ്ഞ ക്രെഡിറ്റ് പരിധിയുടെ ഫലങ്ങൾ

കുറഞ്ഞ ക്രെഡിറ്റ് പരിധി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനും മൊത്തത്തിലുള്ള ക്രെഡിറ്റ് റിപ്പോർട്ടിനും ഒരിക്കലും നല്ലതല്ല. തുടർച്ചയായി നിങ്ങളുടെ കാർഡ് പരിധി കവിയുകയോ അല്ലെങ്കിൽ പരിധിക്ക് തൊട്ടടുത്ത് എത്തുകയോ ചെയ്യുന്നത്, നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവർ ആണെന്നും ക്രെഡിറ്റിനെയും കടത്തെയും വളരെയധികം ആശ്രയിക്കുന്നും വായ്പ നൽകുന്നവർ ചിന്തിച്ചേക്കാം. ഇത് അത്ര നിസ്സാരമല്ല, ഒരു പക്ഷേ ഇത് കുറഞ്ഞ സ്കോറുകൾക്കും ഭാവിയിലെ ക്രെഡിറ്റ് യോഗ്യത കുറയുന്നതിനും ഇടയാക്കും.

അതിനാൽ എപ്പോഴും മനസിലാക്കേണ്ട കാര്യമെന്തെന്നാൽ നിങ്ങൾ ഉയർന്ന ക്രെഡിറ്റ് പരിധിക്ക് അപേക്ഷിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ സ്കോർ ഹ്രസ്വകാലത്തേക്ക് നെഗറ്റീവായി അടയാളപ്പെടുത്തപ്പെടും. എന്നാൽ ഉയർന്ന ക്രെഡിറ്റ് പരിധി ശരിയായ രീതിയിൽ സമയബന്ധിതമായ തിരിച്ചടവുകൾ നടത്തി കൈകാര്യം ചെയ്താൽ നിങ്ങളുടെ ക്രെ‍ഡിറ്റ് സ്കോർ വർദ്ധിക്കും.

ക്രെഡിറ്റ് കാർഡ് പരിധി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും; ലോൺ എടുക്കുമ്പോഴാണ് പണി കിട്ടുന്നത്

നിങ്ങളുടെ ക്രെഡിറ്റ് പരിധി കൈകാര്യം ചെയ്യുന്നതിനുള്ള രീതികൾ

ഉയർന്ന ക്രെഡിറ്റ് പരിധിയിൽ നിന്ന് പരമാവധി നേട്ടം കൊയ്യുന്നതിനെ കുറിച്ച് വിശദമായി അറിയാം....

പരിധി വർദ്ധിപ്പിക്കുന്നതിന് ബുദ്ധിപരമായി അഭ്യർത്ഥിക്കുക: നിങ്ങൾക്ക് നല്ല പേയ്‌മെന്റ് റെക്കോർഡും പതിവ് വരുമാനവുമുണ്ടെങ്കിൽ, പരിധി വർദ്ധിപ്പിക്കാൻ നിങ്ങളുടെ ഇഷ്യൂവറോട് ആവശ്യപ്പെടാവുന്നതാണ്.

കുറഞ്ഞ ഉപയോഗം: നിങ്ങളുടെ ഉപയോഗ അനുപാതം കുറക്കുകയും എല്ലായ്‌പ്പോഴും നിയന്ത്രണത്തിലായിരിക്കുകയും ചെയ്യുന്നതിനായി നിങ്ങളുടെ ലഭ്യമായ ക്രെഡിറ്റിന്റെ 30% ൽ താഴെ മാത്രം ചെലവഴിക്കാൻ ശ്രമിക്കുക.

പതിവ് ഫോളോ-അപ്പുകൾ: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടും ചെലവുകളും പതിവായി പരിശോധിക്കുക, അതുവഴി അത് അപ്‌ഡേറ്റ് ചെയ്യപ്പെടുകയും മെച്ചപ്പെടുത്തേണ്ട പോയിന്റുകൾ തിരിച്ചറിയുകയും ചെയ്യും. എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ക്രെഡിറ്റ് ബ്യൂറോയുമായി ബന്ധപ്പെടുക.

വലിയ ബില്ലുകൾ ഒന്നിലധികം കാർഡുകളായി വിഭജിക്കുക: നിങ്ങൾക്ക് ഒരു വലിയ ബിൽ അടയ്ക്കേണ്ടി വരുമ്പോൾ, അല്ലെങ്കിൽ ഒന്നിലധികം ബില്ലുകൾ അടക്കേണ്ടി വരുമ്പോൾ അത് ഒന്നിലധികം ക്രെഡിറ്റ് കാർഡുകളായി വിഭജിക്കുക. ഇത് ഒരു കാർഡിൽ അമിതമായ ഉപയോഗം വരാതെ കുറക്കുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് സ്കോർ നല്ല നിലയിൽ നിലനിർത്തുന്നു.

അമിത ഉപയോഗം കുറക്കുന്നതിനുള്ള റിമൈൻഡറുകൾ ഇൻസ്റ്റാൾ ചെയ്യുക: എല്ലാ വലിയ ക്രെഡിറ്റ് കാർഡ് വിതരണക്കാരും അവരുടെ സൈറ്റിലോ ആപ്പിലോ ചെലവ് കുറക്കുന്നതിനായി ചില റിമൈൻഡറുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ ഒരു നിശ്ചിത ശതമാനത്തിൽ എത്തുമ്പോൾ ഓർമ്മപ്പെടുത്തുന്നു. അതിനാൽ ശുപാർശ ചെയ്യുന്ന 30% വിനിയോഗത്തിൽ കവിയാതെ സൂക്ഷിക്കുക.

ഈ മുൻകരുതൽ സ്വീകരിക്കുന്നതിലൂടെ അമിത ചെലവ് തടയുകയും നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം ശരിയായ രീതിയിൽ തന്നെ നിലനിർത്താനും സാധിക്കുന്നു. അതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ചെലുത്തുന്ന സ്വാധീനം ഇതിലൂടെ വ്യക്തമാണ്. ഈ കാര്യങ്ങൾ ശരിയായ രീതിയിൽ ശ്രദ്ധിച്ചാൽ നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി നിങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കും.

ക്രെഡിറ്റ് സ്കോറിൻ്റെ മറ്റു ശ്രദ്ധാ കേന്ദ്രങ്ങൾ....

ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പ, സെക്വേർഡ് ലോൺ എന്നിവയുടെ ഒരു മിക്സ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാൻ സഹായിക്കും. ഇത്തരത്തിൽ വ്യത്യസ്ത രീതിയിൽ പരീക്ഷിക്കുന്നതിലൂടെ നിങ്ങളുടം തിരിച്ചടവ് കഴിവ് വർദ്ധിക്കും. എന്നാൽ നിങ്ങളുടെ തിരിച്ചടവുകൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

സാധാരണയായി ഒരു വ്യക്തി മൂന്ന് മാസത്തിലൊരിക്കൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കണം. വായ്പ എടുത്തവരും, കൃത്യമായി എല്ലാ വായ്പകളും കൈകാര്യം ചെയ്യുന്നവർക്കും മാസത്തിലൊരിക്കൽ പരിശോധിക്കാം.

ക്രെഡിറ്റ് സ്കോർ എപ്പോഴൊക്കെ പരിശോധിക്കണമെന്ന് അറിയാം

1. പുതിയ വായ്പ, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് സ്കോർ പരിശോധിക്കണം.

2. വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കണം.

3. നിങ്ങളുടെ പേരിൽ സാമ്പത്തികമായി എന്തെങ്കിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് തോന്നിയാൽ ക്രെഡിറ്റ് റിപ്പോർട്ടും ക്രെഡിറ്റ് സ്കോറും പരിശോധിക്കാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X